കൊച്ചിയില്‍ റിപ്പര്‍ ഇറങ്ങിയാല്‍, നെറ്റ്ഫ്‌ളിക്‌സിലും തകര്‍ത്തുവാരി കരിക്ക് ടീം

കൊച്ചിയില്‍ റിപ്പര്‍ ഇറങ്ങിയാല്‍, നെറ്റ്ഫ്‌ളിക്‌സിലും തകര്‍ത്തുവാരി കരിക്ക് ടീം
KarikkuKarikku

മലയാളത്തില്‍ വെബ് സീരീസും സ്‌കെച്ചസും അവതരിപ്പിച്ച് ഇന്ത്യയില്‍ ഏറ്റവുമധികം കാഴ്ചക്കാരുള്ള റീജനല്‍ യൂട്യൂബ് കണ്ടന്റ് ക്രിയേറ്റേഴ്‌സ് ആയി മാറിയ ടീമാണ് കരിക്ക്. റിപ്പര്‍- ദ വാണ്ടഡ് കില്ലര്‍ എന്ന കരിക്കിന്റെ പുതിയ സ്‌കെച്ച് വീഡിയോ നെറ്റ്ഫ്‌ളിക്‌സാണ് പുറത്തിറക്കിയത്.

കൊച്ചി നഗരത്തില്‍ ആളുകളെ തലക്കടിച്ച് കൊലപ്പെടുത്തുന്ന റിപ്പര്‍ എത്തുന്നതാണ് തീം. നിഖില്‍ പ്രസാദാണ് രചനയും സംവിധാനവും. പതിവ് പോലെ അനു കെ അനിയന്‍ അര്‍ജന്‍ രത്തന്‍, ജീവന്‍ സ്റ്റീഫന്‍, ശബരീഷ് സജിന്‍, കിരണ്‍, ഉണ്ണി മാത്യൂസ് എന്നിവരുടെ പ്രകടനമാണ് ഹൈലൈറ്റ്.

ഹൊറര്‍ ട്രാക്കില്‍ ഹ്യൂമര്‍ കൊണ്ടുവരുന്ന രീതിയിലാണ് റിപ്പര്‍. നെറ്റ്ഫ്‌ളിക്‌സ് ഒറിജിനലായി എത്തിയ ഫഹദ് ഫാസില്‍ ചിത്രം ഇരുള്‍ പ്രമോഷനും ഈ സ്‌കെച്ചിന്റെ ഉള്ളടക്കമായുണ്ട്. ആനന്ദ് മാത്യൂസ് എഡിറ്റിംഗും സുനില്‍ കാര്‍ത്തികേയന്‍ ക്യാമറയും

No stories found.
The Cue
www.thecue.in