Around us

നിങ്ങളുടെ സിനിമകളുടെ ആരാധകന്‍; സച്ചിയുടെ ഓരോ സിനിമയും മികച്ചതെന്ന് ദുല്‍ഖര്‍

തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന സച്ചിക്ക് ആദരാഞ്ജലികളുമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. സച്ചിയുടെ സിനിമകളുടെ ആരാധകനായിരുന്നു താന്‍. ഓരോ സിനിമയും മറ്റൊന്നിനേക്കാള്‍ മികച്ചതായിരുന്നുവെന്നും ദുല്‍ഖര്‍ സല്‍മാന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഒരേ സമയം ഒരേ സ്റ്റുഡിയോയിൽ ആയിരുന്നു അയ്യപ്പനും കോശിയുടെയും എന്റെ വരനെ ആവശ്യമുണ്ട് സിനിമയുടെയും ഡബ്ബിംഗ്. സച്ചിയേട്ടാ നിങ്ങളെ കണ്ടത് ഇന്നലെ എന്ന പോലെ ഓർക്കുന്നു. നിങ്ങളുടെ വലിയ ആരാധകൻ കൂടിയാണ് ഞാൻ. സംവിധായകനായതോടെ നിങ്ങൾ കൂടുതൽ കരുത്തനായി, ഓരോ സിനിമയും തൊട്ട് മുന്പത്തെക്കാൾ മികച്ചതും, നമ്മുടെ സിനിമാ ലോകത്തിന് വലിയ നഷ്ടം.

സച്ചിയുടെ വിടവാങ്ങല്‍ സിനിമാ മേഖലയെ ഞെട്ടിച്ചിരിക്കുകയാണ്. പോയി എന്ന് മാത്രമാണ് അടുത്ത സുഹൃത്ത് കൂടിയായ പൃഥ്വിരാജ് കുറിച്ചത്. മരത്തിലും നിങ്ങനെ സ്‌നേഹിക്കുന്നുവെന്ന് ബിജുമേനോനും അനുശോചിച്ചു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT