Brand Stories

ജിസിസിയിൽ ഓണസദ്യകേമമാക്കാൻ ജൈവപച്ചക്കറികൾ ; 2500 ടൺ പഴം പച്ചക്കറി ഉത്പന്നങ്ങളുമായി ലുലു

ഓണത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് പ്രവാസ ലോകം. മെ​ഗാ ഓണാഘോഷങ്ങളുടെ രജിസ്ട്രേഷനും സദ്യപ്രീബുക്കിങ്ങും ഉൾപ്പടെ ആരംഭിച്ചു കഴിഞ്ഞു. ഓണവിപണി ഉണർന്ന് തുടങ്ങിയതോടെ, സദ്യവട്ടങ്ങളുടെ ചർച്ചകളും സജീവമാണ്. ഓണസദ്യകേമമാക്കാൻ ജൈവപച്ചക്കറികളാണ് യുഎഇ വിപണികളിൽ കൂടുതലും സജീവമാകുന്നത്.ആരോഗ്യകരമായ ഭക്ഷണശീലം പ്രോത്സാഹിപ്പിക്കുകയെന്നുളളതിനാണ് മുന്‍തൂക്കം. റെഡി ടു ഈറ്റ് പ്രൊഡ്കുളേക്കാൾ ഫ്രഷ് പച്ചക്കറി പഴം ഉത്പന്നങ്ങൾക്കാണ് വിപണിയിൽ ആവശ്യക്കാർ ഏറെയുള്ളത്.

ഓണസദ്യകേമമാക്കാൻ ഇത്തവണ 2500 ടൺ പഴം പച്ചക്കറി ഉത്പന്നങ്ങളാണ് ജിസിസിയിൽ ലുലു ലഭ്യമാക്കുകയെന്ന് ലുലു ​ഗ്ലോബൽ ഓപ്പറേഷൻ ഡയറക്ടർ സലിം എം.എ വ്യക്തമാക്കി. ഇന്ത്യയിൽ നിന്ന് അടക്കമുള്ള ഏറ്റവും മികച്ച പഴം പച്ചക്കറി ഉത്പന്നങ്ങളാണ് ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഉപഭോക്താകൾക്ക് ഉറപ്പാക്കുന്നത്. ജൈവകാർഷിക രീതിക്ക് പ്രോത്സാഹനം നൽകുന്നതിന്‍റെ ഭാ​ഗമായി കൂടിയാണ് ഇത്. കേരളത്തിന്‍റെ തനത് ഉത്പന്നങ്ങളുടെ വൈവിധ്യമാർന്ന ശേഖരവും ലഭ്യമാക്കിയിട്ടുണ്ട്.

ലുലു പായസമേളയിലും ഹെൽത്തി ചോയ്സുകളാണ് പ്രധാന ആകർഷണം. 30 തരം പായസങ്ങളിൽ 10ലധികം പായസങ്ങളും ഹെൽത്തി ചോയിസിലുള്ളതാണ്. മില്ലറ്റ് പായസം, ഓട്ട്സ് പായസം, അവൽ പായസം, റാ​ഗി ചെറുപയർ പായസം, ഇളനീർ പായസം, നവരത്ന പായസം, ചക്ക പായസം തുടങ്ങിയ ഹൈൽത്തി പായസരുചികളാണ് ഒരുക്കിയിട്ടുള്ളത്. 25 തരം വിഭവങ്ങളുള്ള ലുലു ഓണസദ്യ പ്രീബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. ഓൺലൈനിലൂടെയും ലുലു സ്റ്റോറുകളിൽ നേരിട്ടെത്തിയും ബുക്ക് ചെയ്യാനാകും.

BINGE WATCH GUARANTEED; മികച്ച പ്രതികരണവുമായി 'റോസ്ലിൻ'

BIG Ms in full throttle mode; 'പേട്രിയറ്റ്' സെക്കൻഡ് ലുക്ക് എത്തി

തമിഴ്‌നാട്ടിലും ചരിത്രം കുറിച്ച് 'ടോക്സിക്'; യഷ്-ഗീതു മോഹൻദാസ് ചിത്രത്തിന്റെ വിതരണാവകാശം വിറ്റുപോയത് വമ്പൻ തുകയ്ക്ക്

കരിങ്കൊടി പ്രതിഷേധത്തിനിടെ പരിക്കേറ്റ് മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിൽ, അഭിനയമെന്ന് കെ.എസ്.യു; കണ്ണൂരില്‍ സംഭവിച്ചതെന്ത്?

'അമ്പലപ്രാവിന്റെ...'; ഈസ്റ്റ് കോസ്റ്റ് വിജയൻ ചിത്രം 'ഭീഷ്മർ' ഗാനം പുറത്ത്

SCROLL FOR NEXT