Around us

15 കാരി പൂ പറിച്ചതിന് 40 ദളിത് കുടുംബങ്ങള്‍ക്ക് ഊരുവിലക്ക്; പൊതുനിരത്തിലും വയലിലുമടക്കം പ്രവേശിപ്പിക്കാതെ ക്രൂരത

പതിനഞ്ചുകാരിയായ ദളിത് പെണ്‍കുട്ടി ഉന്നത ജാതിക്കാരന്റെ വീട്ടില്‍ നിന്ന് പൂ പറിച്ചെന്ന് ആരോപിച്ച് 40 കുടുംബങ്ങളെ ഊരുവിലക്കി. ഒഡീഷയിലെ ദേന്‍കനാല്‍ ജില്ലയിലെ കാന്റിയോ കട്ടേനിയിലാണ് സംഭവം. ഉന്നതജാതിക്കാര്‍ യോഗം ചേര്‍ന്ന് 40 ദളിത് കുടുംബങ്ങളെ ഗ്രാമത്തില്‍ നിന്ന് പുറത്താക്കുകയും ബഹിഷ്‌കരണം പ്രഖ്യാപിക്കുകയുമായിരുന്നു. രണ്ടാഴ്ചയോളമായി ഇത്രയും കുടുംബങ്ങള്‍ വിലക്ക് നേരിടുകയാണ്.

പൊതുറോഡുകള്‍ ഉപയോഗിക്കാനും സ്‌കൂളില്‍ പ്രവേശിക്കാനും കൃഷിക്കായി വയലില്‍ പോകാനും, അനുവദിക്കുന്നില്ലെന്ന് ഇവര്‍ ജില്ലാ ഭരണകൂടത്തിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോലും സമ്മതിക്കുന്നില്ല. മറ്റുള്ളവരോട് സംസാരിക്കരുതെന്നും യോഗം ചേര്‍ന്ന് പ്രഖ്യാപിച്ചതായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു.ഈ വിഭാഗത്തില്‍പ്പെടുന്ന അധ്യാപകരോട് മറ്റെവിടേക്കെങ്കിലും പോകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പൂ പറിച്ചതിന് മാപ്പുപറഞ്ഞിട്ടും തങ്ങളെ വിലക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. ഗ്രാമത്തിലാകെ 800 കുടുംബങ്ങളാണുള്ളത്. പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന നായിക് സമൂഹമാണ് ബഹിഷ്‌കരണം നേരിടുന്നത്. ഇവരില്‍ ഭൂരിപക്ഷവും കര്‍ഷകരാണ്. ജില്ലാ ഭരണകൂടത്തിനും പൊലീസിനും പരാതി നല്‍കിയിട്ടും പ്രശ്‌നപരിഹാരമുണ്ടായിട്ടില്ല. ഇതിനകം രണ്ട് സമാധാന യോഗങ്ങള്‍ ചേര്‍ന്നിട്ടുണ്ട്. വീണ്ടും യോഗം വിളിച്ച് പ്രശ്‌നപരിഹാരമുണ്ടാക്കുമെന്നാണ് സബ് കളക്ടറുടെ വിശദീകരണം.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT