Around us

കൊവിഡ് ജാഗ്രതയ്ക്കിടെ കള്ള് ഷാപ്പ് ലേലം; പ്രതിഷേധവുമായി കോണ്‍ഗ്രസ്; നിര്‍ത്തിവെക്കാനാവില്ലെന്ന് അധികൃതര്‍

കൊവിഡ് 19നെതിരെ ജാഗ്രതാ മുന്നറിയിപ്പ് നിലനില്‍ക്കേ സംസ്ഥാനത്ത് കള്ള് ഷാപ്പ് ലേലം. പൊതുപരിപാടികളും ആള്‍ക്കൂട്ടങ്ങളും ഒഴിവാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം നിലനില്‍ക്കേയാണ് ലേല നടപടി. കണ്ണൂര്‍, മലപ്പുറം, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലാണ് ലേലം നടക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കള്ള് ഷാപ്പ് ലേലം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. എറണാകുളം കളക്ട്രേറ്റിലെ ലേലത്തില്‍ 200 ഓളം പേരാണ് എത്തിയത്. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റാമ് ലേലം നിയന്ത്രിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് ലേലം താല്‍കാലികമായി നിര്‍ത്തിയെങ്കിലും എക്‌സൈസ് ഓഫീസില്‍ വെച്ച് വീണ്ടും നടത്തുകയാണ്.

സാമ്പത്തിക വര്‍ഷാവസാനമായതിനാല്‍ ലേല നടപടി മാറ്റിവെക്കാനാവില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് കൊണ്ടാണ് ലേലം നടത്തുന്നതെന്നും അധികൃതര്‍ വിശദീകരിച്ചു. ഹാന്‍ഡ് സാനിറ്റൈസറും മാസ്‌കുകളും നല്‍കിയിട്ടുണ്ട്. മറ്റ് ജില്ലകളിലും അടുത്ത ദിവസങ്ങളില്‍ ലേലം നടത്തും. സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് ലേല നടപടി നിര്‍ത്തിവെക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.

ഇത് എന്‍റെ കരിയറിലെ ആദ്യത്തെ നെഗറ്റീവ് ഷെയിഡ് കഥാപാത്രം, കൗതുകം തോന്നിച്ച ഒന്ന്: ധ്യാന്‍ ശ്രീനിവാസന്‍

യുവാക്കളിലെ ഹൃദയാഘാതത്തിന്റെ കാരണം? | Dr. Jo Joseph Interview

ഒരു നടനെ സ്റ്റാര്‍ മെറ്റീരിയലായി വളര്‍ത്തുന്നവര്‍ നടിമാര്‍ക്ക് ആ അവസരങ്ങള്‍ കൊടുക്കാറില്ല: ശാന്തി ബാലചന്ദ്രന്‍

രാജമൗലിക്കൊപ്പവും ആ മലയാളം സംവിധായകനൊപ്പവുമെല്ലാം വർക്ക് ചെയ്യണമെന്നാണ് ആ​ഗ്രഹം: മാളവിക മോഹനൻ

ഇതായിരുന്നല്ലേ ആ സർപ്രൈസ്!! ബേസിൽ ജോസഫും ഡോ അനന്തുവും നിർമാതാക്കളായി ആദ്യ ചിത്രം, ഒക്ടോബറിൽ ഷൂട്ട്

SCROLL FOR NEXT