Around us

'അഴിമതി മറയ്ക്കാന്‍ സി.പി.എം വിശുദ്ധഗ്രന്ഥത്തെ കൂട്ടുപിടിക്കുന്നു' ; അടവെടുക്കുന്നത് ആരെന്ന് ജനത്തിനറിയാമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

അഴിമതി മറയ്ക്കാന്‍ സര്‍ക്കാര്‍ വിശുദ്ധ ഗ്രന്ഥത്തെ കൂട്ടുപിടിക്കുകയാണെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ആരാണ് ഈ അടവെടുക്കുന്നതെന്ന് ജനത്തിന് നന്നായറിയാം. അഴിമതിയാരോപണത്തിനും അരുതാത്തത് നടന്നതിനും സര്‍ക്കാര്‍ മറുപടി പറയണം. ചര്‍ച്ച വഴിതിരിക്കുകയാണ് സിപിഎം. നയതന്ത്ര ചാനല്‍ ഉപയോഗിച്ച് ആരോപണ വിധേയരായ വ്യക്തികള്‍ പല സാധനങ്ങളും കൊണ്ടുവന്നു. ഖുറാന് പുറമെ ഈന്തപ്പഴം കൊണ്ടുവന്നതിലും ഇപ്പോള്‍ വിവാദമുണ്ട്.

അതിനൊപ്പം മറ്റെന്തെങ്കിലും കൊണ്ടുവന്നോയെന്നറിയാന്‍ ജനങ്ങള്‍ക്ക് ആകാംക്ഷയുണ്ട്. നയതന്ത്ര ചാനലിലൂടെ സ്വര്‍ണക്കടത്ത് നടത്തിയവര്‍ വിശുദ്ധ ഗ്രന്ഥവും ഈന്തപ്പഴവും കൊണ്ടുവന്ന് വിതരണം ചെയ്തുവെന്ന് പറയുമ്പോള്‍ ജനം സംശയിക്കും. അതില്‍ വിശദീകരണവും അന്വേഷണവും വേണമെന്ന് പറയുന്നത് സ്വാഭാവികമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഈന്തപ്പഴത്തിന്റെ തൂക്കം കൂടുതലായിരുന്നു. അതിനകത്ത് കുരു തന്നെയായിരുന്നോയെന്ന് അറിയേണ്ടതുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വിശുദ്ധ ഗ്രന്ഥമായാലും ഈന്തപ്പഴമായാലും നേരായ മാര്‍ഗത്തില്‍ കൊണ്ടുവരുന്നതിന് എന്താണ് തടസമെന്നും അദ്ദേഹം ചോദിച്ചു. അഴിമതി ആരോപണങ്ങളെ ചെറുക്കാന്‍ പടച്ചട്ടയായി വിശുദ്ധ ഗ്രന്ഥത്തെ കൂട്ടുപിടിച്ച് ചര്‍ച്ച വഴിമാറ്റാന്‍ ശ്രമിക്കരുത്. ആ നീക്കം അവസാനിപ്പിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT