Around us

മുഹമ്മദ് ഷമിയെ പിന്തുണച്ചു; കോഹ്‌ലിയുടെ 10 മാസം പ്രായമുള്ള മകള്‍ക്കുനേരെ ബലാത്സംഗഭീഷണി

മുഹമ്മദ് ഷമിയെ പിന്തുഷച്ച വിരാട് കോഹ്‌ലിയുടെ മകള്‍ക്ക് നേരെ ബലാത്സംഗ ഭീഷണി. കോഹ്‌ലിയുടെയും അനുഷ്‌ക ശര്‍മ്മയുടെയും പത്ത് മാസം മാത്രം പ്രായമുള്ള കുഞ്ഞിന് നേരെയായിരുന്നു ഭീഷണി. സംഭവത്തില്‍ ഇടപെട്ട വനിതാ കമ്മീഷന്‍ ഡല്‍ഹി പൊലീസിന് നോട്ടീസ് അയച്ചിട്ടുണ്ട്.

ട്വന്റി 20 വേള്‍ഡ് കപ്പ് മത്സരത്തില്‍ ഇന്ത്യ പാക്കിസ്താനോട് തോറ്റതിന് പിന്നാലെയായിരുന്നു മുഹമ്മദ് ഷമിക്കെതിരെ വലിയ തോതില്‍ സൈബര്‍ ആക്രമണങ്ങളും വിദ്വേഷ പ്രചരണവും ഉണ്ടായത്. നിരവധിപേര്‍ ഷമിക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് ഷമി ജയിച്ച കളികളെ കുറിച്ച് അറിവില്ലാത്തവരാണ് വിദ്വേഷപ്രചരണം നടത്തുന്നതെന്നായിരുന്നു കോഹ്‌ലി പറഞ്ഞത്. ഷമിക്ക് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ കോഹ്‌ലിക്കെതിരെയും സൈബര്‍ ആക്രമണം ഉണ്ടായി.

കോഹ്‌ലിക്കും അനുഷ്‌കയ്ക്കും നേരെ നടന്ന സൈബര്‍ ആക്രമണം, പത്ത് മാസം മാത്രം പ്രായമായ മകള്‍ക്ക് നേരെയും തിരിയുകയായിരുന്നു. ഈ ട്വീറ്റ് നീക്കം ചെയ്‌തെങ്കിലും സ്‌ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

'ഇതളേ...'; അപർണ ബാലമുരളിയുടെ മനോഹര ശബ്ദം, 'മിണ്ടിയും പറഞ്ഞും' എന്ന ചിത്രത്തിലെ പുതിയ ഗാനം

ലാൽ സാറിനെ പോലെ അനായാസമായി ഹ്യൂമർ ചെയ്യാൻ കഴിയുന്ന നടൻ, നിവിൻ ഒരു അണ്ടർറേറ്റഡ് ആക്ടറാണ്: അഖിൽ സത്യൻ

പൊളിച്ചടുക്കി ടീം ബിഗ്‌റോക്ക് മോട്ടോര്‍സ്‌പോര്‍ട്‌സ്; ISRL സീസണ്‍ 2 ചാംപ്യന്‍, കിരീടം സമ്മാനിച്ച് സല്‍മാന്‍ ഖാന്‍

അയാള്‍ രസമുണ്ടാക്കുകയാണ്

അജുവിനെ സജസ്റ്റ് ചെയ്തത് നിവിൻ, പുതിയ നിവിനെയും അജുവിനെയും 'സർവ്വം മായ'യിൽ കാണാം: അഖിൽ സത്യൻ

SCROLL FOR NEXT