Around us

എയര്‍ഇന്ത്യ വില്‍പ്പന രാജ്യവിരുദ്ധമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി, കേന്ദ്രത്തിനെതിരെ കോടതിയിലേക്ക് 

THE CUE

പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും വിറ്റഴിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി. എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കല്‍ നടപടികള്‍ തുടങ്ങിയെന്നും, ഈ നീക്കം രാജ്യവിരുദ്ധമാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു. നമ്മുടെ കുടുംബത്തിലെ വെള്ളി വില്‍ക്കാനാകുന്നതല്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റില്‍ വിമര്‍ശിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ടാഗ് ചെയ്ത്, നഷ്ടത്തില്‍ നിന്ന് കര കയറുന്ന ഘട്ടത്തില്‍ കരുത്ത് വീണ്ടെടുക്കുന്നതിന് പകരം വിറ്റൊഴിവാക്കുന്നത് എന്തിനാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി ചോദിക്കുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മൂല്യമുള്ള ആസ്തികളെല്ലാം വില്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ എന്ന് കോണ്‍ഗ്രസും കുറ്റപ്പെടുത്തി. 2020 മാര്‍ച്ചോടെ എയര്‍ ഇന്ത്യയുടെയും ഭാരത് പെട്രോളിയത്തിന്റെ ഓഹരികള്‍ വിറ്റഴിക്കുമെന്ന് നിര്‍മ്മലാ സീതാരാമന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വില്‍ക്കുന്നതിനായുള്ള നടപടികള്‍ തിങ്കളാഴ്ചയാണ് സര്‍ക്കാര്‍ ആരംഭിച്ചത്. ഓഹരികള്‍ വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 17നകമാണ് അപേക്ഷകള്‍ നല്‍കേണ്ടത്.

കേസിന്റെ ഭാഗമാകാൻ റെഡി അല്ലേ; 'പെണ്ണ് കേസ്' നാളെ തിയറ്ററുകളിൽ

'2007 കാലഘട്ടത്തിൽ ഒരു സ്ത്രീ നടത്തിയ തട്ടിപ്പിൽ നിന്ന് പ്രചോദനം കൊണ്ട സിനിമ'; പെണ്ണ് കേസിനെക്കുറിച്ച് സംവിധായകൻ

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍

ഓസ്കർ 2026; മികച്ച ചിത്രത്തിനായുള്ള നാമനിർദേശപട്ടികയിൽ ഇടം നേടി കാന്താരയും തൻവി ദി ഗ്രേറ്റും

ഇന്ത്യൻ സംഗീതത്തിന്‍റെയും കലകളുടെയും സംഗമം “രംഗോത്സവ് – ദ് ഇന്ത്യൻ നൈറ്റ്” ഈ മാസം 18ന് ഷാർജയിൽ

SCROLL FOR NEXT