Around us

അണ്ണ ഹസാരെയുടെ അഴിമതി വിരുദ്ധ സമരത്തിന് പിന്നില്‍ ആര്‍എസ്എസും-ബിജെപിയും, കെജ്രിവാളിന് അറിയാമായിരുന്നെന്നും പ്രശാന്ത് ഭൂഷണ്‍

യുപിഎ സര്‍ക്കാരിന്റെ പതനത്തിന് കാരണമായ അണ്ണ ഹസാരെയുടെ അഴിമതി വിരുദ്ധ സമരത്തിന് പിന്നില്‍ ആര്‍എസ്എസ്സും ബിജെപിയുമായിരുന്നെന്ന് വെളിപ്പെടുത്തി മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. അണ്ണ ഹസാരെയുടെ സമരത്തെ 'കുത്തിനിര്‍ത്തിയത്' ആര്‍എസ്എസും ബിജെപിയുമായിരുന്നുവെന്ന് പ്രശാന്ത് ഭൂഷണ്‍ ഇന്‍ഡ്യ ടുഡെ എഡിറ്റര്‍ രാജ്ദീപ് സര്‍ദേശായിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. അണ്ണഹസാരെ അക്കാര്യം ചിലപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല, പക്ഷേ അരവിന്ദ് കെജ്രിവാളിന് അത് അറിയാമായിരുന്നു. അക്കാര്യത്തില്‍ തനിക്ക് സംശയമില്ലെന്നും പ്രശാന്ത് ഭൂഷണ്‍ പറയുന്നു.

2014 ല്‍ രണ്ടാം യുപിഎ സര്‍ക്കാരിന്റെ പതനത്തിന് കാരണമായ സമരം സംബന്ധിച്ച് രണ്ട് കാര്യത്തില്‍ തനിക്ക് കുറ്റബോധമുണ്ടെന്നും ആം ആദ്മി പാര്‍ട്ടിയുടെ സഹ സ്ഥാപകനായ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കി അധികാരത്തിലെത്തുകയെന്ന രാഷ്ട്രീയ ലക്ഷ്യവുമായി ബിജെപിയും ആര്‍എസ്എസുമാണ് സമരത്തിന് പിന്നിലെന്ന് കാണാനായില്ലെന്നതാണ് ഒരുകാര്യം. അരവിന്ദ് കെജ്രിവാളിന്റെ സ്വഭാവം നേരത്തേ മനസ്സിലാക്കാനായില്ലെന്നതാണ് രണ്ടാമത്തേത്. അത് തിരിച്ചറിയുമ്പോഴേക്കും ഞങ്ങള്‍ മറ്റൊരു ഫ്രാങ്കസ്റ്റീന്‍ മോണ്‍സ്റ്ററിനെ (രാക്ഷസ കഥാപാത്രം)സൃഷ്ടിച്ചിരുന്നുവെന്നും പ്രശാന്ത് ഭൂഷണ്‍ അരവിന്ദ് കെജ്രിവാളിനെക്കുറിച്ച് പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

താന്‍ വിമര്‍ശനാത്മകമായി അരവിന്ദ് കെജ്രിവാള്‍ എന്ന വ്യക്തിയെ സമീപിച്ചിരുന്നില്ല. എന്തും ചെയ്യാന്‍ മടിയില്ലാത്തതും ഏകാധിപത്യപ്രവണതയുമുള്ള ഒരാളാണെന്നും തിരിച്ചറിഞ്ഞിരുന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴാണ് ഒന്നൊന്നായി എന്റെ മുന്നില്‍ ചുരുളഴിഞ്ഞത്. പാര്‍ട്ടിയുടെ നയരൂപീകരണത്തിന് ഞങ്ങള്‍ അന്ന് 34 അംഗ വിദഗ്ധ സമിതിയുണ്ടാക്കി. സമിതി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ അത് ചവറ്റുകുട്ടയില്‍ എറിയാനാണ് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞത്. ഓരോ വിഷയത്തിനനുസരിച്ച് നിലപാടെടുക്കാമെന്നാണ് കെജ്രിവാള്‍ അപ്പോള്‍ പറഞ്ഞതെന്നും പ്രശാന്ത് ഭൂഷണ്‍ വിശദീകരിച്ചു. അണ്ണ ഹസാരെ സമരമാരംഭിച്ച ഒന്നാം നാള്‍ മുതല്‍ പാര്‍ട്ടി ഇതുതന്നെയാണ് പറഞ്ഞുകൊണ്ടിരുന്നതെന്നായിരുന്നു പ്രശാന്ത് ഭൂഷണിന്റെ വെളിപ്പെടുത്തലുകളോട് കോണ്‍ഗ്രസിന്റെ പ്രതികരണം.

BINGE WATCH GUARANTEED; മികച്ച പ്രതികരണവുമായി 'റോസ്ലിൻ'

BIG Ms in full throttle mode; 'പേട്രിയറ്റ്' സെക്കൻഡ് ലുക്ക് എത്തി

തമിഴ്‌നാട്ടിലും ചരിത്രം കുറിച്ച് 'ടോക്സിക്'; യഷ്-ഗീതു മോഹൻദാസ് ചിത്രത്തിന്റെ വിതരണാവകാശം വിറ്റുപോയത് വമ്പൻ തുകയ്ക്ക്

കരിങ്കൊടി പ്രതിഷേധത്തിനിടെ പരിക്കേറ്റ് മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിൽ, അഭിനയമെന്ന് കെ.എസ്.യു; കണ്ണൂരില്‍ സംഭവിച്ചതെന്ത്?

'അമ്പലപ്രാവിന്റെ...'; ഈസ്റ്റ് കോസ്റ്റ് വിജയൻ ചിത്രം 'ഭീഷ്മർ' ഗാനം പുറത്ത്

SCROLL FOR NEXT