Around us

'അഞ്ചുവയസുള്ള കുഞ്ഞിനെ താലിബാന് വിട്ടുകൊടുക്കരുത്', നിമിഷ തെറ്റുകാരി, രാജ്യത്തെത്തിച്ച് ശിക്ഷിക്കണമെന്ന് ബിന്ദു

നിമിഷ ഫാത്തിമയെ ഇന്ത്യയിലെത്തിച്ച് ശിക്ഷിക്കണമെന്ന് അമ്മ ബിന്ദു. അഞ്ച് വയസ് മാത്രമുള്ള തന്റെ കൊച്ചുമകള്‍ ഉമ്മുകുല്‍സുവിനെ എന്തിനാണ് താലിബാന് വിട്ട് നല്‍കുന്നതെന്നും ബന്ദു ചോദിച്ചു. മകള്‍ തെറ്റുചെയ്തിട്ടുണ്ടെന്ന് അറിയാം, ഐഎസില്‍ ചേര്‍ന്നതിലൂടെ രാജ്യത്തിനെതിരെ വലിയ കുറ്റമാണ് ചെയ്തത്. അതിനുള്ള ശിക്ഷ രാജ്യത്തെത്തിച്ച് നല്‍കണമെന്നും ദ വീക്കിന് നല്‍കിയ അഭിമുഖത്തില്‍ ബിന്ദു പറഞ്ഞു.

അഫ്ഗാനിസ്ഥാന്‍ ജയിലിലായിരുന്ന നിമിഷയെ താലിബാന്‍ മോചിപ്പിച്ചുവെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ വിവിധ ജയിലുകളിലായിരുന്ന ആയിരക്കണക്കിന് തടവുകാരെയാണ് താലിബാന്‍ മോചിപ്പിച്ചത്. ഇതില്‍ നിമിഷ ഫാത്തിമ അടക്കമുള്ള മലയാളികളും ഉണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്.

2016ല്‍ ഐഎസില്‍ ചേരാനായി ഭര്‍ത്താവിനൊപ്പം രാജ്യം വിടുമ്പോള്‍ നിമിഷ ഏഴ് മാസം ഗര്‍ഭിണിയായിരുന്നു. നിമിഷയുടെ മകള്‍ ഉമ്മുകുല്‍സുവിന് അഞ്ചുവയസായി, തന്റെ കൊച്ചുമകളെ താന്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലെന്നും, നിമിഷയുമായി സംസാരിക്കുമ്പോള്‍ ശബ്ദം കേള്‍ക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ബിന്ദു പറയുന്നു.

'എന്റെ മകള്‍ തെറ്റ് ചെയ്തിട്ടുണ്ടെന്ന് എനിക്ക് അറിയാം. ഐഎസില്‍ ചേര്‍ന്നതിലൂടെ രാജ്യത്തിനെതിരെ വലിയ കുറ്റമാണ് ചെയ്തത്. അവളെ ഇന്ത്യയിലെത്തിച്ച് ഇവിടെ ജയിലില്‍ ഇട്ടോളൂ, പക്ഷെ താലിബാന് വിട്ടുകൊടുക്കരുത്. അഞ്ചുവയസുള്ള ഉമ്മുകുല്‍സുവിനെ എന്തിനാണ് താലിബാന്റെ കൈകളിലേക്ക് എറിഞ്ഞു കൊടുക്കുന്നത്. ആ കുഞ്ഞ് എന്ത് തെറ്റാണ് ചെയ്തത്. താലിബാന്റെ കീഴിലുള്ള പെണ്‍കുട്ടികളുടെ അവസ്ഥ നമുക്കെല്ലാം അറിയാമല്ലോ', നിമിഷയെ താലിബാന്‍ മോചിപ്പിച്ചതായി സ്ഥിരീകരണം ലഭിച്ചിട്ടുണ്ടെന്നും ബിന്ദു പറഞ്ഞു.

വൈഎസ് ജഗ്ഗൻ മോഹൻ റെഡ്‌ഡി V/S വൈഎസ് ശർമിള, ആന്ധ്രയിൽ വൈഎസ് സഹോദരങ്ങളിൽ ആര് ജയിക്കും ?

ടൈറ്റിൽ ഇങ്ങനെ വന്നാൽ തമാശപ്പടമെന്ന് തോന്നുമോ എന്ന് ചോദിച്ചു, സി.ഐ.ഡി.രാമചന്ദ്രൻ റിട്ട. എസ്.ഐ പേഴ്സണലി കണക്ട് ആയ സിനിമ: കലാഭവൻ ഷാജോൺ

'പ്രായമായ ഗെറ്റപ്പിൽ പരസ്പരം മുഖം തിരിച്ച് വിനായകനും സുരാജും' ; തെക്ക് വടക്ക് സിനിമയുടെ ലുക്ക് പുറത്ത്

'ആരും കാണാ മണിമേട് കണ്ടേ വരാം' ; വിധു പ്രതാപിന്റെ ആലാപനത്തിൽ സി.ഐ.ഡി. രാമചന്ദ്രൻ റിട്ട. എസ്. ഐയിലെ ആദ്യ ഗാനം

'കോമഡി എന്റർടൈനറല്ല വെഡ്‌ഡിങ് എന്റർടൈനറാണ് ഗുരുവായൂരമ്പല നടയിൽ' ; സ്ക്രിപ്റ്റും സിനിമയും ചിരിപ്പിച്ചെന്ന് പൃഥ്വിരാജ്

SCROLL FOR NEXT