Brand Stories

യുഎഇ ലുലുവില്‍ വേള്‍ഡ് ഫുഡ് സീസണ്‍ 2 ന് തുടക്കം

യുഎഇയില്‍ ഉടനീളമുളള ലുലു ഹൈപ്പർമാർക്കറ്റുകളില്‍ വേള്‍ഡ് ഫുഡ് സീസണ്‍ 2 ന് തുടക്കമായി. ഒക്ടോബർ നാല് വരെ നീണ്ടുനില്‍ക്കുന്ന ലോക ഭക്ഷ്യമേളയില്‍ വിവിധ രുചി വൈവിധ്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് മുന്നിലേക്കെത്തുന്നു. പാചക നവീകരത്തിന്‍റെയും ആരോഗ്യകരമായ പാചകരീതിയുടെയും ആഘോഷം കൂടിയാണിത്. യുഎഇയിലെ സെലിബ്രിറ്റി ഷെഫുകളായ അബുദാബിയിലെ ഷെഫ് മീര, ദുബായിലെ ഷെഫ് മുസബ്ബ അൽ കാബി, ഷാർജയിലെ ഷെഫ് നികിത ഗാന്ധി പട്‌നി ചേർന്നാണ് ലുലു അല്‍ ബർഷയില്‍ വേള്‍ഡ് ഫുഡ് സീസണ്‍ 2 ഉദ്ഘാടനം ചെയ്തത്.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുളളവർ പാചകപാരമ്പര്യത്താലും രുചിയാലുമെല്ലാം ഏകീകരിക്കപ്പെട്ടിരിക്കുന്നു. ഗുണനിലവാരമുള്ള ഭക്ഷണങ്ങളുടെയും ചേരുവകളുടെയും വിശാലമായ ലോകമാണ് വേള്‍ഡ് ഫുഡ് സീസണ്‍ 2 എന്ന് ലുലു ഗ്രൂപ്പ് ഇന്‍റർനാഷണല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടർ എം.എ അഷ്റഫ് അലി പറഞ്ഞു.

പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന പാല്‍ ഉല്‍പന്നങ്ങള്‍ മുതല്‍ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട മിഠായികളും ബിസ്‌ക്കറ്റുകളും തുടങ്ങി സമുദ്രവിഭവങ്ങൾ വരെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും ലഭ്യമാകും. ഫുഡ് പ്രോസസറുകൾ, എയർ ഫ്രയറുകൾ, മൈക്രോവേവ് ഓവനുകൾ ഉള്‍പ്പടെ അടുക്കള നവീകരണത്തിനുള്ള മികച്ച അവസരവും വേള്‍ഡ് ഫുഡ് മുന്നോട്ട് വയ്ക്കുന്നു.

വൃഷഭയിൽ ആറോളം സ്റ്റണ്ട് സീനുകൾ, മോഹൻലാൽ അതെല്ലാം ചെയ്തത് ഡ്യൂപ്പ് ഇല്ലാതെ: സംവിധായകൻ നന്ദകിഷോർ

മനോഹരമായ ഒരു ഫാമിലി ചിത്രം ഉറപ്പ്; 'മിണ്ടിയും പറഞ്ഞും' ട്രെയ്‌ലർ

'ഒന്നൊന്നര ഫീൽ ഗുഡ് ഐറ്റം'; നിവിൻ-അജു ഫണ്ണുമായി 'സർവ്വം മായ' പുതിയ ഗാനം

'ഇതളേ...'; അപർണ ബാലമുരളിയുടെ മനോഹര ശബ്ദം, 'മിണ്ടിയും പറഞ്ഞും' എന്ന ചിത്രത്തിലെ പുതിയ ഗാനം

ലാൽ സാറിനെ പോലെ അനായാസമായി ഹ്യൂമർ ചെയ്യാൻ കഴിയുന്ന നടൻ, നിവിൻ ഒരു അണ്ടർറേറ്റഡ് ആക്ടറാണ്: അഖിൽ സത്യൻ

SCROLL FOR NEXT