Around us

'കൊറോണയെ നേരിടാന്‍ ഗോമൂത്ര പാര്‍ട്ടി'; കുടിക്കാനെത്തിയത് 200 പേര്‍

കൊറോണ വൈറസിനെ തടയാന്‍ ഗോമൂത്ര പാര്‍ട്ടി. ശനിയാഴ്ച അഖില ഭാരതീയ ഹിന്ദു മഹാസഭയാണ് ദില്ലിയില്‍ പാര്‍ട്ടി സംഘടിപ്പിച്ചത്. 200 പേര്‍ പങ്കെടുത്തതായി സംഘാടകര്‍ അവകാശപ്പെട്ടു. ഗോമൂത്രം കുടിക്കുന്നത് രോഗങ്ങളെ അകറ്റുമെന്നാണ് ഇവരുടെ വാദം.

രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഗോമൂത്ര പാര്‍ട്ടി സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 21 വര്‍ഷമായി ഗോമൂത്രം കുടിക്കുന്നതായും ചാണകത്തില്‍ കുളിക്കുന്നതായും പാര്‍ട്ടിയില്‍ പങ്കെടുത്ത ഓം പ്രകാശ് പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അഖില ഭാരതീയ ഹിന്ദു മഹാസഭാ നേതാവ് ചക്രപാണി മഹാരാജ് പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. കൊറോണ വൈറസിനെ ഗോമൂത്രം കുടിച്ച് കൊല്ലാമെന്ന് ചക്രപാണി മഹാരാജ് നേരത്തെ പറഞ്ഞിരുന്നു. ബിജെപി എംഎല്‍എമാരായ സുമന്‍ ഹരിപ്രിയ, സഞ്ജയ് ഗുപ്ത എന്നിവരും ഇതേ വാദം ഉന്നയിച്ചിരുന്നു.

ഗോമൂത്രത്തിന് ഔഷധ ഗുണമുണ്ടെന്ന വാദത്തെ ശാസ്ത്രലോകം തള്ളിയിട്ടുണ്ട്. കാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങളെ പ്രതിരോധിക്കാന്‍ ഇതിന് കഴിയുമെന്ന വാദത്തിന് തെളിവുകളില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT