Around us

ഒറ്റയ്‌ക്കൊരു ബദല്‍; ദേശീയ തലത്തില്‍ മുന്നണിക്കില്ലെന്ന് സിപിഎം; 'മുഖ്യ ശത്രു ബിജെപി'

രാജ്യത്ത് ഇടതു ബദല്‍ വളര്‍ത്തിക്കൊണ്ടു വരണമെന്ന് സിപിഐഎം. പ്രതിപക്ഷ പാര്‍ട്ടികളുമായി ചേര്‍ന്ന് ദേശീയ തലത്തില്‍ മുന്നണിയുണ്ടാക്കേണ്ടതില്ലെന്നും തെരഞ്ഞെടുപ്പ് സഖ്യങ്ങള്‍ സംസ്ഥാന തലത്തില്‍ തന്നെ മതിയെന്നും കേന്ദ്ര കമ്മിറ്റി യോഗം നിര്‍ദേശിച്ചു.

ബംഗാള്‍ മാതൃകയില്‍ സഖ്യം വേണോ എന്നത് സാഹചര്യം അനുസരിച്ച് തീരുമാനിക്കും. ബിജെപി തന്നെയാണ് മുഖ്യ ശത്രുവെന്നും കേന്ദ്ര കമ്മിറ്റി വിലയിരുത്തി. കരട് രാഷ്ട്രീയ പ്രമേയം കേന്ദ്ര കമ്മിറ്റി അംഗീകരിച്ചു.

കോണ്‍ഗ്രസുമായി ദേശീയ തലത്തില്‍ സഹകരണം ആവശ്യമില്ലെന്ന് നേരത്തെ തന്നെ സിപിഐഎം പറഞ്ഞിരുന്നു. ഇത് അംഗീകരിക്കുന്നതാണ് കേന്ദ്ര കമ്മിറ്റിയുടെ നിലപാട്.

വെള്ളിയാഴ്ചയാണ് മൂന്നുദിന കേന്ദ്ര കമ്മിറ്റി യോഗം ഹൈദരാബാദില്‍ ആരംഭിച്ചത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിണറായിവിജയന്‍, മണിക് സര്‍ക്കാര്‍ തുടങ്ങി മുതിര്‍ന്ന നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

ക്രൈം സീനില്‍ ചെന്നാല്‍ ചില സംശയങ്ങള്‍ തോന്നും; വനിതാ ഇന്‍ക്വസ്റ്റ് ഫോട്ടാഗ്രാഫര്‍ ഷൈജ തമ്പി അഭിമുഖം

SCROLL FOR NEXT