Around us

ഷോള്‍ ദേവനന്ദയുടേത്, തിരിച്ചറിഞ്ഞ് അമ്മ ; പ്രതീക്ഷ കൈവിടാതെയെത്തി ഒടുക്കം നെഞ്ചുതകര്‍ന്ന് അച്ഛന്‍ 

THE CUE

ഇത്തിക്കരയാറ്റില്‍ നിന്ന് കണ്ടെത്തിയ ഷോള്‍ ദേവനന്ദയുടേത് തന്നെയെന്ന് തിരിച്ചറിഞ്ഞ് അമ്മ ധന്യ. കാണാതാകുമ്പോള്‍ ദേവനന്ദ ധരിച്ചിരുന്ന ഷോള്‍ തന്നെയാണിതെന്ന് പൊലീസിനോട് പറഞ്ഞു. ഏഴുവയസ്സുകാരിയുടെ മൃതദേഹം വീടിനടുത്തുള്ള പുഴയില്‍ നിന്നാണ് കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെയുള്ള തിരച്ചിലിലാണ് ഷോള്‍ ലഭിച്ചത്. ഇത് ദേവനന്ദയുടേതല്ലെങ്കില്‍ ആറില്‍ കൂടുതല്‍ പരിശോധന വേണ്ടിവരുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.

മുങ്ങല്‍ വിദഗ്ധരാണ് കുട്ടിയുടെ ചേതനയറ്റശരീരം പുഴയില്‍ നിന്ന് പുറത്തെടുത്തത്. തലമുടി വള്ളിയില്‍ കുടുങ്ങി കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു. അതേസമയം മൃതദേഹത്തില്‍ മുറിവുകളോ ചതവുകളോ ഇല്ലെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങള്‍ മൃതദേഹത്തില്‍ ഇല്ലെന്നുമാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ കൂടുതല്‍ വ്യക്തത വരികയുള്ളൂ.

ധരിച്ചിരുന്ന വസ്ത്രങ്ങളെല്ലാം മൃതദേഹത്തില്‍ ഉണ്ടായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്‌മോര്‍ട്ടം. ഇളവൂര്‍ സ്വദേശികളായ പ്രദീപ് ധന്യ ദമ്പതികളുടെ മകളായ ദേവനന്ദയെ വ്യാഴാഴ്ച രാവിലെ പത്തുമണിയോടെയാണ് വീട്ടില്‍ നിന്നും കാണാതായത്. കുട്ടിയെ കാണാനില്ലെന്ന വിവരമറിഞ്ഞ് ,ഗള്‍ഫിലായിരുന്ന അച്ഛന്‍ പ്രദീപ് രാവിലെയോടെ എത്തിയെങ്കിലും മകളുടെ ചേതനയറ്റ ശരീരമാണ് കാണാനായത്. മൃതദേഹം കണ്ട് പ്രദീപ് പൊട്ടിക്കരഞ്ഞ് തളര്‍ന്നിരുന്നുപോയത് കണ്ടുനിന്നവരുടെ കരള്‍ പിളര്‍ക്കുന്നതായിരുന്നു.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT