Around us

'2024ല്‍ മോദിയുടെ എതിരാളി കെജ്രിവാള്‍?'; ബാനറുമായി ആംആദ്മി

2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയുടെ എതിരാളിയായി പ്രധാനമന്ത്രി സ്ഥാനത്തേക്ക് അരവിന്ദ് കെജ്രിവാളുണ്ടാകുമെന്ന സൂചന നല്‍കി ആം ആദ്മി പാര്‍ട്ടി. 2024ല്‍ നരേന്ദ്രമോദിയും അരവിന്ദ് കെജ്രിവാളും തമ്മിലാണ് പോരാട്ടമെന്ന ബാനര്‍ ആം ആദ്മി ഓഫീസിന് മുന്നില്‍ ഉയര്‍ത്തി.

2024ല്‍ മോദി വേഴ്‌സസ് കെജ്രിവാള്‍ എന്നാണ് ബാനര്‍

ദില്ലി പിടിക്കാനിറങ്ങിയ ബിജെപി മുഖ്യഎതിരാളിയായി കണ്ടത് അരവിന്ദ് കെജ്രിവാളിനെയായിരുന്നു. 2013ല്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ തടഞ്ഞതോടെയാണ് അരവിന്ദ് കെജ്രിവാളും നരേന്ദ്രമോദിയും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വാരണാസിയില്‍ നരേന്ദ്രമോദിക്കെതിരെ അരവിന്ദ് കെജ്രിവാള്‍ മത്സരിച്ചിരുന്നു

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 70ല്‍ 67 സീറ്റും നേടിയാണ് അരവിന്ദ് കെജ്രിവാള്‍ വീണ്ടും മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. ദില്ലിക്കപ്പുറത്തേക്ക് പാര്‍ട്ടിയെ വളര്‍ത്താനുള്ള ആംആദ്മിയുടെ ശ്രമങ്ങള്‍ ഫലം കണ്ടിട്ടില്ല. അതിനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തുമെന്നതിന്റെ സൂചനയായാണ് പുതിയ നീക്കത്തെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

SCROLL FOR NEXT