Election

ബംഗാളിൽ തൃണമൂൽ കോണ്‍ഗ്രസിന് മുൻതൂക്കം പ്രവചിച്ച് എക്സിറ്റ്‌ പോൾ ഫലങ്ങൾ; ബിജെപിക്ക് നേരിയ മുൻതൂക്കമെന്ന് റിപ്പബ്ലിക്- സി എൻ എക്സ്

പശ്ചിമ ബംഗാളിൽ ബിജെപിക്ക് നേരിയ മുൻതൂക്കമെന്ന് റിപ്പബ്ലിക്- സി എൻ എക്സ് എക്സിറ്റ് പോൾ. പശ്ചിമ ബംഗാളിൽ 138 മുതല്‍ 148 സീറ്റുവരെ നേടി ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് എക്സിറ്റ് പോൾ ഫലം പ്രവചിക്കുന്നു. തൃണമൂൽ സഖ്യം 128 മുതല്ഡ 138 സീറ്റുവരെ നേടും. ഇടതു സഖ്യം 11- 21 മുതൽ സീറ്റു നേടുമെന്നും എക്സിറ്റ് പോൾ ഫലം പറയുന്നു. അതേസമയം മറ്റ് എക്സിറ്റ് പോൾ ഫലങ്ങൾ ബംഗാളിൽ തൃണമൂൽ കോണ്‍ഗ്രസിന് മുൻതൂക്കം പ്രവചിക്കുന്നു.

104-120 സീറ്റുകളുമായി ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള സർക്കാർ കേരളത്തിൽ തുടർഭരണം നേടുമെന്ന് ഇന്ത്യാ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചിക്കുന്നു. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുഡിഎഫിന് 20-30 സീറ്റുകൾ ലഭിക്കും. എക്സിറ്റ് പോൾ അനുസരിച്ച് എൽഡിഎഫിന്റെ വോട്ട് വിഹിതം 47 ശതമാനവും യുഡിഎഫിന്റേത് 38 ശതമാനവും എൻ‌ഡി‌എ 12 ശതമാനവുമാണ്.

റിപ്പബ്ലിക് ടിവി എക്‌സിറ്റ് പോള്‍ സര്‍വേയില്‍ കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിന് ഭരണത്തുടര്‍ച്ചയെന്ന് പ്രവചനം. റിപ്പബ്ലിക്-സിഎന്‍എക്‌സ് സര്‍വേയില്‍ എല്‍ഡിഎഫ് 72 മുതല്‍ 80 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. യുഡിഎഫിന് 58 മുതല്‍ 64 വരെ സീറ്റുകളാണ് റിപ്പബ്ലിക് പ്രവചിക്കുന്നത്. എന്‍ഡിഎ ഒന്ന് മുതല്‍ അഞ്ച് സീറ്റുകള്‍ വരെ നേടും.

റിപ്പീറ്റ് അടിച്ച് കാണാൻ ഒരു കിടിലൻ ലൂപ്പ് പടം വരുന്നു; ഫൺ ട്രെയിലറുമായി 'ധൂമകേതു'

നായകൻ പ്രകാശ് വർമ്മ, ഒപ്പം മമ്മൂട്ടിയുടെ കരിക്കാമുറി ഷൺമുഖനും; ലോ ആൻഡ് ഓർഡർ തിയറ്ററുകളിൽ

രണ്ടാം ഘട്ടത്തില്‍ ആന്റി നര്‍ക്കോട്ടിക് ഇന്‍വെസ്റ്റിഗേഷന്‍ ടീം, ഓപ്പറേഷന്‍ തൂഫാന്‍ ഇനി വാര്‍ഡുകളിലേക്ക്: രമേശ് ചെന്നിത്തല

പോക്കിരിരാജയിലെ മമ്മൂക്കയുടെ എൻട്രി സീനിൽ ഇന്നോവ കാറുകൾ മഹേഷ് നാരായണൻ എഡിറ്റ് ചെയ്ത് ചേർത്തത്: വൈശാഖ്

'ലോ ആൻഡ് ഓർഡർ' നാളെ മുതൽ തിയറ്ററുകളിൽ

SCROLL FOR NEXT