Around us

ജനങ്ങള്‍ക്ക് മാസ്‌ക് വലിച്ചെറിയേണ്ടിവരുമെന്ന് ബിജെപി നേതാവ്, കൈകൂപ്പി, ആലങ്കാരികമായി പോലും പറയരുതെന്ന് ഡോ.മോഹന്‍ റോയ്

മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്ത് നടത്തുകയാണെന്ന് ജനങ്ങള്‍ സംശയിക്കുമ്പോള്‍, ജീവന് സ്വാതന്ത്ര്യം നല്‍കാത്ത സാഹചര്യത്തില്‍ ജനങ്ങള്‍ പുറത്തേക്കിറങ്ങേണ്ടി വരുമെന്നും അവര്‍ക്ക് മാസ്‌ക് ചിലപ്പോള്‍ വലിച്ചെറിയേണ്ടിവരുമെന്നും ബിജെപി നേതാവ് ശിവശങ്കര്‍ ചാനല്‍ ചര്‍ച്ചയില്‍. ആലങ്കാരികമായി പോലും ഇങ്ങനെ പറയരുതെന്ന് ഡോക്ടര്‍ മോഹന്‍ റോയ്. ശാരീരികമായി വലിച്ചെറുകയല്ല എന്ന രീതിയിലാണ് പറഞ്ഞതെന്ന് ശിവശങ്കറിന്റെ മറുപടി. തലസ്ഥാനത്തെ സാമൂഹ്യവ്യാപനം വിഷയമായ കൈരളി ചാനല്‍ ചര്‍ച്ചയിലാണ് ഡോക്ടറുടെ മറുപടി.

സര്‍ ഞാന്‍ ശരിക്കും ഇങ്ങനെ കൈകൂപ്പി ഇരിക്കുന്നത് ഒരു അഭ്യര്‍ത്ഥനയുമായാണ്. മാസ്‌ക് വലിച്ചെറിഞ്ഞുകൊണ്ട് ദയവായി, ദയവായി ഒന്നും ചെയ്യരുതേ സാര്‍. പ്രധാനമന്ത്രി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത് ഒരു ചാനല്‍ ചര്‍ച്ചയില്‍ ഉണ്ടായിരുന്ന ആളാണ് ഞാന്‍. അന്ന് പ്രധാനമന്ത്രി പറഞ്ഞ ജീവനും ജീവിതവുമെന്നത് ആപ്തവാക്യമായി എടുക്കുകയാണ്. സര്‍, ആലങ്കാരികമായി പറഞ്ഞതാണെന്ന് നൂറ് ശതമാനം വിശ്വസിച്ചുകൊണ്ട്, സാറിന്റെ അണികളോ, ഇത് കേള്‍ക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരോ ചെയ്യരുതേ എന്ന് ദയവായി, ദയവായി ഇത് കണ്ടുകൊണ്ടിരിക്കുന്ന എല്ലാവരോടും അപേക്ഷിക്കുകയാണ്. ഇതായിരുന്നു ശിവശങ്കരനോടുള്ള ഡോ.മോഹന്‍ റോയിയുടെ പ്രതികരണം.

രാഷ്ട്രമാണ് സര്‍ ആദ്യം, രാഷ്ട്രത്തില്‍ നിന്ന് രാഷ്ട്രീയം. ഇങ്ങനെ പറയുന്നത് ഒരു അപകടത്തിന്റെ സന്ദേശമാണ്. കേരളത്തിലെ മുന്‍നിര ചികില്‍സാ കേന്ദ്രങ്ങളുടെ കാഷ്വാലിറ്റി അടച്ചിരിക്കുകയയാണ്. ലോകത്ത് ഒരു രോഗത്തിനും ഇത്ര വലിയ രീതിയില്‍ മാധ്യമങ്ങളടക്കം ചേര്‍ന്നുള്ള പ്രചരണമുണ്ടായിട്ടില്ല. എന്നിട്ട് പോലും നമ്മള്‍ പുറകോട്ട് പോകുകയാണ്. കൈകഴുകിയാല്‍ മാറിയ വൈറസല്ലേ എന്നിട്ടും ഇതിന് മരുന്ന് കണ്ടുപിടിച്ചില്ലേ എന്ന് ഒരാള്‍ ചാനല്‍ ചര്‍ച്ചയില്‍ ചോദിക്കുന്നത് കേട്ടു. എല്ലാ രാഷ്ട്രീയ നേതാക്കളോടും പറയാനുള്ളത് നിങ്ങളുടെയെല്ലാം പ്രായം പൊതുസമൂഹത്തിന് അറിയാം. അതീവ അപകടാവസ്ഥയാണിത്. ഇത് തീക്കളിയാണ് സര്‍. കോവിഡ് പോയ്ക്കഴിഞ്ഞും നിങ്ങളൊക്കെ ഉണ്ടാകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. ഒരു ഡോക്ടറെന്ന നിലയില്‍ കോവിഡിനെ പ്രതിരോധിച്ച് കഴിയുമ്പോഴേക്കും ഞാന്‍ ഉണ്ടാകുമോ എന്നറിയില്ല. എന്നാല്‍ നിങ്ങളെല്ലാവരും ഇവിടെയുണ്ടാകണമെന്നാണ് എന്റെ ആഗ്രഹം. എന്നിലൂടെയേ നിങ്ങള്‍ക്കൊക്കെ രോഗം എത്താവൂ. അവസാന ആരോഗ്യപ്രര്‍വര്‍ത്തകനും ഈ ഭൂമിയില്‍ മരിച്ചു വീണതിന് ശേഷമേ മറ്റുള്ളവരിലേക്ക് രോഗമെത്താവു എന്ന ആത്മാര്‍ത്ഥതയോടെയാണ് സര്‍ ഞങ്ങള്‍ ജോലി ചെയ്യുന്നത്. ദയവായി, ദയവായി അത് മനസിലാക്കണം.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ആര്‍എംഒ ആണ് ഡോ.മോഹന്‍ റോയ്.

'ആൽപ്പറമ്പിൽ ഗോപിയുടെ ലോകത്തെ അവതരിപ്പിച്ച് ദി വേൾഡ് ഓഫ് ഗോപി' ; മലയാളീ ഫ്രം ഇന്ത്യയിലെ പുതിയ ഗാനം പുറത്ത്

'ഇവന് പല ഫോബിയകളും ഉണ്ട് ഞാൻ പിന്നെ പറഞ്ഞു തരാം' : അൽത്താഫ് സലിം നായകനാകുന്ന മന്ദാകിനി ട്രെയ്‌ലർ

'ഞാൻ ഒരു വടക്കൻ സെൽഫിയുടെയും പ്രേമത്തിന്റെയും ഫാനാണ്' ; നിവിന്റെ സ്റ്റൈലിൽ എഴുതിയതാണ് ഗോപി എന്ന കഥാപാത്രമെന്ന് ഡിജോ ജോസ് ആന്റണി

'എല്ലാ ശക്തികളും ഒരു നല്ല നാളേക്ക് വേണ്ടി ഒന്നിക്കുന്നു' ; പ്രഭാസ് ചിത്രം കല്‍കി 2898 എഡിയുടെ പുതിയ റിലീസ് തീയതി പുറത്ത്

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

SCROLL FOR NEXT