കാത്തിരിക്കാം 'കൊച്ചമേരിക്ക'യ്ക്കും ; രതീഷ് കുമാറിന്റെ വെബ്‌ സീരീസ് റിലീസ് ചെയ്ത് മമ്മൂട്ടി

കാത്തിരിക്കാം 'കൊച്ചമേരിക്ക'യ്ക്കും ; രതീഷ് കുമാറിന്റെ വെബ്‌ സീരീസ് റിലീസ് ചെയ്ത് മമ്മൂട്ടി

ലോക്ഡൗണില്‍ സിനിമ തിയ്യേറ്ററുകള്‍ അടച്ചതോടെയായിരുന്നു മലയാളി പ്രേക്ഷകര്‍ കാഴ്ച വെബ്‌സീരീസുകളിലേക്കും യൂട്യൂബ് സീരീസുകളിലേക്കും കൂടുതലായി തിരിച്ചത്. ഷൂട്ടിങ്ങ് മുടങ്ങിയതാകട്ടെ സിനിമാ പ്രവര്‍ത്തകരെയും കാര്യമായി ബാധിച്ചു. തുടര്‍ന്നാണ് ആസിഫ് അലി നായകനായ 'തൃശിവപേരൂര്‍ ക്ലിപ്തം' എന്ന ചിത്രമൊരുക്കുകയും ചെയ്ത സംവിധായകന്‍ രതീഷ് കുമാര്‍ 'കൊച്ചമേരിക്ക' എന്ന പേരില്‍ യൂട്യൂബ് സീരീസ് ഒരുക്കുന്നതായി പ്രഖ്യാപിച്ചത്.

കാത്തിരിക്കാം 'കൊച്ചമേരിക്ക'യ്ക്കും ; രതീഷ് കുമാറിന്റെ വെബ്‌ സീരീസ് റിലീസ് ചെയ്ത് മമ്മൂട്ടി
കൊച്ചിയില്‍ നിന്നൊരു 'കൊച്ച മേരിക്ക'; വെബ് സീരീസുമായി രതീഷ് കുമാര്‍

സീരീസിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും, പിന്നീട് വന്ന ഓഡിഷന്‍ സോങ്ങുമെല്ലാം മികച്ച പ്രതികരണം നേടിയിരുന്നു. സീരീസിന്റെ ആദ്യ എപ്പിസോഡ് മമ്മൂട്ടി ഇന്ന് ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. 'അളിയന്‍ മാന്യനാണ്' എന്നാണ് ആദ്യ എപ്പിസോഡിന്റെ പേര്. ലോക്ഡൗണില്‍ ചിത്രീകരിച്ച യൂട്യൂബ് കണ്ടന്റുകളില്‍ നിന്ന് മാറി, അവതരണത്തിലും പെര്‍ഫോമന്‍സിലും മികച്ച ക്വാളിറ്റി തങ്ങള്‍ നല്‍കുമെന്ന് കൊച്ചമേരിക്കയും സംവിധായകന്‍ രതീഷ് കുമാറും ആദ്യ എപ്പിസോഡില്‍ തന്നെ പറഞ്ഞു വെയ്ക്കുന്നു.

കരിക്കും. ഒതളങ്ങത്തുരുത്തുമാണ് പ്രേക്ഷകര്‍ യൂട്യൂബില്‍ ഏറ്റെടുത്ത പ്രധാന സീരീസുകള്‍. ഇവ രണ്ടും ഹ്യൂമര്‍ പശ്ചാത്തലത്തിലായിരുന്നു ഒരുക്കിയത്. കരിക്ക് മെട്രോ ജീവിതം മുന്‍നിര്‍ത്തി കഥ പറഞ്ഞപ്പോള്‍, തുരുത്തിലെ കൗണ്ടറുകളിലൂടെ ലോക്കല്‍ ഈസ് ഇന്റര്‍നാഷണല്‍ എന്ന കണ്‍സപ്റ്റായിരുന്നു ഒതളങ്ങത്തുരുത്ത് മുന്നോട്ട് വെച്ചത്. കൊച്ചമേരിക്ക കൊച്ചിയെ കേന്ദ്രീകരിച്ചായിരിക്കും കഥ പറയുകയെന്ന് സംവിധായകന്‍ രതീഷ് കുമാര്‍ മുന്‍പ് 'ക്യൂ'വിനോട് പ്രതികരിച്ചിരുന്നു. ആദ്യ എപ്പിസോഡില്‍ ഒരു സീരീസിനെ പൂര്‍ണമായും വിലയിരുത്താന്‍ കഴിയില്ലെങ്കിലും പ്രേക്ഷകരെ മടുപ്പിക്കാത്ത, മുഴുവന്‍ സമയവും എന്‍ഗേജിങ് ആയിട്ടിരുത്തുന്ന ഒരനുഭവം ആദ്യ എപ്പിസോഡ് നല്‍കുന്നുണ്ട്. തുടര്‍ന്നുള്ള എപ്പിസോഡുകളും അത്തരത്തിലാണെങ്കില്‍ പ്രേക്ഷകന് റിലീസിന് കാത്തിരിക്കുന്ന മറ്റൊരു സീരീസ് കൂടിയാകും 'കൊച്ചമേരിക്ക'

ഷൈബിന്‍ കെപി, ആരോമല്‍, ഫെവിന്‍, സതീഷ്, തങ്കം മോഹന്‍, ആതിര, സുമേഷ്, അമല്‍, മീനാരാജ് തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തുടക്കം മുതല്‍ സീരീസ് എന്‍ഗേജിങ് ആക്കുന്ന പ്രകടനാണ് ഇവരെല്ലാവരുടെയും. ഒന്‍പത് മിനിറ്റ് ദൈര്‍ഘ്യമുള്ള സീരീസില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ കഴിയാത്ത വിധത്തില്‍ കഥാപാത്രങ്ങളെ അഭിനേതാക്കളും സംവിധായകനും അവതരിപ്പിച്ചിരിക്കുന്നു.

സംവിധായകനൊപ്പം ജോസഫ് വിജീഷ്, അനൂപ് പള്ളിയാന്‍ എന്നിവരാണ് സീരീസിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. അനൂപ് പവനന്‍ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു. നിഖില്‍ തോമസ് ഒരുക്കിയ പശ്ചാത്തല സംഗീതം എടുത്ത് പറയേണ്ടതാണ്. ആദര്‍ശ് രഞ്ജിത്താണ് എഡിറ്റിങ്ങ് നിര്‍വഹിച്ചിരിക്കുന്നത്.

കൊച്ചി കേന്ദ്രീകരിച്ചുള്ള സുഹൃത്തുക്കളുടെ കൂട്ടായ്മയായ മാഡ് മാംഗോ മൂവീസാണ് കൊച്ച മേരിക്കയുടെ പിന്നില്‍. ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ചിത്രീകരണം നടത്തുന്നത്. ലോക്ഡൗണ്‍ മൂലം ജോലിയില്ലാതായ സിനിമാ സാങ്കേതിക പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ആണ് സീരീസ് ഒരുക്കുന്നതെന്നും ഒരുപാട് പുതിയ അഭിനേതാക്കളെ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും സംവിധായകന്‍ രതീഷ് കുമാര്‍ അറിയിച്ചിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in