Election

സൈബര്‍ കമ്മികളെ കലിയാണ്; എന്റെയും മക്കളുടെയും തൊഴിൽ ഇല്ലാതാക്കാൻ നോക്കി; എല്ലാം മോദി കാണുന്നുണ്ടെന്ന് കൃഷ്ണകുമാർ

തന്നെയും മക്കളെയും അഭിനയ രംഗത്ത് നിന്നും മാറ്റി നിർത്തുവാൻ ഇടത് മുന്നണിയിലെ ചിലർ ശ്രമിച്ചിട്ടുണ്ടെന്ന് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ കൃഷ്ണകുമാര്‍. സൈബര്‍ കമ്മികളോട് തനിക്ക് കലിയാണെന്നും കൃഷ്ണകുമാര്‍ തിരുവനന്തപുരത്ത് പറഞ്ഞു. കേരളം മാത്രമല്ല, ഇവിടെയുള്ളത്, ആവശ്യമെങ്കില്‍ തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും, ഹിന്ദിയിലും പോയി അഭിനയിക്കുമെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.

കൃഷ്ണകുമാറിന്റെ വാക്കുകൾ

തിന്നാനും, കള്ളം പറയാനും. ഈ രണ്ട് കാര്യങ്ങൾക്കുമാണ് സിപിഎമ്മുകൾ വാ തുറക്കുന്നത്. എന്നെയും മക്കളെയും അവര്‍ കുറേ വിരട്ടി നോക്കി. ഒരു ചുക്കും സംഭവിച്ചില്ല. കുറച്ചുദിവസം എന്നെ ജോലിയില്‍ നിന്ന് പുറത്താക്കി. എന്റെ മക്കളെയും ചിലപ്പോള്‍ പുറത്താക്കും. അതിനപ്പുറം ഒന്നും ചെയ്യില്ല. ഇത് എല്ലാം മോദി കാണുന്നുണ്ട്. ദൈവും കാണുന്നുണ്ട്.

സൈബര്‍ കമ്മികളെ എനിക്ക് കലിയാണ്. എന്റെയും എന്റെ മക്കളുടെയും തൊഴില്‍ ഇല്ലാതാക്കാന്‍ ഇവര്‍ നോക്കും. അതിനപ്പുറം ഒന്നും ചെയ്യാന്‍ അവര്‍ക്ക് സാധിക്കില്ല. കേരളം മാത്രമല്ല, ഇവിടെ തമിഴ്‌നാടും ആന്ധ്രയും ഹിന്ദിയുമുണ്ട്. അവിടെയും പോയി ഞാന്‍ അഭിനയിക്കും. കേരളത്തില്‍ ജീവിക്കുന്ന മലയാളികളെക്കുറിച്ച് വളരെ വിഷമത്തോടെയാണ് ബിജെപി ഭരിക്കുന്ന സ്ഥലങ്ങളിലെ ആളുകള്‍ ചോദിക്കുന്നത്. കോണ്‍ഗ്രസും കമ്യൂണിസ്റ്റും ഭരിക്കുന്ന നാട്ടില്‍ എങ്ങനെ ജീവിക്കുന്നുവെന്നാണ് അവര്‍ ചോദിക്കുന്നത്. ഇവിടെ രണ്ടും അപകടമാണ്. കേരളത്തിന് പുറത്തുപോയാല്‍ രണ്ടും ഒന്നാണ്. ഇവിടെ ഇവര്‍ നമ്മളെ പറ്റിച്ചുകൊണ്ടിരിക്കുകയാണ്.

വന്യജീവി ആക്രമണം, യഥാര്‍ത്ഥ കാരണങ്ങളിലേക്ക് പോകാന്‍ ആര്‍ക്കും താല്‍പര്യമില്ല; ഡോ.പി.എസ്.ഈസ അഭിമുഖം

കുണ്ടനിസം: അക്‌സോമേനിയാക്ക്, ‘അംശം’, മലയാളി ക്വിയർഭീതി

‘ഉത്തരവാദിത്തമില്ലാത്ത പരീക്ഷാ ഏജൻസി, പാഠം പഠിക്കാത്ത കേന്ദ്രം’; നീറ്റിൽ സുപ്രീം കോടതി ചോദ്യം ഉയർത്തുമ്പോൾ

പേരിനോട് പൂർണ നീതി പുലർത്തി ‘കറക്കം’; പ്രേക്ഷക പ്രശംസ നേടി മുന്നേറുന്നു

The Wild Hunter; ആഗോളതലത്തിൽ 9.02 കോടി, 'കാട്ടാളൻ' ആദ്യദിന കളക്ഷൻ റിപ്പോർട്ട്

SCROLL FOR NEXT