Around us

മര്‍ദ്ദിച്ചത് പുറത്തുപറയരുത്, കള്ളക്കേസില്‍ കുടുക്കും; പൊലീസ് ഭീഷണിപ്പെത്തുന്നതായി ഇ-ബുള്‍ ജെറ്റ് സഹോദരന്മാര്‍

പൊലീസ് ഭീഷണിപ്പെടുത്തുന്നുവെന്ന ആരോപണവുമായി ഇ-ബുള്‍ ജെറ്റ് സഹോദരന്മാര്‍. പൊലീസിനെതിരെ സംസാരിച്ചാല്‍ കള്ളക്കേസില്‍ കുടുക്കുമെന്നാണ് പൊലീസ് ഭീഷണിപ്പെടുത്തിയതെന്നും ഇ-ബുള്‍ ജെറ്റ് സഹോദരന്മാരായ എബിനും ലിബിനും പുറത്തുവിട്ട പുതിയ വീഡിയോയില്‍ പറയുന്നു.

ജാമ്യവ്യവസ്ഥ പ്രകാരം പൊലീസ് സ്റ്റേഷനില്‍ ഹാജരാകുമ്പോഴാണ് പൊലീസ് ഭീഷണിപ്പെടുത്തുന്നത്. പൊലീസ് മര്‍ദ്ദിച്ചത് പുറത്തുപറയരുതെന്ന് പറഞ്ഞിട്ടുണ്ട്. പൊലീസ് കാരണം പുറത്തിറങ്ങാന്‍ പറ്റുന്നില്ലെന്നും വ്‌ളോഗര്‍ സഹോദരന്മാര്‍ വീഡിയോയില്‍ പറയുന്നു.

മോട്ടോര്‍ വാഹന വകുപ്പ് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. തങ്ങളുടെ ലൈസന്‍സ് റദ്ദാക്കാനുള്ള നോട്ടീസ് നിലനില്‍ക്കുന്നതല്ലെന്നും ഇരുവരും പറയുന്നു. നിയമവ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും നിരപരാധിത്വം തെളിയിക്കുമെന്നും എബിനും ലിബിനും വ്യക്തമാക്കി.

ഇവര്‍ക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമാണ് ഇരുവരുടെയും അഭിഭാഷകന്‍ പറയുന്നത്.

കാരവന്‍ ഉപയോഗിച്ചു എന്നതിന്റെ പേരില്‍ വന്ന കേസ് അല്ലെന്നും ചില തത്പരകക്ഷികളുടെ കൈകള്‍ ഇതിന് പിന്നില്‍ ഉണ്ടെന്നതില്‍ സംശയമില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. ഇരുവരെയും പ്രയാസം കൂടാതെ തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെന്നും അഭിഭാഷകന്‍ പറഞ്ഞു.

സീനിയേഴ്സിലെ ഡ്രാമ സീനിൽ ഞാനുമുണ്ട്, ആ രംഗം ചെയ്തത് ക്യാമറയ്ക്ക് മുന്നിൽ നിൽക്കാനുള്ള ആഗ്രഹം കൊണ്ട്: ശരത്ത് സഭ

മമ്മൂട്ടി ചിത്രം കളങ്കാവൽ റിലീസ് തീയതി പുറത്ത്; ചിത്രം ഡിസംബർ 5 ന് തിയറ്ററുകളിൽ

ദുബായ് കെ എം സി സി ദേശീയദിനാഘോഷം ഡിസംബർ രണ്ടിന് നടക്കും

ആ​ബൂ​ൻ മാ​ർ ബ​സേ​ലി​യോ​സ് ജോ​സ​ഫ് ക​ത്തോ​ലി​ക്ക ബാ​വ​ക്ക്​ യുഎഇയില്‍ സ്വീകരണം

ഏഴ് വര്‍ഷം നീണ്ട വിചാരണ, വെളിപ്പെടുത്തലുകളില്‍ വീണ്ടും അന്വേഷണം, ഒടുവില്‍ വിധി; നടിയെ ആക്രമിച്ച കേസില്‍ സംഭവിച്ചത്

SCROLL FOR NEXT