Around us

'സൗജന്യവാക്‌സിന്‍ പരാമര്‍ശം ചികിത്സയുടെ ഭാഗം, യു.ഡി.എഫ് വാദം ബാലിശം'; മുഖ്യമന്ത്രിയെ പിന്തുണച്ച് എ.വിജയരാഘവന്‍

കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന യു.ഡി.എഫ് ആരോപണം തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. വാക്‌സിനും കൊവിഡ് ചികിത്സയുടെ ഭാഗമാണ്. കൊവിഡ് ചികിത്സയുമായി ബന്ധപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. കൊവിഡ് കാര്യങ്ങള്‍ വിശദീകരിക്കാനുള്ള വാര്‍ത്താസമ്മേളനത്തില്‍ വാക്‌സിന്‍ സംബന്ധിച്ച അഭിപ്രായ പ്രകടനങ്ങളോ പ്രസ്താവനയോ നടത്തുന്നത് സ്വാഭാവികമാണെന്നും എ.വിജയരാഘവന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരായ എം.എം.ഹസന്റെയും യു.ഡി.എഫിന്റെയും പ്രസ്താവന ബാലിശമാണ്. മുഖ്യമന്ത്രിയുടെ വാക്കുകളില്‍ അസ്വാഭാവികതയൊന്നുമില്ല. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടക്കുന്ന സന്ദര്‍ഭത്തില്‍ കൊവിഡ് രോഗം കൂടിയെന്ന് പറയാനാകില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. തെരഞ്ഞെടുപ്പിന്റെ തൊട്ടുതലേന്ന് വാക്‌സിന്‍ പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നായിരുന്നു യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസന്‍ പറഞ്ഞത്. വോട്ടര്‍മാരെ സ്വാധീനിക്കാനാണ് ശ്രമമെന്നും ആരോപണമുണ്ടായിരുന്നു.

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

SCROLL FOR NEXT