Around us

1650 ഏക്കര്‍ കാട് ദത്തെടുത്ത് നടന്‍ പ്രഭാസ് ; 2 കോടി ആദ്യ ഗഡു

1650 ഏക്കര്‍ കാട് ദത്തെടുത്ത് നടന്‍ പ്രഭാസ്. ഹൈദരാബാദിലെ ഖാസിപ്പള്ളി അര്‍ബന്‍ ഫോറസ്റ്റ് ആണ് ഗ്രീന്‍ ചാലഞ്ചിന്റെ ഭാഗമായി ദത്തെടുത്തത്. അധികൃതര്‍ക്ക് 2 കോടിരൂപയുടെ ചെക്കും താരം കൈമാറി. ടിആര്‍എസ് രജ്യസഭാ എംപി ജെ സന്തോഷിന്റെ നേതൃത്വത്തിലുള്ള ഗ്രീന്‍ ചാലഞ്ചിന്റെ ഭാഗമാവുകയായിരുന്നു താരം. വനത്തിന്റെ ഒരു ഭാഗത്ത് ചെറിയ രീതിയില്‍ അര്‍ബന്‍ ഫോറസ്റ്റ് പാര്‍ക്ക് ഒരുക്കും. ഇതിന്റെ തറക്കല്ലിടല്‍ വനം പരിസ്ഥിതി മന്ത്രി അല്ലോല ഇന്ദ്രകരണ്‍ റെഡ്ഡി നിര്‍വഹിച്ചു. ബാക്കിയുള്ള മേഖല സംരക്ഷിത വനമേഖലയായി തുടരും.

ഹൈദരാബാദില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് വനം. ആദ്യ ഘട്ടത്തില്‍ 1650 ഏക്കര്‍ വനത്തിന് പ്രത്യേക വേലിയൊരുക്കും. പാര്‍ക്ക് ഒരുക്കുന്ന ഭാഗത്താണ് ഗേറ്റുണ്ടാവുക. ഇതിലൂടെ പ്രവേശിച്ചാല്‍ നടപ്പാതയും വ്യൂപോയിന്റും ഔഷധ സസ്യ കേന്ദ്രവും കാണാവുന്ന വിധത്തിലാണ് പാര്‍ക്ക് ഒരുക്കുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വനസംരക്ഷണ പദ്ധതിക്ക് ഇനിയും ധനസഹായം നല്‍കാന്‍ ഒരുക്കമാണെന്ന് നടന്‍ അറിയിച്ചു. സംരക്ഷിത വനത്തിന്റെ വിപുലീകരണത്തിന് ഇടപെടലുണ്ടാകണമെന്ന് അധികൃതരോട് പ്രഭാസ് ആവശ്യപ്പെട്ടു .അച്ഛന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ കൂടിയാണ് പദ്ധതിയുടെ ഭാഗമാകുന്നതെന്നും നടന്‍ അറിയിച്ചു. നിരവധി ഔഷധ സസ്യങ്ങളുള്ള വനമാണ് ഖാസിപ്പള്ളി അര്‍ബന്‍ ഫോറസ്റ്റ്.

'ചക്രവ്യൂഹത്തിൽ അകപ്പെട്ട അഭിമന്യുവാണ് അവൻ, പുറത്തു കടക്കാൻ അവന് അറിയില്ല'; ചിരിയല്ല ഇതിൽ അല്പം കാര്യവുമുണ്ട് മലയാളി ഫ്രം ഇന്ത്യ ടീസർ‍

'അമൽ ഡേവിസിനെപ്പോലെയുള്ള കഥാപാത്രം എന്ന തരത്തിലാണ് ഓഫറുകൾ വരുന്നത്'; അന്യഭാഷ ചിത്രങ്ങളിലേക്ക് ഉടനെയില്ല എന്ന് നസ്ലെൻ

'ഒരോ മലയാളിയും കണ്ടിരിക്കേണ്ട സിനിമ'; പഞ്ചവത്സര പദ്ധതി എന്ന ചിത്രം തനിക്കിഷ്ടപ്പെട്ടു എന്ന് ശ്രീനിവാസൻ

'ആ റിയാക്ഷൻ കണ്ട് ആളുകൾ കൂവി കൊല്ലും എന്നാണ് വിചാരിച്ചത്, പക്ഷേ ആ സീൻ കഴിഞ്ഞപ്പോൾ ​ഗിരീഷേട്ടൻ പൊട്ടിച്ചിരിച്ചു'; നസ്ലെൻ

'ഇവിടെ ഒരു അലമ്പും നടക്കാത്തതുകൊണ്ട് ഇവന്മാരെല്ലാം വീട്ടിൽ സുഖായിട്ട് ഇരിക്കാ' ; പെരുമാനി ട്രെയ്‌ലർ

SCROLL FOR NEXT