ഇമിഗ്രേഷന് സ്ഥാപനമായ ഗോഡ്‌സ്പീഡ് കൊച്ചിയില്‍ പുതിയ കോര്‍പറേറ്റ് ഓഫീസ് ആരംഭിച്ചു. അഞ്ച് നിലകളിലായി 8000 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയിലാണ് ഓഫീസ്. കൊച്ചി, ഇടപ്പള്ളിയില്‍ പ്രവര്‍ത്തനം ആരംഭിച്ച ഓഫീസിന്റെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. ഇമിഗ്രേഷന്‍ ഡോക്യുമെന്റേഷനായി നൂറോളം ജീവനക്കാരാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.
എറണാകുളം എം.പി ഹൈബി ഈഡന്‍, എംഎല്‍എമാരായ ഉമാ തോമസ്, ടി. ജെ. വിനോദ്, സംവിധായകന്‍ ലാല്‍ ജോസ് തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായിരുന്നു. ഗോഡ് സ്പീഡ് ഫൗണ്ടര്‍ ഡയറക്ടര്‍ അനൂപ് കണ്ണന്‍, മാനേജിങ് ഡയറക്ടര്‍ ആന്‍ഡ് പ്രിന്‍സിപ്പല്‍ കണ്‍സള്‍ട്ടന്റ് രേണു എ., ഡയറക്ടര്‍ ജാക്‌സണ്‍ ജോസഫ് എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.
അത്യാധുനിക സൗകര്യങ്ങളോടെയാണ് കോര്‍പറേറ്റ് ആസ്ഥാനം ഒരുക്കിയിരിക്കുന്നത്. ഗോഡ്‌സ്പീഡ് സ്വന്തമായി വികസിപ്പിച്ചെടുത്ത '531 Zero' എന്ന സംവിധാനത്തിലൂടെ വിവിധ കാറ്റഗറികളിലായി ഇതുവരെ 1.5 ലക്ഷത്തിലധികം ഇമ്മിഗ്രേഷന്‍ നടത്തിയെന്ന് കമ്പനി അറിയിച്ചു. 10,000ത്തിലധികം പി.ആര്‍ (PR) വീസ ഗ്രാന്റുകള്‍, 30ല്‍ അധികം രാജ്യങ്ങളിലായി 45ലേറെ വീസ പ്രോസസിംഗ് സേവനങ്ങള്‍, 99.87% വീസ സക്‌സസ് റേറ്റ്, ലക്ഷത്തില്‍പരം സ്റ്റഡി അബ്രോഡ് വീസ ഗ്രാന്റുകളും ലാംഗ്വേജ് സക്‌സസ്സുകളും ഇതിനോടകം ഗോഡ്‌സ്പീഡ് സ്വന്തമാക്കിയിട്ടുണ്ട്.
കൊച്ചിയ്ക്ക് പുറമേ കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, ബാംഗ്ലൂര്‍ എന്നിവടങ്ങളിലും ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ വിദേശ രാജ്യങ്ങളിലും ഗോഡ്‌സ്പീഡിന് ബ്രാഞ്ചുകളുണ്ട്. ഉദ്ഘാടന ചടങ്ങില്‍ എത്തിയ ജനപ്രതിനിധികള്‍ക്കും വിശിഷ്ടാതിഥികള്‍ക്കും നൂറ് പുസ്തകങ്ങള്‍ അടങ്ങിയ ബോക്‌സുകളാണ് ഉപഹാരമായി നല്‍കിയത്.