Around us

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍; ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരം മേയറാകും

ആര്യ രാജേന്ദ്രനെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറാക്കാന്‍ സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റ് തീരുമാനിച്ചു. മുടവന്‍മുഗള്‍ വാര്‍ഡില്‍ നിന്നാണ് ആര്യ വിജയിച്ചത്. 21കാരിയായ ആര്യ ചുമതലയേല്‍ക്കുന്നതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ ആകും.

നിലവില്‍ ബാലസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റും എസ്എഫ്‌ഐയുടെ സംസ്ഥാന ഭാരവാഹിയുമാണ് ആര്യ. ഇന്ന് ചേര്‍ന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് ആര്യയുടെ പേര് മേയര്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

യുവനേതാവിനെ മേയറാക്കുന്നിലൂടെ മുമ്പ് വി.കെ.പ്രശാന്തിനെ മേയറാക്കിയപ്പോള്‍ കിട്ടിയത് പോലെയുള്ള യുവജന പിന്തുണ കൂടി കിട്ടുമെന്നാണ് സി.പി.എം കണക്കുകൂട്ടുന്നത്. ആള്‍ സെയിന്റ്‌സ് കോളേജിലെ ബി.എസ്.സി മാത്‌സ് വിദ്യാര്‍ത്ഥിയാണ് ആര്യ.

Arya Rajendran Will Be Tvm Mayor

'ഇത് ന്യൂഏജ് സിനിമകളുടെ കാലം

യുഎസ്-ഇറാന്‍ സമാധാന കരാര്‍, ഹോര്‍മൂസിലെ ഉപരോധം മാറും, ഇറാന്‍ യുദ്ധത്തില്‍ സംഭവിച്ചതെന്ത്?

വെല്‍ഡ് ഇന്റര്‍നാഷണല്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജര്‍മനിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു; യൂറോപ്പില്‍ വികസന പദ്ധതികളുമായി മാക് ഇന്റര്‍നാഷണല്‍

രണ്ടാം വാരത്തിലും ട്രെൻഡിങ് നിലനിർത്തി മോളിവുഡ് ടൈംസ്; ബോക്സ് ഓഫീസിലും ഹിറ്റ്

'ബാലൻ' കഴിഞ്ഞ 2 വർഷത്തിനിടയിൽ ഞാൻ കണ്ട ഏറ്റവും മികച്ച സിനിമ: പ്രിയദർശൻ

SCROLL FOR NEXT