Around us

ഡല്‍ഹി മെട്രോയിലും ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; കേന്ദ്ര സര്‍ക്കാരിനെ ഞെട്ടിച്ച് പ്രഖ്യാപനവുമായി അരവിന്ദ് കെജ്‌രിവാള്‍  

THE CUE

ഡല്‍ഹിയിലെ ബസുകളിലും മെട്രോ ട്രെയിനുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ . ഇതിനായി ഒരു വര്‍ഷം 700 കോടി രൂപ ചെലവ് വരുന്ന പദ്ധതി മൂന്ന് മാസത്തിനുള്ളില്‍ നടപ്പിലാക്കും. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനും ഉയര്‍ന്ന ടിക്കറ്റ് നിരക്ക് മൂലം സൗകര്യം ഉപയോഗപ്പെടുത്താന്‍ കഴിയാത്തവരെ സഹായിക്കാനുമാണ് നടപടിയെന്ന കെജ്‌രിവാള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

എല്ലാ ഡിടിസി, ക്ലസ്റ്റര്‍ ബസുകളിലും മെട്രോ ട്രെയിനുകളിലും പദ്ധതി നടപ്പാക്കും. കേന്ദ്ര സര്‍ക്കാര്‍ പങ്കാളിത്തത്തിലാണ് ഡല്‍ഹി മെട്രോ പ്രവര്‍ത്തിക്കുന്നത്‌.

കേന്ദ്ര സര്‍ക്കാരിനോട് ആദ്യം ടിക്കറ്റ് നിരക്ക് കൂട്ടരുതെന്നാണ് ആവശ്യപ്പെട്ടത്. പക്ഷേ അവര്‍ അംഗീകരിച്ചില്ല. വര്‍ധിപ്പിച്ച നിരക്കില്‍ 50-50 സബ്‌സിഡി നല്‍കാമെന്ന ആവശ്യവും അംഗീകരിച്ചില്ല. ഇപ്പോള്‍ നടപ്പാക്കുന്ന പദ്ധതിയുടെ എല്ലാ ചെലവും ഡല്‍ഹി സര്‍ക്കാര്‍ വഹിക്കും. ഇതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ല
അരവിന്ദ് കെജ്‌രിവാള്‍

പദ്ധതി എങ്ങനെ നടപ്പിലാക്കണമെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. പൊതു ജനങ്ങള്‍ക്കിടയില്‍ നിന്നും നിര്‍ദേശങ്ങള്‍ ക്ഷണിക്കുന്നുണ്ട്. യാത്രാ നിരക്ക് വഹിക്കാന്‍ കഴിയുന്ന ഒരുപാട് സ്ത്രീകളുണ്ട്. അവര്‍ക്ക് ടിക്കറ്റെടുക്കാം, അത് മറ്റുള്ളവര്‍ക്ക് സബ്‌സിഡി നല്‍കുന്നതിന് സഹായകമാകുമെന്നും അത് തങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടി പരാജയപ്പെട്ടതിന് തൊട്ടു പിന്നാലെയാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.

സിനിമയാണ് ഏറ്റവും വലിയ ഹാപ്പിനസ്, ഓരോ സിനിമ റിലീസാവുമ്പോഴും സംഭ്രമുണ്ടാകാറുണ്ട്: മമ്മൂട്ടി

'സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം' ; സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് എഴുത്താണെന്ന് മിഥുൻ മാനുവൽ തോമസ്

'ഭ്രമയുഗത്തിലും ടർബോയിലും കണ്ടത് രണ്ട് വ്യത്യസ്ത മനുഷ്യനെ' ; ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയം വളരെ ഇഷ്ട്ടമായെന്ന് രാജ് ബി ഷെട്ടി

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

SCROLL FOR NEXT