Around us

എ.പ്രദീപ്കുമാറിന് ഇളവ് നല്‍കാന്‍ സി.പി.എം; വീണ്ടും മത്സരിപ്പിക്കുമെന്ന് സൂചന

കോഴിക്കോട് നോര്‍ത്ത് മണ്ഡലം നിലനിര്‍ത്താന്‍ എ.പ്രദീപ്കുമാറിന് ഇളവ് നല്‍കാന്‍ സി.പി.എം. മണ്ഡലം കൈവിട്ട് പോയേക്കുമെന്ന ആശങ്കയാണ് എ.പ്രദീപ്കുമാറിന് വീണ്ടും അവസരം നല്‍കാനുള്ള ആലോചനയ്ക്ക് പിന്നില്‍. തുടര്‍ഭരണമുണ്ടായാല്‍ മന്ത്രിസ്ഥാനത്തേക്കും എ.പ്രദീപ്കുമാറിനെ പരിഗണിക്കുമെന്നാണ് സൂചന.

മൂന്ന് തവണ മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടതില്ലെന്ന് സി.പി.എം തീരുമാനിച്ചിരുന്നു. തുടര്‍ഭരണം ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പിനെ നേരിടുന്നതിനാല്‍ കടുത്ത നിലപാട് ഇക്കാര്യത്തില്‍ വേണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരുടെ നിലപാട്.

കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ എ.പ്രദീപ്കുമാറിന് പകരം സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ ആദ്യഘട്ടത്തില്‍ സി.പി.എം ശ്രമിച്ചിരുന്നു. സംവിധായകന്‍ രഞ്ജിത്തിന്റെ പേര് ഉള്‍പ്പെടെ വാര്‍ത്തകളിലുണ്ടായിരുന്നു.

കോഴിക്കോട് നോര്‍ത്ത് മണ്ഡലം 2006 മുതല്‍ പ്രതിനിധീകരിക്കുന്നത് എ.പ്രദീപ്കുമാറാണ്. മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ വലിയ മാറ്റം വരുത്തിയത് എ.പ്രദീപ്കുമാറിന് തുണയായിട്ടുണ്ട്. പ്രദീപ്കുമാറിനെ പിണറായി സര്‍ക്കാരില്‍ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് കരുതിയിരുന്നു. ഇത്തവണ മത്സര രംഗത്ത് നിന്നും മാറി പാര്‍ട്ടി നേതൃത്വത്തിലേക്ക് പ്രദീപ്കുമാര്‍ എത്തുമെന്ന് അണികള്‍ക്കിടയിലും ചര്‍ച്ചയുണ്ടായിരുന്നു. ജില്ലാ സെക്രട്ടറി പി.മോഹനന്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നുവെന്ന വാര്‍ത്തകളും ഈ ചര്‍ച്ചകള്‍ക്കൊപ്പം ചേര്‍ത്ത് വച്ചിരുന്നു.

കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പികളിലായി ജില്ലയില്‍ ഒറ്റ സീറ്റ് പോലും ലഭിക്കാത്ത കോണ്‍ഗ്രസ് പ്രതീക്ഷ വയ്ക്കുന്ന മണ്ഡലമാണ് കോഴിക്കോട് നോര്‍ത്ത്. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിന്റെ പേരായിരുന്നു തുടക്കം മുതല്‍ ചര്‍ച്ചയിലുണ്ടായിരുന്നത്. മുതിര്‍ന്ന നേതാവ് വി.എം സുധീരനെ രംഗത്തിറക്കാനുള്ള ചര്‍ച്ചകളും അവസാന നിമിഷം നടക്കുന്നുണ്ട്.

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഫാസ്റ്റ് ഫില്ലിംഗ് ഷോകളും ഹൗസ് ഫുൾ ഷോകളും, പഞ്ചവത്സര പദ്ധതി രണ്ടാം വാരത്തിൽ

SCROLL FOR NEXT