Around us

മോദിയെ ടാര്‍ഗറ്റ് ചെയ്യുന്നില്ല, ഞാന്‍ വിശ്വസിക്കുന്നത് രാമായണത്തിലും ഗീതയിലുമുള്ള ഹിന്ദുത്വയില്‍: അരവിന്ദ് കെജ്‌രിവാള്‍

രാമായണത്തിലും ഗീതയിലുമുള്ള ഹിന്ദുത്വയിലാണ് താന്‍ വിശ്വസിക്കുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. രാമന്‍ രാമായണത്തില്‍ പറയുന്നതാണ് ഹിന്ദുത്വയെന്നും അരവിന്ദ് കെജ്‌രിവാള്‍ ഇന്ത്യടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

രാമന്‍ നമുക്കിടയില്‍ ഒരിക്കലും ശത്രുത വളര്‍ത്തുന്നില്ല. പക്ഷെ ഈ ആളുകള്‍ (ബിജെപി) ദളിതുകളെ ആള്‍ക്കൂട്ട ആക്രമണം നടത്തുകയാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ശക്തരായ പ്രതിപക്ഷം ഇല്ലാത്തതുകൊണ്ടാണ് ഉത്തര്‍പ്രദേശില്‍ ബി.ജെ.പി വീണ്ടും അധികാരത്തില്‍ വന്നതെന്നും കെജ്‌രിവാള്‍ പറഞ്ഞു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താന്‍ ഒരിക്കലും ടാര്‍ഗറ്റ് ചെയ്യുന്നില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു.

'ഞാന്‍ പ്രധാനമന്ത്രിയെ ടാര്‍ഗറ്റ് ചെയ്യുന്നില്ല, അദ്ദേഹം എന്റെ പ്രധാനമന്ത്രിയാണ്. അദ്ദേഹം ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്,' കെജ്‌രിവാള്‍ പറഞ്ഞു.

കഴിഞ്ഞ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തിലാണ് ആം ആദ്മി പാര്‍ട്ടി വിജയിച്ചത്. ഗുജറാത്ത് ഉള്‍പ്പെടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ പ്രവേശനവും ലക്ഷ്യമിടുന്നുണ്ട് ആം ആദ്മി പാര്‍ട്ടി.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT