Afghanistan

താലിബാന്‍ കാബൂളില്‍; തലസ്ഥാന നഗരത്തെ വളഞ്ഞ് ഭീകരവാദികള്‍

താലിബാന്‍ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലേക്ക് പ്രവേശിച്ചു തുടങ്ങി. അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയവും, സേനയും റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ജലദാബാദ് പിടിച്ചെടുത്തതിന് പിന്നാലെയാണ് അഫ്ഗാന്‍ കാബൂളിലേക്ക് പ്രവേശിച്ചു തുടങ്ങിയത്.

കാബുള്‍ നഗരം വിടാന്‍ ആഗ്രഹിക്കുന്നവരെ പുറത്തുകടക്കാന്‍ അനുവദിക്കുമെന്ന് കാബൂളിലേക്ക് ഭീകരവാദികള്‍ പ്രവേശിച്ച് തുടങ്ങിയതിന് പിന്നാലെ ദോഹയിലെ താലിബാന്‍ നേതാവ് പറഞ്ഞുവെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. സ കാബൂളിലെ യു.എസ് എംബസിയില്‍ നിന്നും അമേരിക്ക ജീവനക്കാരെ ഒഴിപ്പിച്ചു തുടങ്ങി. യുകെയില്‍ നിന്നുള്ളവരെ തിരികെ നാട്ടിലേക്കെത്തിക്കാനായി പ്രദേശത്ത് ഏകദേശം 600 ബ്രിട്ടീഷ് ട്രൂപ്പുകളെ നിയോഗിച്ചിട്ടുണ്ട്.

കാബൂളിന്റെ എല്ലാ വശങ്ങളെയും വളഞ്ഞാണ് താലിബാന്‍ ഭീകരവാദികള്‍ നഗരത്തിലേക്ക് പ്രവേശിക്കുന്നത്.

അതേസമയം കഴിഞ്ഞ ദിവസം അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി അഫ്ഗാന്‍ സൈന്യത്തെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വിന്യസിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് പറഞ്ഞിരുന്നു. രാജിവെക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

നിലവില്‍ അഫ്ഗാനിലെ 34 പ്രവിശ്യകളില്‍ 24 എണ്ണം താലിബാന്റെ അധീനതയിലാണ്. തലസ്ഥാന നഗരമായ കാബൂളില്‍ കൂടി താലിബാന്‍ നിലയുറപ്പിക്കുന്നതിലൂടെ അഫ്ഗാന്‍ സര്‍ക്കാര്‍ കൂടുതല്‍ പരുങ്ങലിലാകുകയാണ്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT