Around us

കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റിലും അച്ഛന്‍ ബിനോയ് തന്നെ; ഔദ്യോഗിക രേഖ പുറത്തുവിട്ട് യുവതി  

THE CUE

ജനനസര്‍ട്ടിഫിക്കറ്റില്‍ കുട്ടിയുടെ അച്ഛന്റേതായി ചേര്‍ത്തിരിക്കുന്നത് ബിനോയ് കോടിയേരിയുടെ പേരാണെന്ന് വെളിപ്പെടുത്തി പരാതി നല്‍കിയ യുവതി. ഗ്രേറ്റര്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ രജിസ്റ്റര്‍ ചെയ്ത ജനനസാക്ഷ്യപത്രമാണ് കുട്ടിയുടെ അമ്മ പുറത്തുവിട്ടിരിക്കുന്നത്. കോര്‍പറേഷന്‍ വെബ്‌സൈറ്റിലെ ജനനസര്‍ട്ടിഫിക്കറ്റില്‍ പിതാവിന്റേതായി ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് നിര്‍ണായക തെളിവുകള്‍ പുറത്തുവന്നിരിക്കുന്നത്. കുട്ടി തന്റേതല്ലെന്നും യുവതിയുടേത് പണം തട്ടാനുള്ള ശ്രമമാണെന്നുമാണ് ബിനോയിയുടെ വാദം.  

ബാങ്ക് രേഖകളിലും പാസ്‌പോര്‍ട്ടിലും ഭര്‍ത്താവായി ചേര്‍ത്തിരിക്കുന്നത് ബിനോയ് കോടിയേരിയുടെ പേരാണെന്നതിന്റെ തെളിവുകള്‍ ബിഹാര്‍ സ്വദേശിനിയായ പരാതിക്കാരി പൊലീസിന് നല്‍കിയിരുന്നു. ബിനോയ് പണം അയച്ചതിന്റെ രേഖകളും ഫോണ്‍ സംഭാഷണങ്ങളും യുവതി അന്വേഷണസംഘത്തിന് നല്‍കിയിട്ടുണ്ട്.

സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ മകനെതിരായ ലൈംഗിക പീഡന പരാതിയില്‍ വെളിപ്പെടുത്തലുമായി മധ്യസ്ഥ ചര്‍ച്ച നടത്തിയ അഭിഭാഷകന്‍ കെപി ശ്രീജിത്ത്. രംഗത്തെത്തിയിരുന്നു. ബിനോയിക്കെതിരായ പരാതിയെക്കുറിച്ച് നേരത്തേ അറിയില്ലായിരുന്നുവെന്ന കോടിയേരിയുടെ വാദം തെറ്റാണെന്ന് ഇയാള്‍ വെളിപ്പെടുത്തി. വിഷയത്തില്‍ കോടിയേരിയോട് താന്‍ ഫോണില്‍ സംസാരിച്ചിരുന്നു. വിഷയത്തിന്റെ ഗൗരവം കോടിയേരിയെ ധരിപ്പിച്ചു. എന്നാല്‍ ബിനോയിയുടെ വാദം മാത്രമാണ് കോടിയേരി വിശ്വസിച്ചത്.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT