Around us

കാബൂളില്‍ വീണ്ടും സ്‌ഫോടനം; റോക്കറ്റ് ആക്രമണമെന്ന് റിപ്പോര്‍ട്ട്

അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തിനടുത്ത് വീണ്ടും സ്‌ഫോടനമുണ്ടായതായി റിപ്പോര്‍ട്ട്. റോക്കറ്റ് ആക്രമണമാണെന്നാണ് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാര്‍ട്ടിപ്പിട മേഖലയിലാണ് സ്‌ഫോടനമുണ്ടായതെന്നും റിപ്പോര്‍ട്ടുണ്ട്.

വ്യാഴാഴ്ച കാബൂള്‍ വിമാനത്താവളത്തിലുണ്ടായ ഇരട്ട ചാവേറാക്രമണത്തില്‍ 13 അമേരിക്കന്‍ സൈനികരുള്‍പ്പടെ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിമാനത്താവളത്തിനടുത്ത് വീണ്ടും സ്‌ഫോടനമുണ്ടായിരിക്കുന്നത്.

കഴിഞ്ഞ ദിവസമുണ്ടായ സ്‌ഫോടനത്തില്‍ 182 പേരായിരുന്നു കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ ആക്രമണത്തിന്റെ സൂത്രധാരനായ ഐഎസ് നേതാവിനെ ഡ്രോണ്‍ ആക്രമണത്തിലൂടെ വധിച്ചെന്ന് അമേരിക്ക അവകാശപ്പെടുകയും ചെയ്തിരുന്നു.

വൈറലായി 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' സിനിമയിലെ വേടന്‍ പാടിയ 'പുരട്ച്ചി' തീം സോങ്

ഡോൺ പാലത്തറയുടെ 'ഏകദേശം' ഫിലിംഫെസ്റ്റ് ആഖൻ 2026-ൽ ലോക പ്രീമിയറിന്

ദുബായ് വിമാനത്താവളങ്ങളിൽ ക്ലിക്ക് ആൻഡ് ട്രാവൽ’ സംവിധാനം ആരംഭിച്ചു; എമിഗ്രേഷൻ സേവനം യാത്രക്കാരെ തേടിയെത്തും

'കാഞ്ചന, വെരി ഡേഞ്ചറസ് വുമണ്‍'; സജീവ് പാഴൂരിന്റെ തമിഴ് ചിത്രം 'എന്ന വിലൈ' ട്രെയ്‌ലര്‍ പുറത്ത്

മലയാള സിനിമയിലെ സുൽത്താൻ : മമ്മൂട്ടി @75

SCROLL FOR NEXT