പ്രീമിയര്‍ പദ്മിനിയും അംബാസഡറും ഇന്ത്യന്‍ നിരത്തുകള്‍ കയ്യടക്കി വെച്ച 1970കള്‍. ഇന്ത്യന്‍ വിപണി ആഗോള വാഹന നിര്‍മ്മാതാക്കള്‍ക്ക് അത്ര ആകര്‍ഷകമല്ലായിരുന്നു.വിറ്റു പോകുന്നത് അധികവും ബ്രിട്ടീഷ് മോഡല്‍ കാറുകള്‍.ആ അവസ്ഥയിൽ നിന്നാണ് മാരുതി എന്ന ഇന്ത്യൻ കമ്പനിയും സുസുകി എന്ന ജാപ്പനീസ് കമ്പനിയും ഒത്തു ചേരുന്നത് പിന്നെ നടന്നത് ചരിത്രം,ആ വലിയ ചരിത്രത്തിന് പിന്നിൽ ജാപ്പനീസുകാരനായ ഒസാമു സുസുകിയുടെ നിശ്ചയ നിശ്ചയദാര്‍ഢ്യം കൂടിയുണ്ട്.
ആരാണ് ഒസാമു സുസുകി ?
എങ്ങനെയാണ് ഇന്ത്യന്‍ കാര്‍ വിപണിയില്‍ മാരുതി സുസുകി ഇതിഹാസമായി മാറിയത് ?
1970 കളിൽ സാധാരണക്കാര്‍ക്ക് കാറുകൾ ഒരു വിദൂര സ്വപ്നം മാത്രം. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മകന്‍ സഞ്ജയ് ഗാന്ധി 'സാധാരണക്കാര്‍ക്കായി കാര്‍ 'നിര്‍മിക്കുന്നതിനായി ഒരു പദ്ധതി കൊണ്ട് വരുന്നു . എന്നാല്‍ 10 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പദ്ധതി വലിയ വിജയം കണ്ടില്ല. 1980ല്‍ സഞ്ജയ് ഗാന്ധി അപകടത്തില്‍ മരണപ്പെട്ടതോടെ ആ പദ്ധതി പൂര്‍ണമായി അടഞ്ഞു എന്ന് പലരും കരുതി.
വര്‍ഷം 1958, ജപ്പാന്‍ കാരനായ ഒസാമു സുസുക്കി, സുസുകി മോട്ടോര്‍ കോര്‍പറേഷനില്‍ ജോലിയില്‍ പ്രവേശിക്കുന്നു. ജൂനിയര്‍ മാനേജ്‌മെന്റ് തസ്തികയില്‍ തുടങ്ങി കമ്പനിയിലെ വിവിധ തസ്തികകളിലെ അനുഭവ സമ്പത്തുമായി 1963ല്‍ അദ്ദേഹം ഡയറക്ടര്‍ സ്ഥാനത്തെത്തുന്നു.
1970-കളില്‍ ജപ്പാനിലെ കര്‍ശനമായ മലിനീകരണ നിയന്ത്രണങ്ങള്‍ക്കിടയില്‍ സുസുകി കമ്പനി ടൊയോട്ടയുമായി എഞ്ചിനുകളുടെ കാര്യത്തില്‍ സഹകരിക്കാനുള്ള കരാറില്‍ ഒപ്പിടുന്നു. 1979-ല്‍ ആള്‍ട്ടോ ഹാച്ച്ബാക്ക് എന്ന മോഡല്‍ കാര്‍ പുറത്തിറക്കുന്നു. ഇതോടെ ജപ്പാനിലെ ആഭ്യന്തര മിനികാര്‍ വിപണിയെ ആള്‍ട്ടോ കീഴടക്കുന്നു. ആള്‍ട്ടോ കാറുകള്‍ വലിയ ജനപ്രീതി നേടുന്നു. 1981-ല്‍ ജനറല്‍ മോട്ടോര്‍സുമായി സഖ്യം രൂപീകരിക്കാന്‍ സുസുകി തീരുമാനിക്കുന്നു. അന്താരാഷട്ര വിപണിയില്‍ കടന്നു കയറുകയായിരുന്നു അവരുടെ ലക്ഷ്യം. ഈ തീരുമാനവും വലിയ വിജയം കണ്ടു.
അതോടെ സുസുകി ഇന്ത്യന്‍ വിപണിയെ ലക്ഷ്യം വെക്കുന്നു, എന്നാല്‍ ഇന്ത്യന്‍ വിപണിയിലേക്ക് പോകുന്നത് ആത്മഹത്യപരമാണെന്ന് ഒസാമു സുസുക്കിയോട് പലരും പറഞ്ഞു. ഇന്ത്യയില്‍ കാറുകളുടെ വാര്‍ഷിക വില്‍പന പ്രതിവര്‍ഷം വെറും 40,000ല്‍ താഴെ യൂണിറ്റുകള്‍ മാത്രമായിരുന്നു. വളര്‍ന്നുവരുന്ന വിപണിക്കായി, ചെറുതും സാധാരണക്കാര്‍ക്ക് താങ്ങാനാകുന്നതുമായ കാറുകള്‍ നിര്‍മിക്കുക എന്നതായിരുന്നു ഒസാമുവിന്റെ ലക്ഷ്യം. മറ്റു ജാപ്പനീസ് വാഹനനിര്‍മാതാക്കള്‍ ചൈനയിലും യുഎസിലും ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ ഇന്ത്യ, തെക്കുകിഴക്കന്‍ ഏഷ്യ, ഹംഗറി എന്നീ വിപണികളില്‍ ചെറു കാറുകള്‍ ഇറക്കിയാല്‍ അത് വിജയം കാണും എന്ന് ഒസാമു സുസുക്കി കണക്ക് കൂട്ടി
1980ല്‍ ഇന്ദിര ഗാന്ധി അധികാരത്തില്‍ തിരിച്ചു വരുന്നു. മകന്റെ ഉപേക്ഷിക്കപ്പെട്ട സ്വപ്നം മുന്നോട്ടു കൊണ്ട് പോകാന്‍ 81 ല്‍ മാരുതി ഉദ്യോഗ് ലിമിറ്റഡ് എന്ന പേരില്‍ ഒരു ദേശസാല്‍കൃത കമ്പനി രൂപീകരിച്ചു.സര്‍ക്കാര്‍ പിന്തുണയോടെ മാരുതി വിദേശ പങ്കാളിയെ തേടുന്ന കാലം.സുസുകിയുടെ എതിരാളിയായ ഡൈഹത്സുവുമായി മാരുതി കരാറില്‍ ഏര്‍പ്പെടാനുള്ള സാധ്യതയെക്കുറിച്ച് ഒരു പത്ര റിപ്പോര്‍ട്ട് ഒസാമു സുസുകി കാണുന്നു.തുടര്‍ന്ന് സുസുകി, മാരുതി ടീമിനെ ജപ്പാനിലേക്ക് ക്ഷണിക്കുന്നു
1982 ല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മാരുതി ഉദ്യോഗ് ലിമിറ്റഡിന്റെ 26 ശതമാനം ഓഹരികള്‍ ഇന്ത്യന്‍ കാര്‍ വിപണിയില്‍ കണ്ണ് വെച്ചിരുന്ന ജാപ്പനീസ് വാഹന ഭീമന്‍ സുസുകി സ്വന്തമാക്കുന്നു ഒരു വര്‍ഷത്തെ വരുമാനം നിക്ഷേപിച്ച ശേഷം മാരുതിയും സുസുക്കിയും ചേര്‍ന്ന് ആ വിപ്ലവകരമായ ഉത്പന്നം നിര്‍മിക്കുന്നു. സുസുക്കിയുടെ ആള്‍ട്ടോയെ അടിസ്ഥാനമാക്കിയുള്ള കോംപാക്റ്റ് ഹാച്ച്ബാക്ക് മാരുതി 800.
47500 രൂപയായിരുന്നു മാരുതി 800 ന്റെ അന്നത്തെ വില. പതിനായിരം രൂപ നല്‍കി കാര്‍ 60 ദിവസം മുന്നേ മുന്‍കൂര്‍ ബുക്ക് ചെയാം.1983 ഡിസംബര്‍ 14 മാരുതി 800 ന്റെ ആദ്യ വില്പന നടന്നു. അതോടെ ഇന്ത്യന്‍ കാര്‍ വിപണിയില്‍ സുസുകി അവരുടെ ജൈത്രയാത്ര തുടങ്ങുന്നു. മാരുതി 800. എന്ന കുഞ്ഞു കാര്‍ ഇന്ത്യന്‍ വാഹന വിപണിയുടെ മുഖച്ഛായ തന്നെ മാറ്റി എഴുതിയെന്ന് മാത്രമല്ല സുസുക്കിയും ഇന്ത്യയില്‍ അവരുടെ ആധിപത്യം ഉറപ്പിക്കുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വരെ സ്വന്തമാക്കിയ ആദ്യ കാര്‍ മാരുതി 800 ആണ് എന്നുള്ളതില്‍ 800 ന്റെ ജനപ്രിയത എത്രത്തോളം ഉണ്ടായിരുന്ന് എന്ന് മനസിലാക്കാം. ഇന്ന് മാരുതി സുസുക്കിയുടെ നിരവധി മോഡലുകള്‍ നിരത്തുകളില്‍ നമുക്ക് കാണാം.സാധാരണക്കാരുടെ ജീവിതത്തിന്റെ ഭാഗമായി മാറിയ മാരുതി സുസുക്കി ഇന്ത്യയിലെ 40.1 ശതമാനത്തിലധികം വിപണി വിഹിതവുമായി ഇന്ത്യന്‍ മാര്‍ക്കറ്റ് ഇന്ന് ഭരിക്കുന്നു. സുസുക്കിയുടെ ആഗോള വില്‍പ്പനയുടെ ഏറ്റവും വലിയ പങ്ക് നല്‍കുന്നതും ഇന്ത്യയാണ്.
ഒസാമു സുസുക്കി വിട പറയുമ്പോള്‍, ഇന്ത്യന്‍ കാര്‍ വിപണിക്കും ആ?ഗോള കാര്‍ വിപണിയിക്കും അദ്ദേഹം നല്‍കിയ സംഭാവനകള്‍ വിസ്മരിക്കാനാകാത്തതാണ്. സുസുക്കി എന്ന ചെറിയ കമ്പനിയെ ഇന്നുകാണുന്ന ആ?ഗോളഭീമനാക്കിയതിനു പിന്നിലെ മാസ്റ്റര്‍ ബ്രെയിന്‍.