Fact Check

Fact Check : അത് മമ്മൂട്ടിയുടെ വീടല്ല, പ്രചരണം വ്യാജം

നടന്‍ മമ്മൂട്ടിയുടെ വീടെന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജം. 'മമ്മൂക്കയുടെ പുതിയ വീട്' എന്ന പേരിലാണ് ഒരു അത്യാഡംബര വീടിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. 58 സെക്കന്റ് നീളുന്നതാണ് വീഡിയോ. എന്നാല്‍ ഇതല്ല മമ്മൂട്ടിയുടെ പുതിയ വീട്. ഈ വീഡിയോ ശ്രദ്ധിച്ച് നോക്കിയാല്‍ തന്നെ വ്യാജ പ്രചരണമാണെന്ന് ബോധ്യമാകും. വീടിനകത്ത് ചുവരില്‍ വീട്ടുടമയുടെ ബന്ധുക്കളിലാരുടെയോ ചിത്രം കാണാനുണ്ട്. വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ ഉള്‍പ്പെടെ മമ്മൂട്ടിയുടെ എറണാകുളത്തെ പുതിയ വീടെന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്.

മമ്മൂട്ടിയുടെ പുതിയ വീടെന്ന് പ്രചരിപ്പിക്കുന്ന വീഡിയോ

എറണാകുളം ഇളംകുളത്താണ് പുതിയ വീട്. ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് രണ്ടാഴ്ച മുന്‍പായിരുന്നു ഗൃഹപ്രവേശം. ഇതിന്റെ ചിത്രം കഴിഞ്ഞ കുറച്ചുദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബോക്‌സ് കണ്ടംപററി മോഡലിലാണ് വീട്. ഇവിടേക്ക് മാറും മുന്‍പ് പനമ്പള്ളി നഗറിലെ വീട്ടിലാണ് മമ്മൂട്ടിയും കുടുംബവും താമസിച്ചിരുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പുതിയ വീടിന്റെ യഥാര്‍ത്ഥ ചിത്രം

മമ്മൂട്ടിയുടെ പനമ്പള്ളി നഗറിലെ വീട്

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

SCROLL FOR NEXT