പ്രണയം പാപമാകുന്ന കാലത്ത് സെക്‌സിന്റെ അവസ്ഥ എന്തായിരിക്കും ?; കാണണം ഈ ‘സെക്‌സ് എജ്യുക്കേഷന്‍’

 പ്രണയം പാപമാകുന്ന കാലത്ത് സെക്‌സിന്റെ അവസ്ഥ എന്തായിരിക്കും ?; കാണണം ഈ ‘സെക്‌സ് എജ്യുക്കേഷന്‍’

ഫെബ്രുവരി 14ന് മഹാരഷ്ട്രയിലെ അമരാവതി മഹിളാ ആര്‍ട്സ് ആന്‍ഡ് കൊമേഴ്‌സ് കോളേജില്‍ വിദ്യാര്‍ഥിനികളെക്കൊണ്ട് അധികൃതര്‍ ഒരു പ്രതിജ്ഞ ചൊല്ലിക്കുകയുണ്ടായി. പ്രണയദിനത്തില്‍ ഒരു പ്രണയവിരുദ്ധ പ്രതിജ്ഞ. പ്രണയിക്കുകയോ പ്രണയിച്ചു വിവാഹം കഴിക്കുകയില്ലെന്നും മാതാപിതാക്കളെ പൂര്‍ണമായി വിശ്വസിക്കുമെന്നും വിദ്യാര്‍ഥിനികള്‍ കൈ നീട്ടിപ്പിടിച്ച് പ്രതിജ്ഞ ചൊല്ലി. അതിന്റെ വീഡിയോ പ്രചരിക്കുകയും ചെയ്തിരുന്നു. പ്രണയം കുറ്റമാണെന്ന് പറഞ്ഞു പഠിപ്പിക്കുന്ന കാലത്ത് സെക്സിന്റെ അവസ്ഥ എന്തായിരിക്കും. പറയാന്‍ മടിക്കുന്ന ഒരു പാപമായി സെക്സ് മാറുന്ന കാലത്ത് കാണേണ്ട സീരീസുകളിലൊന്നാണ് നെറ്റ്ഫ്ലിക്സിന്റെ സെക്സ് എജ്യുക്കേഷന്‍.

 പ്രണയം പാപമാകുന്ന കാലത്ത് സെക്‌സിന്റെ അവസ്ഥ എന്തായിരിക്കും ?; കാണണം ഈ ‘സെക്‌സ് എജ്യുക്കേഷന്‍’
'പ്രണയിക്കില്ല,പ്രണയിച്ച് വിവാഹം ചെയ്യില്ല'; വാലന്റൈന്‍സ് ദിനത്തില്‍ വിദ്യാര്‍ഥിനികളെക്കൊണ്ട് പ്രതിജ്ഞ ചൊല്ലിച്ച് മഹാരാഷ്ട്രയിലെ കോളേജ്
 പ്രണയം പാപമാകുന്ന കാലത്ത് സെക്‌സിന്റെ അവസ്ഥ എന്തായിരിക്കും ?; കാണണം ഈ ‘സെക്‌സ് എജ്യുക്കേഷന്‍’
കോമിക് മാത്രമല്ല, വാച്ച്‌മെന്‍ | BINGE WATCH Ep-5 | THE CUE

ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായ ഓടിസിന്റെ അമ്മ ജീന്‍ ഒരു സെക്സ് തെറാപ്പിസ്റ്റാണ്. ലൈംഗിക പ്രശ്നങ്ങളെക്കുറിച്ചും, ബന്ധങ്ങളെക്കുറിച്ചുമെല്ലാമുള്ള സംശയങ്ങളുമായി പലരും അമ്മയുടെ അടുത്ത് വരുന്നത് അവന്‍ കാണുന്നുണ്ട്, അവരുടെ പ്രശ്നങ്ങളെക്കുറിച്ച് അവനറിയുന്നുണ്ട്. അമ്മയെ പോലെ ഓടിസ് സ്‌കൂളിലെ വിദ്യാര്‍ഥികളുടെ ഒരു സെ്ക്സ് തെറാപിസ്റ്റാകുന്നതാണ് സെക്സ് എജ്യുക്കേഷന്റെ പ്രമേയമെന്ന് പറയാം. തനിക്കറിയാവുന്ന വിവരങ്ങള്‍ കൊണ്ടും അറിയാത്തവ പഠിച്ചും ഓടിസ് സ്‌കൂളിലെ മറ്റ് കുട്ടികള്‍ക്ക് സെക്സില്‍ ഉപദേശങ്ങള്‍ നല്‍കുന്നു,

സീരീസിന്റെ ട്രെയിലര്‍ തുടങ്ങുന്നത് ഓടിസിനോട് അമ്മ 'നീ സ്വയംഭോഗം ചെയ്യാന്‍ ശ്രമിക്കുന്നതായി എനിക്ക് അറിയാം നിനക്ക് അതിനെക്കുറിച്ച് സംസാരിക്കണോ' എന്ന് ചോദിച്ചുകൊണ്ടാണ്. അത്രയും തുറന്ന് തന്നെയാണ് സെക്സ് ചര്‍ച്ച ചെയ്യേണ്ടതെന്ന ഉറച്ച വിശ്വാസത്തോടെ തന്നെയാണ് സെക്സ് എജ്യൂക്കേഷന്‍ അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. ലൈംഗിക ബന്ധം,സെക്ഷ്വാലിറ്റി, തുടങ്ങിയവയുമായി ബന്ധപ്പെട്ടെ പ്രശ്നങ്ങള്‍ വിദ്യാര്‍ഥികള്‍ ഓടിസിനോട് പറയുന്നു, ഓടിസും സുഹൃത്ത് മേവും ചേര്‍ന്ന് അതിന് പണം വാങ്ങുകയും ചെയ്യുന്നു. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് എന്ത് സെക്സ് എന്ന് ചോദിക്കുന്നവരുണ്ടെങ്കില്‍ സീരീസ് നടക്കുന്നത് ഇന്ത്യയിലല്ല എന്ന് ഓര്‍മിക്കുക,സെക്സില്‍ എന്താണ് പറഞ്ഞുകൊടുക്കേണ്ടത് എന്ന് ചോദിക്കുന്നുണ്ടെങ്കില്‍ അവര്‍ നിര്‍ബന്ധമായും സീരീസ് കാണുക.

ആദ്യ സീസണില്‍ ഓടിസ് എന്ന നായകകഥാപാത്രത്തിന്റെ പ്രശ്നം അവന് സ്വയംഭോഗം ചെയ്യാന്‍ കഴിയുന്നില്ല എന്നതാണ്. ഒരു വിദ്യാര്‍ഥി ഓടിസിന് അടുത്ത് വരുന്നത് താന്‍ സ്വയംഭോഗത്തില്‍ അഡിക്ട് ആണെന്ന് പറഞ്ഞുകൊണ്ടാണ്. ചിലര്‍ക്ക് തന്റെ പങ്കാളിയുടെ പെരുമാറ്റത്തെക്കുറിച്ചാണ് സംശയം, മറ്റു ചിലര്‍ക്ക് താന്‍ എങ്ങനെ പെരുമാറുന്നു എന്നതാണ് സംശയം.. സെക്സില്‍ എല്ലാവര്‍ക്കും അവരുടേതായ ആഗ്രഹങ്ങളും താത്പര്യങ്ങളും ഉണ്ടെന്നും അതാണ് ആദ്യം കണക്കിലെടുക്കേണ്ടതന്നും പരസ്പരം അറിയേണ്ടതിനെക്കുറിച്ചുമെല്ലാം സീരീസ് കൃത്യമായി പറഞ്ഞു വെയ്ക്കുന്നു.

സ്‌കൂളില്‍ കാശിന് വേണ്ടി സെക്സ് തെറാപ്പി നടത്തുന്ന ഓടിസ്, സുഹൃത്ത് മേവ്. ഓടിസിന് അവളോട് പ്രണയം തോന്നുന്നുണ്ടെങ്കിലും അത് പറയാന്‍ അവന്‍ തയ്യാറാകുന്നില്ല, മേവ് ഓടിസിന് തന്നോടുള്ള ഇഷ്ടം മനസിലാക്കുമ്പോഴേക്കും മറ്റൊരാള്‍ അവന് കൂട്ടായി എത്തുകയും ചെയ്യുന്നു, സെക്സ് തെറാപ്പിക്കകത്ത് സീരീസ് ആദ്യ സീസണില്‍ പറയുന്ന ഒരു ലവ് സ്റ്റോറി ഇതാണ്, രണ്ടാം സീസണില്‍ അതിന് വലിയ തുടര്‍ച്ച നല്‍കി പ്രേക്ഷകരെ തൃപ്തപ്പെടുത്താന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടില്ല, എങ്കിലും സെക്സ് തെറാപ്പിക്കപ്പുറം ലൈംഗികതയുമായി ബന്ധപ്പെട്ട സമൂഹത്തിലെ മറ്റ് പ്രശ്നങ്ങളിലേക്ക് രണ്ടാം സീസണില്‍ സീരീസ് കടക്കുന്നു.

 പ്രണയം പാപമാകുന്ന കാലത്ത് സെക്‌സിന്റെ അവസ്ഥ എന്തായിരിക്കും ?; കാണണം ഈ ‘സെക്‌സ് എജ്യുക്കേഷന്‍’
ത്രില്ലടിപ്പിക്കുന്ന സെര്‍വന്റ്‌ | BINGE WATCH Ep-6 | THE CUE

ആണും പെണ്ണും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മാത്രമല്ല സീരീസ് സംസാരിക്കുന്നതെന്നാണ് സെക്സ് എജ്യുക്കേഷന്‍ കാണേണ്ടുന്നതാക്കുന്നത്. ഓടിസിന്റെ സുഹൃത്തായ എറിക് ഒരു സ്വവര്‍ഗാനുരാഗിയാണ്. സമൂഹം മാറിയെന്ന് പറയുമ്പോഴും അവന്‍ നേരിടുന്ന പ്രശനങ്ങള്‍ സീരീസ് പറയുന്നുണ്ട്. തന്റെ സെക്ഷ്വാലിറ്റി അംഗീകിരിക്കാതെ ജീവിക്കാന്‍ ശ്രമിക്കുന്ന പിന്നീട് ധൈര്യത്തോടെ അത് അംഗീകരിക്കുന്ന ആദം എന്ന കഥാപാത്രം, ഗേ സെക്സ് എങ്ങനെയാണ് എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍, ഇതെല്ലാം ഓരോരുത്തരുടെയും സെക്ഷ്വാലിറ്റി സാധാരണകാര്യമാണെന്നും ഓപ്പണായി തന്നെ ചര്‍ച്ച ചെയ്യേണ്ട വിഷയമാണെന്നുമെല്ലാം ആവര്‍ത്തിക്കുന്നു. രണ്ടാം സീസണില്‍ സെക്സ് എജ്യുക്കേഷന്‍ എന്നത് കിടക്കയിലെ വിദ്യാഭ്യാസം എന്നതിന് പുറത്തേക്ക് സമൂഹത്തിലേക്കാണ് മാറുന്നത്. പ്രായമായതോടെ സെക്സ് ചെയ്യാന്‍ വിസമ്മതിക്കുന്ന, തന്നെ പരിഗണിക്കാത്ത ഭര്‍ത്താവിനെ ഡൈവോഴ്സ് ചെയ്യുന്ന ഭാര്യയും, ബസ് യാത്രയില്‍ വച്ച് മോളസ്റ്റ് ചെയ്യപ്പെട്ട പെണ്‍കുട്ടിക്ക് പിന്നീട് ബസില്‍ കയറാനുണ്ടാകുന്ന പേടിയെല്ലാം രണ്ടാം സീസണിനെ ഗൗരവമുള്ളതാക്കുന്നു. സീരീസിലെ ബോള്‍ഡായ, ഏറ്റവും ശ്കതമായ നിലപാടുകള്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും പെണ്‍കുട്ടികളും സ്ത്രീകളും തന്നെയാണ്. ഓടിസിന്റെ അമ്മ സ്‌കൂളില്‍ സെക്സ് തെറാപ്പിസ്റ്റായെത്തുന്നത് സെക്സ് എജ്യുക്കേഷന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതാണ്.

ലോറി നണ്‍ ക്രിയേറ്റ് ചെയ്തിരിക്കുന്ന സീരീസിന്റെ ആദ്യ സീസണ്‍ പുറത്തിറങ്ങിയത് കഴിഞ്ഞ വര്‍ഷമായിരുന്നു, നെറ്റ്ഫ്ലിക്സിന്റെ പ്രധാനപ്പെട്ട വിജയങ്ങളിലൊന്നായി 2019ല്‍ മാറിയ സീരീസിന്റെ രണ്ടാം സീസണ്‍ ഈ വര്‍ഷമാദ്യം തന്നെ റിലീസ് ചെയ്തു. ദ ബോയ് ഇന്‍ ദ സ്ട്രൈപ്ഡ് പൈജാമാസിലൂടെ ശ്രദ്ധേയനായ ഏസ ബട്ടര്‍ഫീല്‍ഡാണ് ഓടിസിനെ അവതരിപ്പിക്കുന്നത്. എമ്മ മക്കി, മേവ് എന്ന കഥാപാത്രമായെത്തുന്നു. ഷൂട്ടി ഗാത്വ അവതരിപ്പിക്കുന്ന എറിക് എന്ന കഥാപാത്രമാണ് സീരീസില്‍ ഏറ്റവും മികച്ചതും പ്രേക്ഷകരെ കയ്യിലെടുക്കുന്നതും. ക്വാളിറ്റിയില്‍ യാതൊരു കോംപ്രമൈസ് ചെയ്യാത്ത സീരീസ് അവതരണം കൊണ്ടും മികച്ചത് തന്നെയാണ്. തുടക്കം മുതല്‍ അവസാനം വരെ ചര്‍ച്ച ചെയ്യുന്നത് സെക്സ് ആണെങ്കിലും, അതൊരിക്കലും അശ്ലീലമാകുന്നില്ല എന്നതും സീരീസിന് കാണേണ്ടതാക്കുന്നു

 പ്രണയം പാപമാകുന്ന കാലത്ത് സെക്‌സിന്റെ അവസ്ഥ എന്തായിരിക്കും ?; കാണണം ഈ ‘സെക്‌സ് എജ്യുക്കേഷന്‍’
BINGE WATCH : കണ്ട് തുടങ്ങാന്‍ അഞ്ച് വെബ് സീരീസുകള്‍

Related Stories

No stories found.
The Cue
www.thecue.in