Around us

പത്താം ദിവസവും ഇന്ധനവില കൂടി; അവശ്യസാധനങ്ങളുടെ വില ഉയര്‍ന്നേക്കും

ഇന്ധനവില തുടര്‍ച്ചയായ പത്താം ദിവസവും വര്‍ധിച്ചു. പെട്രോളിന് 47 പൈസയും ഡീസലിന് 54 പൈസയുമാണ് കൂടിയത്. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ പെട്രോളിന് 5.48 രൂപയും ഡീസലിന് 5.51 രൂപയും വര്‍ധിച്ചു.

ഇന്ധനവില കൂട്ടുന്നത് അടുത്ത ആഴ്ച വരെ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മാസം ഏഴ് മുതലാണ് വില കൂട്ടിത്തുടങ്ങിയത്. എക്‌സൈസ് നികുതി കേന്ദ്രസര്‍ക്കാര്‍ കൂട്ടിയതാണ് വില വര്‍ധിക്കുപ്പിക്കുന്നതിന് കാരണമായി എണ്ണ കമ്പനികള്‍ പറയുന്നത്. ക്രൂഡ് ഓയില്‍ വിലയിലെ മാറ്റം വരുന്ന ആഴ്ചകളില്‍ എണ്ണ വിലയില്‍ മാറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 76.99 രൂപയും ഡീസലിന് 71.29 രൂപയുമായി. അഞ്ച് രൂപയിലധികം വര്‍ധിച്ചത് കമ്പോളത്തിലും പ്രതിഫലിക്കുമെന്നാണ് ആശങ്ക. ചരക്കു നീക്കത്തെ ബാധിക്കാനിടയുണ്ട്.

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

ക്രൈം സീനില്‍ ചെന്നാല്‍ ചില സംശയങ്ങള്‍ തോന്നും; വനിതാ ഇന്‍ക്വസ്റ്റ് ഫോട്ടാഗ്രാഫര്‍ ഷൈജ തമ്പി അഭിമുഖം

SCROLL FOR NEXT