Around us

സച്ചിയുടെ കണ്ണുകള്‍ ദാനം ചെയ്തു

അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ കണ്ണുകള്‍ ദാനം ചെയ്തു. ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂര്‍ ജീബിലി മിഷന്‍ ആശുപത്രിയില്‍ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് കൊച്ചിയില്‍ നടക്കും.

രാവിലെ കൊച്ചിയിലെത്തിക്കുന്ന മൃതദേഹം 9.30 മുതല്‍ 10.30 വരെ ഹൈക്കോടതി വളപ്പില്‍ പൊതുദര്‍ശനത്തിന് വെക്കും. രവിപുരം ശ്മശാനത്തിലാണ് സംസ്‌കാരം.

ജൂണ്‍ 16ന് പുലര്‍ച്ചെയാണ് സച്ചിയെ തൃശൂര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വടക്കാഞ്ചേരിയിലെ ആശുപത്രിയില്‍ ഇടുപ്പിന് ശസ്ത്രക്രിയക്ക് സച്ചി വിധേയനായിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു ഹൃദയാഘാതം സംഭവിച്ചത്.

ജൂണ്‍ 17ന് പുറത്തിറക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ സച്ചിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും ഹൈപോക്സിക് ബ്രെയിന്‍ ഡാമേജ് സംഭവിച്ചതായി സംശയിക്കുന്നതായും അറിയിച്ചിരുന്നു. 48-72 മണിക്കൂര്‍ ശേഷം ആരോഗ്യനിലയെ കുറിച്ച് വ്യക്തതയുണ്ടാകൂ എന്നും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.

തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ സ്വദേശിയ സച്ചിദാനന്ദന്‍ എട്ട് വര്‍ഷത്തെ ഹൈക്കോടതി അഭിഭാഷക ജീവിതത്തിന് ശേഷമാണ് തിരക്കഥാകൃത്താകുന്നത്. സേതുവിനൊപ്പം സഹരചയിതാവായി ചോക്കലേറ്റ് ആദ്യ സിനിമ. പിന്നീട് മോഹന്‍ലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്ത റണ്‍ ബേബി റണ്‍ എന്ന സിനിമയിലൂടെ സ്വതന്ത്ര തിരക്കഥാകൃത്തായി.

ചോക്കലേറ്റ്, സീനിയേഴ്സ്, രാമലീല, ഡ്രൈവിംഗ് ലൈസന്‍സ് ഉള്‍പ്പെടെ പന്ത്രണ്ട് തിരക്കഥകളൊരുക്കി. അനാര്‍ക്കലി, അയ്യപ്പനും കോശിയും എന്നീ സിനിമകള്‍ സംവിധാനം ചെയ്തു.

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

നാടോടിക്കഥ പോലൊരു സിനിമ, ഇതൊരു നല്ല എന്റർടെയ്നറായിരിക്കും: നൈറ്റ് റൈഡേഴ്‌സ് സ്ക്രിപ്പ്റ്റ് റൈറ്റേഴ്‌സ് അഭിമുഖം

ഇത്തരം സിനിമകൾ വിജയിക്കും എന്ന ധൈര്യം നൽകിയ ചിത്രമാണ് ലോക, അതിന് ദുൽഖറിനെ അഭിനന്ദിക്കണം: ഷെയ്ൻ നിഗം

ഇന്ത്യയിൽ നിന്ന് ഗാസയിലേക്ക് എങ്ങനെ സഹായമെത്തിക്കാം | ശ്രീരശ്മി അഭിമുഖം

'ബൾട്ടി' പോസ്റ്ററുകൾ വലിച്ചു കീറുന്നു, എന്തുകൊണ്ട് ഷെയ്ൻ നിഗം ഇത്രമേൽ ടാർഗറ്റ് ചെയ്യപ്പെടുന്നു?: സന്തോഷ് ടി കുരുവിള

SCROLL FOR NEXT