Around us

പുറത്തുവന്നാല്‍ ഞാന്‍ മരിച്ചു പോകും, വിജയ് ബാബു പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്റെ ശബ്ദരേഖ പുറത്ത്

നടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിജയ് ബാബു സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ശബ്ദരേഖ പുറത്ത്. വിജയ് ബാബു പരാതിക്കാരിയുടെ അടുത്ത ബന്ധുവിനോട് സംസാരിക്കുന്ന ഓഡിയോ ആണ് പുറത്തുവന്നത്.

താന്‍ മരിച്ചുപോകുമെന്നും അച്ഛന്‍ പോയിട്ട് കുറച്ചു നാളെ ആയുള്ളു. അമ്മയ്ക്ക് സുഖമില്ലാതിരിക്കുകയാണ്. ഇത് വെളിയില്‍ പോയാല്‍ പൊലീസുകാര്‍ അത് സെലിബ്രേറ്റ് ചെയ്യും. അവരുടെ സ്വഭാവം എനിക്ക് അറിയാമെന്നും വിജയ് ബാബു യുവതിയോട് പറയുന്നത് കേള്‍ക്കാം.

പെണ്‍കുട്ടിയെ താന് ട്രിഗര്‍ ചെയ്തു. അത് താന്‍ അംഗീകരിക്കുന്നു, വേണമെങ്കില്‍ കാല് പിടിക്കാം. എന്തുവന്നാലും ഇത് വെളിയില്‍ വരാന്‍ ഇടവരരുത് എന്നും ശബ്ദ രേഖയില്‍ പറയുന്നു.

പെണ്‍കുട്ടിയെ ട്രിഗര്‍ ചെയ്‌തെങ്കില്‍ അതിന് പ്രതിവിധി ഉണ്ടാകില്ലേ? അതിന് കേസ് കൊടുക്കുകയാണോ ചെയ്യുക എന്നും വിജയ് ബാബു യുവതിയോട് ചോദിക്കുന്നുണ്ട്.

കേസ് ഒഴിവാക്കാന്‍ വിജയ് ബാബു ആവശ്യപ്പെട്ടുവെന്നു പണം വാഗ്ദാനം ചെയ്തുവെന്നും പരാതിക്കാരി നേരത്തെ പറഞ്ഞിരുന്നു.

വിജയ് ബാബുവിന്റെ വാക്കുകള്‍

ഞാന്‍ വിജയ് ബാബുവാണ്. ഞാന്‍ പറയുന്നത് അഞ്ച് മിനുട്ട് കേള്‍ക്കണം. ഞാന്‍ മരിച്ചു പോകും. ഞാന്‍ ജീവിച്ചിരിക്കില്ല. ഇത് ഞാന്‍ സത്യമായും പറയുന്നതാണ്. എന്റെ അച്ഛന്‍ പോയിട്ട് കുറച്ചു നാളെ ആയുള്ളു. അമ്മയ്ക്ക് സുഖമില്ലാതിരിക്കുകയാണ്. ഞാന്‍ പറയുന്നത് കേള്‍ക്കണം. ഞാന്‍ ഈ കുട്ടിക്ക് നല്ലത് മാത്രമേ ചെയ്തിട്ടുള്ളു.

ഇത് വെളിയില്‍ പോയാല്‍ പൊലീസുകാര്‍ അത് സെലിബ്രേറ്റ് ചെയ്യും. അവരുടെ സ്വഭാവം എനിക്ക് അറിയാം. ഞാന്‍ അവളെ ട്രിഗര്‍ ചെയ്തു. അത് ഞാന്‍ അംഗീകരിക്കുന്നു. അതിന് പ്രതിവിധിയുണ്ട്. ഞാന്‍ മാപ്പ് പറയാം. ഞാന്‍ കാല്പിടിക്കാം. അവള്‍ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്‌തോട്ടെ. പക്ഷെ ഇത് വെളിയില്‍ നാട്ടുകാര്‍ ആഘോഷിക്കാന്‍ ഇടവരരുത്.

ട്രിഗര്‍ ചെയ്തു. ശരി സമ്മതിച്ചു. ഒരു മനുഷ്യനല്ലേ, വഴക്കുണ്ടാകില്ലേ. ട്രിഗര്‍ ചെയ്തു. അതിന് ഒരു പ്രതിവിധിയില്ലേ, അതിന് പൊലീസ് കേസാണോ? നാളെ അവളുടെ അച്ഛനും അമ്മയ്ക്കും വെളിയിലിറങ്ങി നടക്കാന്‍ പറ്റുമോ? എന്നും വിജയ് ബാബു പറഞ്ഞു.

സിഐഡി മൂസയുമായി താരതമ്യം ചെയ്യുന്നു എന്നതിൽ പരം സന്തോഷമുണ്ടോ? പെറ്റ് ഡിറ്റക്ടീവ് 2 പ്ലാനിലുണ്ട്: പ്രനീഷ് വിജയൻ അഭിമുഖം

സ്നേഹം വിരഹം പ്രതികാരം... 'പാതിരാത്രി'യിൽ കയ്യടി നേടി സണ്ണി വെയ്നും ആൻ ആഗസ്റ്റിനും

വൃഷഭ അഭിനയ പ്രാധാന്യമുളള സിനിമ, അപ്പോൾ 'God Of Acting' അല്ലാതെ മറ്റേത് ഓപ്‌ഷൻ: സംവിധായകൻ നന്ദകിഷോര്‍ അഭിമുഖം

ശിരോവസ്ത്ര വിവാദവും സ്‌കൂള്‍ നിയമങ്ങളും; പള്ളുരുത്തി സെന്റ് റീത്താസില്‍ സംഭവിക്കുന്നത് എന്ത്?

കഥാപാത്രങ്ങൾക്ക് പേരിടാൻ ഇവരുടെ അനുമതി വേണമെന്ന അവസ്ഥ, സെൻസർ ബോർഡ് നടപടികൾക്കെതിരെ പ്രതിഷേധിക്കും: ബി. രാകേഷ്

SCROLL FOR NEXT