Around us

കൂട്ടബലാത്സംഗം;നാക്കുമുറിച്ചെടുത്തു; യുപിയില്‍ ജീവന് വേണ്ടി പൊരുതി ദളിത് പെണ്‍കുട്ടി

ഉത്തര്‍പ്രദേശിലെ ഹത്‌റാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ ഇരുപതുകാരി ജീവന് വേണ്ടി പൊരുതുന്നു.ദളിത് വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയാണ് അതിക്രമത്തിന് ഇരയായത്. നാല് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതികള്‍ ഉയര്‍ന്ന ജാതിയില്‍പ്പെട്ടവരാണ്.

പെണ്‍കുട്ടിയുടെ നാക്ക് മുറിച്ചെടുത്തെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ശരീരത്തില്‍ നിരവധി മുറിവുകളുണ്ട്. അതീവ ഗുരുതരാവസ്ഥയിലാണ് പെണ്‍കുട്ടിയുള്ളതെന്നും ഡല്‍ഹിയിലേക്ക് മാറ്റേണ്ടി വരുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

കുടുംബത്തോടൊപ്പം വയലില്‍ ജോലി ചെയ്യുന്നതിനിടെയാണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. കുടുംബാംഗങ്ങള്‍ കാണാതെ പെണ്‍കുട്ടിയെ ദുപ്പട്ട കഴുത്തില്‍ മുറുക്കി വലിച്ചു കൊണ്ടുപോകുകയായിരുന്നുവെന്ന് സഹോദരന്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

നാല് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂട്ടബലാത്സംഗം, കൊലപാതകം എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പൊലീസ് ആദ്യം കേസെടുക്കാന്‍ തയ്യാറായില്ലെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. പ്രതിഷേധം ഉയര്‍ന്നപ്പോളാണ് പ്രതികള്‍ക്കെതിരെ നടപടിയെടുത്തത്. ഇത് പൊലീസ് നിഷേധിച്ചു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT