Around us

യു.പിയില്‍ ദളിത് പെണ്‍കുട്ടികള്‍ മരിച്ച നിലയില്‍; ബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കിയതെന്ന് കുടുംബം

പ്രായപൂര്‍ത്തിയാകാത്ത ദളിത് സഹോദരിമാരെ യു.പി യിലെ ലഖിംപൂര്‍ഖേരിയില്‍ കരിമ്പ് തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അയല്‍ഗ്രാമത്തില്‍ നിന്ന് വന്ന ചെറുപ്പക്കാര്‍ കുട്ടികളെ കടത്തിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കെട്ടിതൂക്കിയതാണെന്ന് പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ ആരോപിക്കുന്നു.

ബൈക്കില്‍ വന്ന മൂന്നു ചെറുപ്പക്കാരാണ് കൊലപാതകത്തിന് പിന്നിലെന്ന് കുടുംബം പറയുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ ശരിവെക്കുന്ന രീതിയിലല്ല പൊലീസിന്റെ പ്രാഥമിക പ്രതികരണങ്ങള്‍. പെണ്‍കുട്ടികളുടെ ശരീരത്തില്‍ മുറിവുകളില്ലെന്നും, പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ സാധിക്കൂ എന്നുമാണ് പൊലീസിന്റെ വിശദീകരണം.

മരിച്ച സഹോദരിമാര്‍ക്ക് 15 , 17 വയസായിരുന്നു. കരിമ്പിന്‍തോട്ടത്തിലെ മരത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം പെണ്‍കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കരിമ്പിന്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവത്തിൽ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT