Around us

'ഞാനടക്കം നാല് സ്ത്രീകൾക്ക് മോശം പെരുമാറ്റം നേരിടേണ്ടി വന്നു': ബാലു വർഗീസിനെതിരെ ലീഗൽ നോട്ടീസ് അയച്ച യുവതി ദ ക്യുവിനോട്

നടന്‍ ബാലു വര്‍ഗീസില്‍ നിന്ന് മറ്റാര്‍ക്കും ദുരനുഭവം ഉണ്ടാകരുത് എന്ന് വ്യക്തമായ ഉദ്ദേശ്യത്തോടെയാണ് താന്‍ നിയമപരമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചത് എന്ന് വ്യക്തമാക്കി ലീഗല്‍ നോട്ടീസ് അയച്ച യുവതി. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാമുള്ള സ്ഥലത്ത് വെച്ചാണ് തന്നെ മോശമായി സ്പര്‍ശിക്കാന്‍ ശ്രമിച്ചതെന്നും യുവതി ദ ക്യുവിന് നല്‍കിയ പ്രതികരണത്തില്‍ വിശദമാക്കി.

സംഭവം നടന്നപ്പോള്‍ തന്നെ ബാലുവിനെതിരെ പ്രതികരിച്ചെങ്കിലും അബദ്ധം പറ്റിയെന്ന് പറഞ്ഞ് സ്വയം ന്യായീകരിക്കാനാണ് ശ്രമിച്ചതെന്നും യുവതി പറയുന്നു. ഇതേ കുറിച്ച് സുഹൃത്തുക്കളോട് സംസാരിച്ചപ്പോഴാണ് കൂടുതല്‍ പേര്‍ ബാലുവില്‍ നിന്നും സമാനമായ ദുരനുഭവം നേരിട്ടിട്ടുണ്ടെന്ന് അറിഞ്ഞതെന്നും ഇവര്‍ പറയുന്നു.

'ഞാനടക്കം ഇവരാരും ഇയാളുടെ കീഴില്‍ ജോലി ചെയ്യുന്നവരോ മറ്റേതെങ്കിലും തരത്തില്‍ ഇയാള്‍ക്ക് നമ്മുടെ മുകളില്‍ അധികാരം സ്ഥാപിക്കാന്‍ അവസരം ഉള്ളവരോ ആയിരുന്നില്ല. എന്നിട്ട് പോലും ഇയാളില്‍ നിന്ന് മോശമായ പെരുമാറ്റം ഞങ്ങള്‍ക്ക് നേരെയുണ്ടായി. ഇയാള്‍ക്ക് അധികാരം പ്രയോഗിക്കാന്‍ കഴിയുന്ന അവസ്ഥയില്‍ ഉള്ളവരോട് എങ്ങനെയായിരിക്കും പെരുമാറുക എന്നാണ് ഞാന്‍ ചിന്തിക്കുന്നത്.

സുഹൃത്തുക്കളും കുടുംബാംഗങ്ങളുമെല്ലാം ഉണ്ടായിരുന്ന ഒരു സ്ഥലത്ത് വെച്ചാണ് എനിക്ക് ബാലു വര്‍ഗീസില്‍ നിന്നും മോശമായ പെരുമാറ്റം നേരിടേണ്ടി വന്നത്. ഞങ്ങളെല്ലാവരും പൂളില്‍ ഉണ്ടായിരുന്ന സമയത്താണ് ബാലു എന്നോട് ഇങ്ങനെ പെരുമാറിയത്. അവിടെ വെച്ച് തന്നെ ഞാന്‍ അതിനെ ചോദ്യം ചെയ്തിരുന്നു. അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് പറഞ്ഞ് ന്യായീകരിക്കാനാണ് അയാള്‍ ശ്രമിച്ചത്.

അന്ന് നടന്ന സംഭവത്തെ കുറിച്ച് ഞാന്‍ സുഹൃത്തുക്കളോടും മറ്റും സംസാരിച്ചു. അപ്പോഴാണ് മറ്റ് മൂന്ന് സ്ത്രീകള്‍ ഇയാളില്‍ നിന്നും ദുരനുഭവം നേരിട്ടതായി തുറന്നുപറഞ്ഞത്. ഇയാളുടെ സ്വഭാവത്തെ കുറിച്ച് എല്ലാവരും മനസിലാക്കണം, ഇനി ആര്‍ക്കും സമാനമായ ദുരനുഭവം ഉണ്ടാകരുത് എന്ന് ഞങ്ങള്‍ തീരുമാനിച്ചു. അങ്ങനെയാണ് ലീഗല്‍ നോട്ടീസ് അയക്കുന്നത്,' യുവതി പറഞ്ഞു.

ബിസിനസ് വളര്‍ത്താന്‍ AI എങ്ങനെ ഉപയോഗിക്കാം? അറിയേണ്ട 5 വഴികള്‍

ഇത് 'ഒറിജിനൽ'; ടൈം ട്രാവലിന് കയ്യടിച്ച് പ്രേക്ഷകർ

ചിരി ട്രാക്കിൽ ജയസൂര്യയും വിനായകനും; കയ്യടി നേടി ടൈറ്റന്‍സ്

'ഒറിജിനൽ' പ്രീമിയർ ഷോ കൊച്ചിയിൽ നടന്നു; ചിത്രം തിയറ്ററുകളിൽ

ഈ കമ്പ്യൂട്ടിങ്ങിന്റെ വില ആര് നല്‍കും? ഡേറ്റ സെന്റര്‍ നയം പൊതുജനത്തിന് ബാധ്യതയാകുമോ?

SCROLL FOR NEXT