Around us

ശ്രദ്ധേയനായ പാര്‍ലമെന്റേറിയനെയാണ് നഷ്ടമായത്; പിടി തോമസിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി ടി തോമസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. തന്റെ രാഷ്ട്രീയ നിലപാടുകള്‍ മുന്‍ നിര്‍ത്തി നിയമസഭക്കകത്തും പുറത്തും വിഷയങ്ങള്‍ അവതരിപ്പിച്ച വ്യക്തിയായിരുന്നു പിടി തോമസ്. മികച്ച പ്രസംഗകനും സംഘാടകനുമായിരുന്നു. ശ്രദ്ധേയനായ പര്‍ലിമെന്റേറിയനെയാണ് പി ടി തോമസിന്റെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി.

അര്‍ബുധ ബാധിതനായി വെല്ലൂരില്‍ ചികിത്സയിലായിരുന്നു പി.ടി തോമസ്. കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് പ്രസിഡന്റായും പ്രവര്‍ത്തിച്ച് വരികയായിരുന്നു.നിലപാടിലെ കാര്‍ക്കശ്യങ്ങള്‍കൊണ്ട് കൂടിയാണ് പി.ടി തോമസ് കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കപ്പെട്ടത്.

മഹാരാജാസ് കോളേജില്‍ നിന്ന് വിദ്യാര്‍ത്ഥി സംഘടനാ പ്രസ്ഥാനങ്ങളിലൂടെയാണ് അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്കുന്നത്. 1980ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. 1980 മുതല്‍ കെ.പി.സി.സി അംഗമാണ്.

ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടുകളുമായി ബന്ധപ്പെട്ട് പി.ടി തോമസിന്റെ നിലപാടുകള്‍ കേരളത്തില്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. 2009ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ നിന്ന് അദ്ദേഹം ലോക്‌സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

'ദൃശ്യം 3'ക്കൊപ്പം തിയറ്ററിലേക്ക് മറ്റൊരു ത്രില്ലർ കൂടി; 'ഡോസ്' മെയ് 22ന്

ധ്യാൻ ശ്രീനിവാസൻ, വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം ഭീഷ്മർ ഒടിടിയിലേക്ക്

ഷക്ലൻ ഗ്രൂപ്പ് ‘വിൻ എ ഡ്രീം ഹോം’; വിജയിയായി നതാഷ പീറ്റ‍ർ

ഇന്ത്യന്‍‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് യുഎഇ

'രാഷ്ട്രീയ നേതാവിന് വേണ്ടത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ, കോൺഗ്രസിൽ അതുള്ളത് വി.ഡി. സതീശന്'; കുറിപ്പുമായി സത്യൻ അന്തിക്കാട്

SCROLL FOR NEXT