Around us

'ശിശുക്ഷേമ വകുപ്പിന്റേത് നിയമവിരുദ്ധനടപടി'; അനുപമയ്ക്ക് നീതി ലഭിക്കാന്‍ മന്ത്രി വീണ ജോര്‍ജ് നേരിട്ട് ഇടപെടണമെന്ന് ബിന്ദു കൃഷ്ണ

സ്വന്തം കുഞ്ഞിനെ തേടിയലയുന്ന അനുപമയ്ക്ക് നീതി ലഭിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് അഡ്വ.ബിന്ദു കൃഷ്ണ. അനുപമയുടെയും അജിത്തിന്റെയും കുഞ്ഞിനെ തിരികെ ലഭിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.

'അനുപമയ്ക്ക് നീതി ലഭിക്കണം, അതിന് വേണ്ടി വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നേരിട്ട് ഇടപെട്ട് നടപടികള്‍ സ്വീകരിക്കണം. കുഞ്ഞിന്റെ അച്ഛനും അമ്മയും ജീവിച്ചിരിക്കെ, അവര്‍ കുഞ്ഞിനെ സംരക്ഷിക്കാന്‍ തയ്യാറായിരിക്കെ കുഞ്ഞിനെ അനാഥത്വത്തിലേക്ക് തള്ളിവിടുന്നത് സാമൂഹ്യനീതിക്ക് നിരക്കാത്തതാണ്. അനുപമയും അജിത്തും പ്രായപൂര്‍ത്തിയായവരാണ്. അവര്‍ക്ക് അവരുടേതായ ജീവിത സ്വാതന്ത്ര്യമുണ്ട്', ബിന്ദു കൃഷ്ണ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം:

'അനുപമ എസ് ചന്ദ്രന്റെയും അജിത്തിന്റെയും പിഞ്ചുകുഞ്ഞിനെ അവര്‍ക്ക് തിരികെ ലഭിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ഇടപെടാന്‍ തയ്യാറാകണം. അനുപമയ്ക്ക് നീതി ലഭിക്കണം, അതിന് വേണ്ടി വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നേരിട്ട് ഇടപെട്ട് നടപടികള്‍ സ്വീകരിക്കണം.

കുഞ്ഞിന്റെ അച്ഛനും അമ്മയും ജീവിച്ചിരിക്കെ, അവര്‍ കുഞ്ഞിനെ സംരക്ഷിക്കാന്‍ തയ്യാറായിരിക്കെ കുഞ്ഞിനെ അനാഥത്വത്തിലേക്ക് തള്ളിവിടുന്നത് സാമൂഹ്യനീതിക്ക് നിരക്കാത്തതാണ്. അനുപമയും അജിത്തും പ്രായപൂര്‍ത്തിയായവരാണ്. അവര്‍ക്ക് അവരുടേതായ ജീവിത സ്വാതന്ത്ര്യമുണ്ട്.

പൊതുരംഗത്ത് നില്‍ക്കുന്ന അനുപമയുടെ അച്ഛന്‍ നിയമവിരുദ്ധമായി കാര്യങ്ങള്‍ കൈകാര്യം ചെയ്തതായിട്ടാണ് മനസ്സിലാകുന്നത്. ഒരു പിഞ്ചു കുഞ്ഞിനെ അദ്ദേഹം പലപ്രാവശ്യം അഭിസംബോധന ചെയ്ത രീതി തന്നെ തെറ്റാണ്.

പ്രസവിച്ച് മൂന്നാം ദിവസം ഒരു കുഞ്ഞിനെ അനാഥത്വത്തിലേക്ക് തള്ളിവിട്ടത് എന്തിന്റെ പേരിലായാലും ശരിയായ നടപടില്ല. ആ കുഞ്ഞിന് ഒരു അമ്മയില്‍ നിന്നും ലഭിക്കേണ്ടിയിരുന്ന പരിചരണവും, അച്ഛന്റെ സംരക്ഷണവും നിഷേധിക്കപ്പെട്ടു. സമൂഹത്തിന് മാതൃകയാകേണ്ട ഒരു കുടുംബത്തില്‍ നടന്നത് കേട്ടുകേള്‍വി പോലും ഇല്ലാത്ത സംഭവങ്ങളാണ്.

പോലീസിനും, പാര്‍ട്ടി നേതൃത്വത്തിനും അനുപമ പരാതി നല്‍കിയതായി അറിയുന്നു. എന്നാല്‍ യാതൊരു നടപടികളും ഇതുവരെ ഉണ്ടായില്ല. വനിതാ കമ്മീഷനും ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ആരോപണ വിധേയനായ അനുപമയുടെ അച്ഛന് പാര്‍ട്ടിയില്‍ പ്രൊമോഷന്‍ നല്‍കിയതായിട്ടാണ് മനസ്സിലാകുന്നത്.

ഇപ്പോള്‍ ആ പിഞ്ചുകുഞ്ഞിനെ അന്യസംസ്ഥാന കുടുംബത്തിന് ദത്ത് നല്‍കാന്‍ ആലോചിക്കുന്നതായി അറിയുന്നു. സ്വന്തം അച്ഛന്റെയും അമ്മയുടെയും പരാതി നിലനില്‍ക്കേ ശിശുക്ഷേമ വകുപ്പ് ചെയ്യുന്നത് നിയമവിരുദ്ധ നടപടികളാണ്. അടിയന്തിരമായി ശിശുക്ഷേമ വകുപ്പ് മന്ത്രി വിഷയത്തില്‍ ഇടപെട്ട് ആ പിഞ്ചുകുഞ്ഞിന് നീതി ലഭ്യമാക്കണം.'

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT