Brand Stories

താരമായി മിയാസാക്കി മാങ്ങകള്‍, ലുലുവില്‍ മാംഗോ മാനിയ

വിവിധ തരം മാമ്പഴങ്ങളുമായി ലുലുവില്‍ മാംഗോ മാനിയ തുടങ്ങി. യുഎഇയിലെ വിവിധ ഹൈപ്പർമാർക്കറ്റുകളില്‍ മെയ് 1 മുതല്‍ 10 വരെ നീണ്ടുനില്‍ക്കുന്ന മാംഗോ മാനിയയില്‍ 20 ഓളം രാജ്യങ്ഹളില്‍ നിന്നുളള 100 ലധികം മാമ്പഴയിനങ്ങളുണ്ട്. ദുബായ് ഖിസൈസിലെ ലുലു ഹൈപ്പർമാർക്കറ്റില്‍, ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സതീഷ് കുമാർ ശിവന്‍ മാംഗോ മാനിയ ഉദ്ഘാടനം ചെയ്തു. മാമ്പഴം, എപ്പോഴും നൊസ്റ്റാള്‍ജിയ തരുന്ന ഫലമാണെന്ന് ഇവിടെ മാമ്പഴങ്ങള്‍ കണ്ടപ്പോള്‍ കുട്ടിക്കാലത്തെ കുറിച്ച് ഓർത്തുപോയെന്നും അദ്ദേഹം പറഞ്ഞു.

ഇത്തവണ മാംഗോ മാനിയയിലെ പ്രധാന താരം, ഇന്ത്യയില്‍ നിന്നുളള മിയാസാക്കി മാങ്ങകളാണ്. ജപ്പാനിലെ മിയാസാക്കി നഗരത്തിന്‍റെ പേരിലറിയപ്പെടുന്ന ഈ മാങ്ങ രുചിയിലും നിറത്തിലും മറ്റ് മാങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. ഇന്ത്യയില്‍ ഉത്പാദനം നടത്തിയ മിയാസാക്കി മാങ്ങകള്‍ വിവിധ ലുലുവില്‍ ലഭ്യമാകും. ഇന്ത്യയില്‍ കിലോയ്ക്ക് 15,000 രൂപയോളം വില വരുന്ന മിയാസാക്കി മാങ്ങകള്‍ക്ക് യുഎഇയില്‍ കിലോയ്ക്ക് 515 ദിർഹമാണ് വിലയെന്ന് ഡയറക്ടർ ജെയിംസ് കെ വർഗ്ഗീസ് പറഞ്ഞു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള മാങ്ങകള്‍ യുഎഇയിലുളളവർക്ക് മാംഗോ മാനിയയിലൂടെ യുഎഇയിലുളളവർക്ക് ലഭ്യമാകുമെന്ന് റീജിയണല്‍ ഡയറക്ടർ കെപി തമ്പാന്‍ പറഞ്ഞു.

യുഎഇ, ഇന്ത്യ, യെമന്‍, ബ്രസീല്‍, മെക്സിക്കോ, ഫീലിപ്പീന്‍സ്, മലേഷ്യ,ഇന്തോന്വേഷ്യ, ഐവറി കോസ്റ്റ്, കംമ്പോഡിയ തുടങ്ങി 20 ഓളം രാജ്യങ്ങളില്‍ നിന്നുളള മാങ്ങകള്‍ ലഭ്യമാണ്.

പഠിക്കുന്ന കാലം വരെ മലയാളം സിനിമകള്‍ കണ്ടിട്ടേയില്ല, ആദ്യമായി കണ്ടത് ആ ഷൈന്‍ ടോം ചിത്രം: കതിര്‍

സൗഹൃദങ്ങളും വ്യക്തിബന്ധങ്ങളും സിനിമയ്ക്കായി ഉപയോ​ഗിച്ചിട്ടില്ല, രണ്ടും രണ്ടാണ്: അരുണ്‍ ചെറുകാവില്‍

കടൽ ഇങ്ങനെ കേറും, കൊറേ സാധനങ്ങൾ കൊണ്ടുപോകും, ഈ തീരത്ത് തന്നെ ഞങ്ങൾ തകർന്ന് തീരും | കടൽ കവരുന്ന കണ്ണമാലി | News Documentary

സാഗര്‍ ഏലിയാസ് ജാക്കിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് ഓഡീഷനിലൂടെ, അതിലും ഒരു ഭാഗ്യം ലഭിച്ചിരുന്നു: സുധി കോപ്പ

മൈക്കിള്‍ ജാക്സന്‍റേത് പോലുള്ള ഗാനങ്ങള്‍ ചെയ്യണമെന്ന് വലിയ ആഗ്രഹമായിരുന്നു: വിധു പ്രതാപ്

SCROLL FOR NEXT