Around us

പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; 24 പേര്‍ പൊലീസ് കസ്റ്റഡിയില്‍

ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച കേസില്‍ 24 പേര്‍ കൂടി പൊലീസ് കസ്റ്റഡിയില്‍. കുട്ടിക്കൊപ്പം കൂടി നിന്ന് മുദ്രാവാക്യം ഏറ്റുചൊല്ലിയവരാണ് കസ്റ്റഡിയില്‍ ആയത്.

വീഡിയോ ദൃശ്യങ്ങളില്‍ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് 24 പേരെയും കസ്റ്റഡിയില്‍ എടുത്തത്. ഇവരെ ആലപ്പുഴയിലെ വിവിധ സ്റ്റേഷനുകളിലേക്ക് മാറ്റി.

ഉച്ചയ്ക്ക് ശേഷം ഇവരെ കോടതിയില്‍ ഹാജരാക്കും എന്ന് പൊലീസ് അറിയിച്ചു. നേരത്തെ അറസ്റ്റിലായ ഒന്നും മൂന്നും പ്രതികളെ കോടതിയില്‍ ഹാജരാക്കിയിരുന്നു.

പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ നടപടി വേണമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.

കുട്ടിയെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചത് ഈ സംഭവത്തിലല്ലേ എന്ന് ചോദിച്ച കോടതി സംഭവത്തിനെതിരെ ശക്തമായ നടപടി എടുക്കണമെന്ന് സര്‍ക്കാരിന് നിര്‍ദേശം നല്‍കി. റാലിക്കെതിരെ നല്‍കിയ ഹര്‍ജി ഒത്തുതീര്‍പ്പാക്കികൊണ്ടാണ് ഹൈക്കോടതിയുടെ പരാമര്‍ശം.

രാജ്യത്ത് എന്തും വിളിച്ച് പറയാവുന്ന അവസ്ഥയാണോ എന്നും കോടതി ചോദിച്ചു. ഇത് ദൗര്‍ഭാഗ്യകരമായ സംഭവമാണ്. കേസില്‍ അന്വേഷണം നടക്കുന്നുണ്ട് എന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സര്‍ക്കാരിന്റെ വാദം കൂടി കേട്ട ശേഷമാണ് ഹൈക്കോടതി കേസ് തീര്‍പ്പാക്കിയത്.

അജദ് റിയൽ എസ്റ്റേറ്റിന്‍റെ ഭൂരിപക്ഷ ഓഹരി ബിസിസി ഗ്രൂപ്പ് ഏറ്റെടുത്തു

മുഖ്യമന്ത്രി പിണറായി വിജയന്‍ അബുദബിയില്‍, പ്രവാസി മലയാളികളെ അഭിസംബോധന ചെയ്യും

പുസ്തകങ്ങളിലെ ബന്ധങ്ങളെ സാഹിത്യപശ്ചാത്തലത്തില്‍ മനസിലാക്കണം: പ്രജക്ത കോലി

ഷാ‍ർജ പുസ്തകമേള: പുസ്തകങ്ങള്‍ വാങ്ങാന്‍ 45 ലക്ഷം ദിർഹം അനുവദിച്ച് ഷാ‍ർജ ഭരണാധികാരി

റെക്കോർഡ് നേട്ടത്തിൽ യൂണിയൻ കോപ്: മൂന്നാം പാദത്തിൽ 1.7 ബില്യൻ ദിർഹം മൊത്ത വരുമാനം

SCROLL FOR NEXT