Around us

'മുഖ്യമന്ത്രിക്ക് അനുകൂലമായി എന്തിന് ബിജെപി കേന്ദ്രനേതൃത്വം നിലപാടെടുക്കണം'; എന്‍ഐഎ അന്വേഷണം നല്ല രീതിയിലെന്ന് എംടി രമേശ്

മുഖ്യമന്ത്രി പിണറായി വിജയന് അനുകൂലമായി എന്തിന് ബിജെപി കേന്ദ്രനേതൃത്വം നിലപാടെടുക്കണണമെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് ദ ക്യുവിനോട്. മുഖ്യമന്ത്രി പിണറായി വിജയന് മുറിവേല്‍ക്കാതിരിക്കാന്‍ സ്വര്‍ണക്കടത്ത് കേസില്‍ പോലും ബിജെപി കേന്ദ്രനേതൃത്വം ഇടപെടുന്നുവെന്ന് റിപ്പോര്‍ട്ടുണ്ടെന്ന മുന്‍ സംസ്ഥാന പ്രസിഡന്റ് പി.പി മുകുന്ദന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മറുപടി. പ്രസ്തുത പോസ്റ്റ് താന്‍ കണ്ടിട്ടില്ലെന്ന് എം.ടി രമേശ് പറഞ്ഞു. അങ്ങനെയൊരു സംഭവമില്ലെന്നുമായിരുന്നു പ്രതികരണം.

സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ അന്വേഷണം നല്ല രീതിയിലാണ് പുരോഗമിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നേരിട്ട് മോണിറ്റര്‍ ചെയ്യുന്ന അന്വേഷണമാണ്. കേസില്‍ ഒരു അട്ടിമറിയും സംഭവിക്കില്ല. അന്വേഷണം പ്രാരംഭ ഘട്ടമായിട്ടേയുള്ളൂ. അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ മനസ്സിലാകും എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന്- എം.ടി രമേശ് പറഞ്ഞു.

ആരൊക്കെയാണോ കുറ്റക്കാര്‍ അവരെല്ലാം നിയമത്തിന് മുന്നില്‍വരും. ഉള്‍പ്പെട്ട ഉന്നതരും കുടുങ്ങും. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയാണ് സംശയം ഉയര്‍ന്നിരിക്കുന്നത്. സ്വാഭാവികമായും അതെല്ലാം അന്വേഷണ ഏജന്‍സി പരിശോധിക്കുമല്ലോ. ആരെ ചോദ്യം ചെയ്യണം ആരുടെ പേരില്‍ കേസെടുക്കണം എന്നെല്ലാം എന്‍ഐഎയാണ് തീരുമാനിക്കുന്നത്.പുറത്തുവന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ മുഖ്യമന്ത്രിക്ക് ധാര്‍മിക ഉത്തരവാദിത്വമുണ്ട്. അതുകൊണ്ടാണ് ബിജെപി അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടിരിക്കുന്നതെന്നും എം.ടി രമേശ് ദ ക്യുവിനോട് പറഞ്ഞു.

പി.പി മുകുന്ദന്റെ പോസ്റ്റ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മനിര്‍ഭര്‍ ഭാരതം കെട്ടിപ്പടുക്കാന്‍ ഉള്ള ശ്രമത്തിലാണല്ലോ നാം എല്ലാവരും. ഈ ഭഗീരഥയജ്ഞത്തിന് കേരളത്തില്‍ ജനങ്ങളെ അണിനിരത്തി അവരെ നയിക്കുന്ന സുപ്രധാന ഉത്തരവാദിത്വം ബിജെപിയ്ക്ക് ആണ്. അങ്ങേയറ്റം ജാഗ്രതയും പ്രതിബദ്ധതയും ആവശ്യമുള്ള ഒരു മഹാദൗത്യമാണത്. കൊവിഡ് മഹാമാരി വെല്ലുവിളിയുമായി നില്‍ക്കുന്നതും ഇതേ സമയത്താണ്. അതിനെ ജനങ്ങളുടെ മുന്നില്‍ നിന്ന് നേരിടണം. മറ്റൊന്ന് കേരളം തീവ്രവാദികളുടെ വിഹാരഭൂമിയായി മാറിയെന്ന യാഥാര്‍ത്ഥ്യം. മുമ്പത്തെ കാശ്മീരിന്റെ അവസ്ഥയിലേക്ക് കേരളത്തെ കൊണ്ടുപോകുന്നതിനുള്ള തകൃതിയായ ശ്രമം തല്‍പ്പരകക്ഷികള്‍ നടത്തുന്നതിന്റെ ദൃഷ്ടാന്തങ്ങള്‍ സ്വര്‍ണ്ണക്കള്ളക്കടത്തിന്റെ അന്വേഷണ പുരോഗതി വ്യക്തമാക്കുന്നു. അവരുടെ സ്വാധീനം എവിടെ വരെയെത്തിയെന്നത് ദേശസ്‌നേഹികളെ ഉത്ക്കണ്ഠപ്പെടുത്തുന്നതാണ്. ജമ്മു കാശ്മീരിന്റെ വിശേഷാധികാരങ്ങള്‍ റദ്ദാക്കിയപ്പോഴും പൗരത്വ ബില്‍ പാസാക്കിയപ്പോഴും കേരളത്തില്‍ നടന്ന പ്രക്ഷോഭങ്ങള്‍ കാട്ടിത്തന്നതും തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് ഇവിടെ വര്‍ദ്ധിച്ചു വരുന്ന സ്വാധീനമാണ്. ഇതിനെല്ലാം അടിവരയിടുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന യു.എന്‍. റിപ്പോര്‍ട്ട്. ഇതിനിടയിലാണ് സംസ്ഥാനം തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്. ആദ്യം പഞ്ചായത്ത്-നഗരസഭാ തിരഞ്ഞെടുപ്പും തുടര്‍ന്ന് നിയമസഭാ തിരഞ്ഞെടുപ്പും.

നേരത്തെ ശബരിമല യുവതീ പ്രവേശം സംബന്ധിച്ച് കേരളത്തിലെ ഈശ്വരവിശ്വാസികള്‍ ഒന്നടങ്കം പങ്കെടുത്ത പ്രക്ഷോഭം അടുത്ത തിരഞ്ഞെടുപ്പില്‍ ആര്‍ക്കാണ് നേട്ടമുണ്ടാക്കിയെന്നത് ഇവിടെ പാഠമാകേണ്ടതുണ്ട്. കേരളീയ പൊതു സമൂഹം ഇടത് വലത് മുന്നണികളുടെ മാറി മാറിയുള്ള ദുര്‍ഭരണത്തില്‍ മടുത്ത് ഒരു ബദലിനുവേണ്ടി കാത്തിരിക്കുന്നുവെന്നത് ഗൗരവത്തില്‍ കാണേണ്ട സമയമാണിത്. കേരള രാഷ്ട്രീയത്തില്‍ ഗുണപരമായ ഒരു പരിവര്‍ത്തത്തിന്റെ ചാലകശക്തിയാവുക എന്നത് കാലത്തിന്റെ വെല്ലുവിളിയായി ബിജെപി ഏറ്റെടുക്കേണ്ടിയിരിക്കുന്നു. ഇത് വിജയകരമായി നടപ്പാക്കാന്‍ ജനങ്ങള്‍ക്കിടയിലെ പാര്‍ട്ടിയുടെ സ്വീകാര്യതയും വിശ്വാസ്യതയും വര്‍ധിച്ചേ മതിയാവൂ.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇതിനിടയില്‍ പാര്‍ട്ടിയെക്കുറിച്ച് ജനമനസ്സില്‍ തെറ്റിധാരണകളും സംശയങ്ങളും ഉയര്‍ത്തുന്ന പ്രചരണം ചിലര്‍ നടത്തുന്നത്. അവ തീരെ അവഗണിക്കാവുന്നവയല്ല. അര്‍ഹിക്കുന്ന ഗൗരവത്തോടെ വിശദീകരിക്കപ്പെടെണ്ടവയയാണ് . അതീവ ഗുരുതരസ്വഭാവം ഉള്ള റിപ്പോര്‍ട്ട് ആണ് അവയില്‍ ചിലത്. ബിജെപിയുടെ മാത്രമല്ല, മൊത്തം സംഘപരിവാര്‍ പ്രസ്ഥാനത്തിന്റെ വിശ്വാസ്യത ഇവിടെ ചോദ്യം ചെയ്യപ്പെടുന്നു. ദേശീയ തല നേതാക്കളുടെ പേരുകള്‍ പോലും ഇതിലേക്ക് വലിച്ചിഴക്കപ്പെടുന്നു. മുഖ്യമന്ത്രി പിണറായി വിജയന് മുറിവേല്‍ക്കാതിരിക്കാന്‍ സ്വര്‍ണക്കടത്ത് കേസില്‍ പോലും ബിജെപി കേന്ദ്ര നേതൃത്വം ഇടപെടുന്നു എന്നൊക്കെയാണ് റിപ്പോര്‍ട്ട്. ഇതിനെതിരെ പാര്‍ട്ടി ഒന്നാകെ ജാഗരൂകമാകണം. തെറ്റായ പ്രചാരണം നടത്തുന്നതിനെ ഫലപ്രദമായി നേരിടണം. എങ്കില്‍ മാത്രമേ ആത്മനിര്‍ഭര്‍ ഭാരതമെന്ന സങ്കല്പം കര്‍മ്മ പഥങ്ങളിലെത്തിക്കാന്‍ കഴിയൂ.

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഫാസ്റ്റ് ഫില്ലിംഗ് ഷോകളും ഹൗസ് ഫുൾ ഷോകളും, പഞ്ചവത്സര പദ്ധതി രണ്ടാം വാരത്തിൽ

'കണ്ണാടിച്ചില്ല് വെള്ളേ കണ്ണ്-ക്കുത്തലേ'; 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

SCROLL FOR NEXT