Around us

നടിയെ ഫ്‌ലാറ്റില്‍ കയറി ആക്രമിച്ചതായി പരാതി; പൊലീസ് നോക്കി നില്‍ക്കെയാണ് മര്‍ദ്ദിച്ചതെന്ന് മീനു മുനീര്‍

കൊച്ചിയില്‍ നടിയെ ഫ്‌ലാറ്റില്‍ കയറി മര്‍ദ്ദിച്ചതായി പരാതി. നടി മീനു മുനീറാണ് പരാതി നല്‍കിയിരിക്കുന്നത്. ഗുണ്ടകള്‍ ആലുവയിലെ ഫ്‌ലാറ്റില്‍ കയറി മര്‍ദ്ദിച്ചുവെന്ന് മീനു മുനീര്‍ പറയുന്നു. പരാതിയില്‍ നെടുമ്പാശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഫ്‌ലാറ്റിലെ കാര്‍ പാര്‍ക്കിംഗുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തിലേക്ക് നയിച്ചത്. പാര്‍ക്കിംഗ് അനുവദിക്കാതിരുന്നത് ചോദ്യം ചെയ്തിരുന്നു. പൊലീസ് നോക്കിനില്‍ക്കെയാണ് അതിക്രൂരമായി അക്രമിക്കപ്പെട്ടതെന്ന് മീനു മുനീര്‍ ആരോപിച്ചു.

കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും പ്രതികളെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും മീനു മുനീര്‍ പറയുന്നു. കേസ് ഒത്തുതീര്‍പ്പാക്കാനും പൊലീസ് ശ്രമിക്കുന്നു. എന്നാല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറയുന്നു.

ഡ്രമ്മർ ജാക്സണായി അപ്പാനി ശരത്; 'അനന്തൻ കാടി'ലെ പുതിയ ക്യാരക്ടർ പോസ്റ്റർ

ആരാധ്യാ സ്റ്റുഡിയോസ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രം; "പൂച്ച സാർ” ടൈറ്റിൽ പോസ്റ്റർ റിലീസായി

കാളകൂറ്റന്മാർക്ക് നടുവിൽ കൃഷ്ണൻകുട്ടി! 'അനന്തൻ കാടി'ലെ ഇന്ദ്രൻസിൻ്റെ ക്യാരക്ടർ പോസ്റ്റർ

ആഗോള വിപണിയില്‍ സാന്നിധ്യമാകാന്‍ മില്‍മ; ലക്ഷ്യം 2031ഓടെ 10,000 കോടി വിറ്റുവരവ്

'അനന്തൻ കാട്'ൽ കൃഷ്ണൻകുട്ടിയായി ഇന്ദ്രൻസ്; ക്യാരക്ടർ പോസ്റ്റർ പുറത്ത്

SCROLL FOR NEXT