‘ഇപ്പോള്‍ പറഞ്ഞത് കംപ്ലീറ്റ് വിവരക്കേടാണ്’, മോഹന്‍ലാലിന്റെ വാദത്തോട് ഡിവൈഎഫ്‌ഐ
ജനതാ കര്‍ഫ്യൂവിന്റെ ഭാഗമായി വൈകിട്ട് ഒരുമിച്ച് കയ്യടിച്ചാല്‍ വൈറസും ബാക്ടീരിയയും ഇല്ലാതാകാന്‍ സാധ്യതയുണ്ടെന്ന മോഹന്‍ലാലിന്റെ വാദത്തിനെതിരെ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്. കൊറോണ വൈറസിനെതിരെ ജാഗ്രത അനിവാര്യമാണ്. പക്ഷേ ചിലരുടെ അസംബന്ധത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കുവാന്‍,ഏത് അതുല്യപ്രതിഭ ശ്രമിച്ചാലും 'കംപ്ലീറ്റ് ആക്ടര്‍'ക്ക് എല്ലാ ബഹുമാനവും നല്‍കിക്കൊണ്ടുത്തന്നെ പറയട്ടെ ഇപ്പോള്‍ പറഞ്ഞത് 'കംപ്ലീറ്റ് വിവരക്കേടാണെന്ന് പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.
പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍
കൊറോണ വൈറസിനെതിരെ ജാഗ്രത അനിവാര്യമാണ്. പക്ഷേ ചിലരുടെ അസംബന്ധത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കുവാന്‍,ഏത് അതുല്യപ്രതിഭ ശ്രമിച്ചാലും 'കംപ്ലീറ്റ് ആക്ടര്‍'ക്ക് എല്ലാ ബഹുമാനവും നല്‍കിക്കൊണ്ടുത്തന്നെ പറയട്ടെ ഇപ്പോള്‍ പറഞ്ഞത് 'കംപ്ലീറ്റ് വിവരക്കേടാണ്'.
മനോരമാ ന്യൂസിനോട് മോഹന്‍ലാല്‍
ഒരുപാട് പേര്‍ ഇത് സീരിയസായി കാണുന്നില്ല എന്ന് പറയുന്നതില്‍ സങ്കടമുണ്ട്. തനിക്ക് വരില്ല എന്നുളള രീതിയിലാണ്, അല്ലെങ്കില്‍ എന്തെങ്കിലും ചെറിയ പനിയോ കാര്യങ്ങളോ ഉണ്ടെങ്കില്‍ അത് റിപ്പോര്‍ട്ട് ചെയ്യണം. നമുക്ക് മാത്രമല്ല, ഒരുപാട് പേര്‍ക്ക് നാം പകര്‍ന്ന് കൊടുക്കാന്‍ സാധ്യതയുളള ഒരു മഹാവിപത്താണ് ഇവിടെ ഉണ്ടായിരിക്കുന്നത്. അതിനെ ഒറ്റക്കെട്ടായി പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഒക്കെ പറഞ്ഞത് അനുസരിച്ചും അല്ലെങ്കിലും നമ്മളുടെ സ്വന്തം മനസില്‍ നിന്ന് ധാരണയുണ്ടായി എല്ലാവരും പ്രവര്‍ത്തിക്കണമെന്നാണ് അപേക്ഷിക്കുന്നത്. തീര്‍ച്ചയായും ഇന്ന് ഒമ്പത് മണി വരെ വീട്ടില്‍ നില്‍ക്കുകയും അഞ്ച് മണിക്ക് നമ്മള്‍ എല്ലാവരും കൂടി ക്ലാപ്പ് ചെയ്യുന്ന വലിയ പ്രോസസാണ്. ആ ശബ്ദം എന്ന് പറയുന്നത് വലിയ മന്ത്രം പോലെയാണ്. ഒരുപാട് ബാക്റ്റീരിയയും വൈറസുമൊക്കെ നശിച്ച് പോകാന്‍ സാധ്യതയുണ്ട്. അങ്ങനെ നശിച്ച് പോട്ടെ. എല്ലാവരും സഹകരിക്കണമെന്ന് ഞാന്‍ താഴ്മയായി അപേക്ഷിക്കുന്നു.
ഒരുമിച്ച് കയ്യടിക്കുമ്പോഴുള്ള ശബ്ദതരംഗത്തില്‍ കൊറോണാ വൈറസ് ഇല്ലാതാകുമെന്ന വ്യാജവാദത്തെ തള്ളി കേന്ദ്രസര്‍ക്കാരും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും രംഗത്ത് വന്നിരുന്നു. മാര്‍ച്ച് 22ന് വൈകിട്ട് അഞ്ച് മണിക്ക് ജനതാ കര്‍ഫ്യൂവിന്റെ ഭാഗമായി കയ്യടിക്കാന്‍ ആഹ്വാനം ചെയ്തത് ആരോഗ്യമേഖലയില്‍ നിസ്വാര്‍ത്ഥ സേവനം തുടരുന്ന ആളുകള്‍ക്ക് വേണ്ടിയാണെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത പ്രകാരം വൈകിട്ട് കൈ കൊട്ടുമ്പോള്‍ മന്ത്രധ്വനികള്‍ പോലെ ശബ്ദതരംഗം ഉണ്ടാകുമെന്നും അത് ബാക്ടീരിയയെയും വൈറസിനെയും നശിപ്പിക്കുമെന്നായിരുന്നു വാദം. ഇത്തരം നിരവധി മെസേജുകള്‍ വാട്‌സ് ആപ്പിലും ഇതര സാമൂഹിക മാധ്യമങ്ങളിലും പ്രചരിപ്പിക്കപ്പെട്ടിരുന്നു. നേരത്തെ രജനികാന്തിന്റെ ജനതാ കര്‍ഫ്യൂവിനെ പിന്തുണച്ചുള്ള ട്വീറ്റും വ്യാജ പ്രചരണങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ ഡിലീറ്റ് ചെയ്യപ്പെട്ടിരുന്നു. 14 മണിക്കൂറില്‍ വൈറസ് വ്യാപനം ഇല്ലാതാകുമെന്നായിരുന്നു രജിനിയുടെ വാദം. 2020 മാര്‍ച്ച് 22 അമാവാസി ദിനം ആയതിനാല്‍ അഞ്ച് മണിക്ക് കയ്യടിക്കുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന ശബ്ദ തരംഗത്തിലൂടെ കൊറോണാ വൈറസ് ഇല്ലാതാകുമെന്നായിരുന്നു മറ്റൊരു വ്യാജവാദം

