Election

ഊരിപ്പിടിച്ച വാളിന് നടുവിലൂടെ നടന്നുനീങ്ങിയല്ല പൊതുപ്രവര്‍ത്തകനാകേണ്ടതെന്ന് ഫിറോസ് കുന്നംപറമ്പില്‍, ജനപ്രതിനിധിയാകാന്‍ യോഗ്യതയുണ്ട്

തവന്നൂര്‍ മണ്ഡലത്തിലെ പ്രവര്‍ത്തകരുടെ ആവശ്യം പരിഗണിച്ച് ഫിറോസ് കുന്നംപറമ്പിലിനെ കൈപ്പത്തി ചിഹ്നത്തില്‍ തന്നെ മത്സരിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫിറോസ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകുമെന്നും പാര്‍ട്ടി ചിഹ്നം നല്‍കില്ലെന്നും നേരത്തെ ചെന്നിത്തല പറഞ്ഞിരുന്നു.

ജനപ്രതിനിധിയാകാനുള്ള എല്ലാ യോഗ്യതയും തനിക്കുണ്ടെന്ന് തവന്നൂര്‍ മണ്ഡലത്തിലെ കണ്‍വെന്‍ഷനില്‍ ഫിറോസ് കുന്നംപറമ്പില്‍. ''ചാരിറ്റിക്കാരന്‍ എന്തിനാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് എന്നാണ് ചിലര്‍ ചോദിക്കുന്നത്. അവരോട് എനിക്ക് ചോദിക്കാനുള്ളത് ഒറ്റ ചോദ്യമാണ്. ഒരു മനുഷ്യന് ജനപ്രതിനിധിയാകാനുള്ള യോഗ്യത എന്താണ്. ഞാന്‍ മനസിലാക്കുന്നത് അസുഖം ബാധിച്ച് ബുദ്ധിമുട്ടുന്നവരെ, ഭക്ഷണം ഇല്ലാതെ പട്ടിണി കിടക്കുന്നവരെ, വീടില്ലാത്തവരെ.. അങ്ങനെയുള്ളവരുടെ അടുത്ത് ചെന്ന് അവരെ ആശ്വസിപ്പിക്കാന്‍ കഴിയുന്നവന്‍ ആകണം പൊതുപ്രവര്‍ത്തകന്‍. അതല്ലാതെ ഊരിപ്പിടിച്ച വാളിന്റെ നടുവിലൂടെ നടന്നു നീങ്ങിയിട്ടല്ല. അതുകൊണ്ട് തന്നെ ഒരു ജനപ്രതിനിധി ആകാനുള്ള യോഗ്യത എനിക്കുണ്ട്. അതുകൊണ്ടാണ് ഇറങ്ങിത്തിരിച്ചത്''

തവന്നൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.ടി ജലീലിനെതിരെയാണ് ഫിറോസ് കുന്നംപറമ്പില്‍ മത്സരിക്കുന്നത്. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ജനുവരി മുതല്‍ ഫിറോസ് കുന്നംപറമ്പില്‍ പലവട്ടം മലക്കം മറഞ്ഞിരുന്നു. എതിര്‍പ്പുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മത്സരിക്കാനില്ലെന്നായിരുന്നു രണ്ട് ദിവസം മുമ്പ് ഫേസ്ബുക്ക് ലൈവില്‍ ഫിറോസ് പറഞ്ഞത്. മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്നും ചാരിറ്റിയാണ് പ്രധാനമെന്നും ജനുവരിയില്‍ ഫിറോസ് പറഞ്ഞിരുന്നു.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT