ലോകകപ്പ് പബ്ലിക് വ്യൂവിങ് അവകാശരേഖ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ സാനിധ്യത്തിൽ കൈമാറുന്നു 
Brand Stories

ലോകകപ്പ് പബ്ലിക് വ്യൂവിങ്, അവകാശം നേടി ഈഗിൾസ് എഫ്.സി. കേരള

കാൽപന്ത് പ്രേമികൾക്ക് ആവേശമായി 2026 ഫിഫ ലോകകപ്പ് എത്തുകയാണ്. കേരളത്തിലും മാഹിയിലും മത്സരങ്ങൾ തത്സമയം വലിയ സ്ക്രീനുകളിൽ കാണിക്കാനുള്ള എക്സ്ക്ലൂസീവ് അവകാശം ഈഗിൾസ് എഫ്.സി. കേരള സ്വന്തമാക്കി. സി ടിവിയിൽനിന്നാണ് മേത്തർ ഗ്രൂപ്പിന്റെ ഈഗിൾസ് എഫ്.സി. ഈ അവകാശം നേടിയത്. ഇനി മുതൽ പൊതുസ്ഥലങ്ങളിൽ ലോകകപ്പ് പ്രദർശിപ്പിക്കണമെങ്കിൽ ഇവരുടെ ലൈസൻസ് നിർബന്ധമാണ്.

തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ ഈഗിൾസ് എഫ്.സി. കേരള ചെയർമാൻ ഷാഫി മേത്തർ അവകാശരേഖകൾ ഏറ്റുവാങ്ങി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.

ഫാൻ പാർക്കുകൾ എല്ലായിടത്തും

കേരളത്തിലെ 14 ജില്ലകളിലും ഔദ്യോഗിക ഫാൻ പാർക്കുകൾ ഒരുക്കാനാണ് തീരുമാനം. മലപ്പുറം ജില്ലയിൽ മാത്രം ഏഴ് ഫാൻ പാർക്കുകൾ ഉണ്ടാകും. മലപ്പുറം, മഞ്ചേരി, കൊണ്ടോട്ടി, അരീക്കോട്, പെരിന്തൽമണ്ണ, കുറ്റിപ്പുറം, വണ്ടൂർ എന്നിവിടങ്ങളിലാണ് ഇതിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നത്. സ്റ്റേഡിയത്തിന് സമാനമായ അന്തരീക്ഷത്തിൽ മത്സരം കാണാൻ ഇവിടെ സൗകര്യമുണ്ടാകും. ഒപ്പം വിവിധ സാംസ്കാരിക പരിപാടികളും നടക്കും.

ലൈസൻസ് ആർക്കൊക്കെ വേണം?

നിയമവിരുദ്ധമായ സ്ക്രീനിംഗുകൾ ഒഴിവാക്കാനാണ് ഈ പുതിയ നീക്കം. എല്ലാ പൊതുപ്രദർശനങ്ങൾക്കും ലൈസൻസ് വേണം.

ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, മാളുകൾ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങൾ.
സന്നദ്ധ സംഘടനകൾ, ഫാൻസ് ക്ലബ്ബുകൾ തുടങ്ങിയ കൂട്ടായ്മകൾ.
റെസിഡൻഷ്യൽ അസോസിയേഷനുകൾ നടത്തുന്ന കൂട്ടായ്മ സ്ക്രീനിംഗുകൾ.

വീടുകളിൽ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഒപ്പം മത്സരം കാണുന്നതിന് ഈ ലൈസൻസ് ആവശ്യമില്ല. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും www.EaglesFCKerala.com എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

പ്രകടനം കൊണ്ട് ഞെട്ടിക്കാൻ ജോജുവും ഉർവശിയും; 'ആശ' സെപ്റ്റംബർ 4 ന്

പൊലീസ്-ഇൻവസ്റ്റിഗേഷൻ സ്റ്റോറി, ലാലേട്ടനൊപ്പം ചെയ്യുന്നത് കൊമേർഷ്യൽ ചിത്രം: ഷാഹി കബീർ

പൊലീസ് യൂണിഫോമിലും സാധാരണക്കാരനായും... രണ്ട് ഷെല്ലിയോ!! പോസ്റ്റർ ഡീകോഡ് ചെയ്ത് സോഷ്യൽ മീഡിയ

'ഒരു അഖിൽ സത്യൻ ഫൺ സോൺ ചിത്രമായിരിക്കും അത്'; നിവിൻ പോളി-അഖിൽ സത്യൻ ചിത്രത്തെ കുറിച്ച് അൽത്താഫ് സലീം

ഷെല്ലി vs ഷാഹി കബീര്‍: ഭയവും ഭ്രമവും സിനിമയും

SCROLL FOR NEXT