പേടിപ്പിക്കുന്ന സ്ഥിരം പാവയല്ല; വെറും ഹൊററല്ല ശ്യാമളന്റെ 'സെര്‍വന്റ്‌'

പേടിപ്പിക്കുന്ന സ്ഥിരം
 പാവയല്ല; വെറും ഹൊററല്ല ശ്യാമളന്റെ 'സെര്‍വന്റ്‌'

പ്രസവശേഷം കുട്ടി മരിച്ച, അത് മാനസിക നില തകരാറിലാക്കിയ ഒരു അമ്മ, അവരുടെ മാനസികനില വീണ്ടെടുക്കാനായി കുട്ടിയ്ക്ക് പകരം ഭര്‍ത്താവും വീട്ടുകാരും ഒരു പാവയെ നല്‍കുന്നു. അമ്മ ആ പാവയെ സ്വന്തം കുട്ടിയായി കണ്ട് ജീവിതത്തിലേക്ക് തിരിച്ചെത്തുന്നു. ജോലിത്തിരക്കുള്ളതിനാല്‍ പിന്നീട് കുട്ടിയെ നോക്കാനായി ഒരു സ്ത്രീയെ, ഒരു ജോലിക്കാരിയെ വീട്ടില്‍ നിര്‍ത്താന്‍ അമ്മ തീരുമാനിക്കുന്നു. അതിനായി വന്ന അപേക്ഷകളില്‍ നിന്ന് ഒരു പെണ്‍കുട്ടിയെ തെരഞ്ഞെടുക്കുകയും ചെയ്യുന്നു. എന്നാല്‍ അമ്മ ജോലിയ്ക്കായി വീട്ടില്‍ നിന്ന് പുറത്ത് പോയതിന് ശേഷവും ആ ജോലിക്കാരി പാവയെ താഴെ വയ്ക്കുന്നില്ല, ജീവനുള്ള ഒരു കുട്ടിയെന്ന പോലെ, അമ്മയെ പോലെ തന്നെ പരിചരിക്കാന്‍ തുടങ്ങുന്നു, ഇത് ഭര്‍ത്താവിനും മറ്റുള്ളവരിലും ഭയമുണ്ടാക്കുന്നു. ആപ്പിള്‍ ടിവി പ്ലസിന്റെ സെര്‍വന്റ് എന്ന സീരിസിന്റെ ട്രെയിലറില്‍ തന്നെ ഇത്രയും കാര്യങ്ങളുണ്ടായിരുന്നു. ട്വിസ്റ്റുകള്‍ കൊണ്ട് ഞെട്ടിക്കുകയും പ്രതീക്ഷിക്കാത്ത ഇടങ്ങളിലേക്ക് കഥ തിരിയുകയും ചെയ്യുന്ന സീരീസാണ് സെര്‍വന്റ്

ഓണ്‍ലൈന്‍ സ്ട്രീമിങ്ങിലേക്ക് ആപ്പിള്‍ ചുവട് വെച്ചിട്ട് മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളു. നെറ്റ്ഫ്ലിക്സിനെയും ആമസോണ്‍ പ്രൈമിനെയും പിടിച്ചുനിര്‍ത്താന്‍ ആപ്പിള്‍ കരുതി വെച്ച ഒറിജിനല്‍ സീരീസുകളിലൊന്നാണ് സെര്‍വന്റ്. സീരീസിന്റെ അണിയറയിലെ പ്രധാനപ്പെട്ട ഒരു പേര് എം നൈറ്റ് ശ്യാമളന്‍ എന്നതാണ് എന്നത് തന്നെയാണ് പ്രേക്ഷകര്‍ സീരീസിന് വേണ്ടി കാത്തിരിക്കാനും കാരണം. ട്വിസ്റ്റുകള്‍ക്കും സസ്പെന്‍സുകള്‍ക്കും പേരുകേട്ട ശ്യാമളന്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും സംവിധായകരിലൊരാളുമായ സെര്‍വന്റും അക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല.

സീരീസിന്റെ ട്രെയിലര്‍ ഒരു ഹൊറര്‍ ചിത്രത്തിന്റെ എല്ലാ ഫീലും പ്രേക്ഷകര്‍ക്ക് നല്‍കുന്നുണ്ട്. പ്രമേയവും അതിന്റെ അവതരണവുമെല്ലാം അടിമുടി ഒരു ഹൊറര്‍ ചിത്രത്തിന് ചേര്‍ന്നത് തന്നെയെന്നും തോന്നിയേക്കാം. എന്നാല്‍ ട്രെയിലറില്‍ പറയുന്ന കഥ ആദ്യത്തെ എപ്പിസോഡിന്റേത് മാത്രമാണ്. ഷെഫ് ആയ ഷോണിന്റെയും ജേര്‍ണലിസ്റ്റായ ദൊറോത്തിയുടെയും വീട്ടിലേക്ക് കടന്നു വരുന്ന ലിയാന്‍ എന്ന ജോലിക്കാരി. ട്രെയിലറില്‍ ഒരു ചോദ്യമുണ്ട്, നിങ്ങള്‍ ആരെയാണ് വീട്ടിലേക്ക് വിളിച്ചുവരുത്തിയിരിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമോയെന്ന്. ആ ചോദ്യത്തിന്റെ ഉത്തരം ആദ്യം മുതല്‍ തന്നെ പ്രേക്ഷകര്‍ സീരീസില്‍ അന്വേഷിച്ചു തുടങ്ങുന്നു.


പേടിപ്പിക്കുന്ന സ്ഥിരം
 പാവയല്ല; വെറും ഹൊററല്ല ശ്യാമളന്റെ 'സെര്‍വന്റ്‌'
BINGE WATCH : ചിരിപ്പിക്കുന്ന ടൈംലൂപ്പുമായി ‘റഷ്യന്‍ ഡോള്‍’

ജെറിക്കോ എന്ന കുട്ടിയെ അഥവാ പാവയെ നോക്കാനെത്തുന്ന ലിയാന്‍ ആദ്യം തന്നെ ഷോണില്‍ സംശയമുണര്‍ത്തുന്നു. പ്രത്യേകിച്ചും അവളുടെ പ്രാര്‍ഥന രീതികള്‍. പെട്ടെന്ന് ഒരുനാള്‍ ചെറിയ മരത്തൊലികളിലും കഷ്ണങ്ങളിലും ഉണ്ടാക്കിയ ഒരു കുരിശ് വീട്ടില്‍ പ്രത്യക്ഷപ്പെടുന്നു, അവള്‍ പാവയെ താഴെ വെയ്ക്കുന്നില്ല എന്നത് തന്നെ വീട്ടില്‍ കയറിയിരിക്കുന്നത് ഒരു ഭ്രാന്തിയാണോ അതോ മറ്റേതെങ്കിലും ശല്യമാണോ എന്ന് ഷോണിനെക്കൊണ്ട് ചിന്തിപ്പിക്കുകയും പ്രേക്ഷകനെ ഭയപ്പെടുത്തുകയും ചെയ്യുമ്പോള്‍ അടുത്ത ട്വിസ്റ്റിലേക്ക് സീരീസ് പ്രേക്ഷകനെ കൊണ്ടുപോകുന്നു.

ലിയാന്‍ ഒരു മനുഷ്യസ്ത്രീ ആണോ എന്നതാണ് സീരീസ് ആദ്യം മുതല്‍ പ്രേക്ഷകനെക്കൊണ്ട് ചിന്തിപ്പിക്കുന്നത്,ചിലപ്പോള്‍ ഒരു മന്ത്രവാദിനിയാണോ എന്ന് തോന്നിപ്പിക്കാം, അവളുടെ വീട് എവിടെയെന്നുള്ള അന്വേഷണം ചെന്നെത്തി നില്‍ക്കുന്നതും അത്തരമൊരു എന്‍ഡിങ്ങ് പോയിന്റിലാണ്. ലിയാനെക്കുറിച്ച് അവളുടെ അങ്കിള്‍ പറയുന്നത് പോലെ തന്നെ ഇഷ്ടമുള്ളവരെ അവള്‍ സന്തോഷിപ്പിക്കുകയും വെറുക്കുന്നവരെ വേദനിപ്പിക്കുകയും ചെയ്യും. ലിയാനെ വേദനിപ്പിക്കാന്‍ ശ്രമിക്കുന്ന, അവള്‍ കെട്ടിയുണ്ടാക്കിയ കുരിശ് നശിപ്പിച്ചു കളഞ്ഞ ഷോണിന്റെ ദേഹത്ത് നിന്ന് പിന്നീട് ചെറിയ ചെറിയ മരക്കഷ്ണങ്ങള്‍ പുറത്തേക്ക് വരുന്നത് പ്രേക്ഷകന് കാണുന്നുണ്ട്, അവളെ വേദനിപ്പിക്കുന്ന മറ്റുള്ളവര്‍ക്കും ചെറുതും വലുതുമായി സംഭവിക്കുന്നതും അത്തരത്തിലുള്ള വേദനകള്‍ തന്നെ.


പേടിപ്പിക്കുന്ന സ്ഥിരം
 പാവയല്ല; വെറും ഹൊററല്ല ശ്യാമളന്റെ 'സെര്‍വന്റ്‌'
BINGE WATCH : ഫിഞ്ചര്‍ ടച്ചോടെ ‘മൈന്‍ഡ്ഹണ്ടര്‍’ 

ഒരു വെബ് സീരീസ് സിനിമയില്‍ നിന്ന് അതിന്റെ ടോട്ടല്‍ ദൈര്‍ഘ്യം കൊണ്ടും അവതരണം കൊണ്ടും വ്യത്യസ്തമാകുന്നുണ്ടെങ്കിലും ഓരോ എപ്പിസോഡും പ്രേക്ഷകര്‍ക്ക് ഒരു സിനിമയുടെ അനുഭവം കൊടുക്കേണ്ടതായിട്ടുണ്ട്. എല്ലാ എപ്പിസോഡും കണ്ടുകഴിയുമ്പോള്‍ ഉണ്ടാവുന്ന അനുഭവത്തോടൊപ്പം തന്നെ ഓരോ എപ്പിസോഡും നല്‍കുന്ന ഫീലും പ്രധാനമാണ്. അത്തരത്തില്‍ പ്രേക്ഷകനെ ഓരോ എപ്പിസോഡും ത്രില്ലടിപ്പിക്കുന്ന ഒട്ടും പ്രതീക്ഷിക്കാത്ത കഥാഗതിയിലേക്ക് കൊണ്ടു പോകുന്ന സീരീസാണ് സെര്‍വന്റ്. വീട്ടിലെത്തിയ സെര്‍വന്റിലെ പ്രേതത്തെ തേടി പ്രേക്ഷകര്‍ പോകുമ്പോള്‍ അത് കുട്ടിയിലേക്ക് കടക്കും, കുട്ടിയെ സംശയിച്ചു തുടങ്ങിയാല്‍ അത് അമ്മയിലേക്ക് കടക്കും, ലിയാന്‍ നെഗറ്റീവ് ഷേഡുളള കഥാപാത്രമാണെന്ന് വിശ്വസിക്കുമ്പോഴേക്കും യഥാര്‍ഥത്തില്‍ വില്ലന്‍ മറ്റുള്ളവരാണെന്ന് തോന്നലുണ്ടാക്കും.അത്തരത്തില്‍ ഓരോ എപ്പിസോഡിലും വ്യത്യസ്തമായി തികച്ചും അപരിചിതമായ കഥാസന്ദര്‍ഭങ്ങളിലേക്ക് സെര്‍വന്റ്് പ്രേക്ഷകനെ കൊണ്ടുപോകും.

ടോണി ബാസ്ഗലോപ്പ് ക്രിയേറ്റ് ചെയ്തിരിക്കുന്ന സീരീസില്‍ വളരെക്കുറച്ച് കഥാപാത്രങ്ങള്‍ മാത്രമേയുള്ളു, ഒരുപക്ഷേ സീരീസിന്റെ ഭൂരിഭാഗം സീനുകളും ഒരു വീടിന്് അകത്തായിരിക്കും ചിത്രീകരിച്ചിരിക്കുക. ഷോണായി ടോണി കെബലും. ദൊറോത്തിയായി ലോറന്‍ അംബ്രോസും ലിയോണായി നെല്‍ ടെഗര്‍ ഫ്രീയും വേഷമിടുന്നു. ഹാരി പോര്‍ട്ടറിലൂടെ ശ്രദ്ദേയനായ റുപെര്‍ട്ട് ഗ്രിന്റാണ് മറ്റൊരു പ്രധാനപ്പെട്ട വേഷം ചെയ്യുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എന്നതിനപ്പുറം രണ്ട് എപ്പിസോഡുകള്‍ സംവിധാനം ചെയ്തിരിക്കുന്നതും എം നൈറ്റ് ശ്യാമളനാണ്. 10 എപ്പിസോഡുകളുള്ള സെര്‍വന്റിന്റെ ആദ്യ സീസണ്‍ പുറത്തിറങ്ങിക്കഴിഞ്ഞു, ഓരോ എപ്പിസോഡുകളും ഓരോ കഥ തുറന്നിടുന്ന സെര്‍വന്റ് ആദ്യ സീസണ്‍ അവസാനിപ്പിക്കുന്നതും പുതിയൊരു കഥയിലേക്ക് വഴി തുറന്നുകൊണ്ട് തന്നെയാണ്.


പേടിപ്പിക്കുന്ന സ്ഥിരം
 പാവയല്ല; വെറും ഹൊററല്ല ശ്യാമളന്റെ 'സെര്‍വന്റ്‌'
BINGE WATCH : കണ്ട് തുടങ്ങാന്‍ അഞ്ച് വെബ് സീരീസുകള്‍

എത്രയോ സിനിമകളില്‍ ഭക്ഷണം ഉണ്ടാക്കുന്ന രംഗങ്ങള്‍ കണ്ടിരിക്കാം, രുചികരമായ ഭക്ഷണം സ്‌ക്രീനില്‍ ഉണ്ടാക്കുന്നത് കാണുമ്പോള്‍ നിങ്ങളുടെ വായില്‍ ചിലപ്പോള്‍ വെള്ളമൂറാറുണ്ടാവാം, അല്ലെങ്കില്‍ ഒരു പുഞ്ചിരിയെങ്കിലും ഉണ്ടായേക്കാം. സെര്‍വന്റില്‍ തുടക്കം മുതല്‍ അവസാനം വരെ എല്ലാ എപ്പിസോഡിലും എന്തെങ്കിലും ഒരു ഭക്ഷണം ഉണ്ടാക്കന്ന രംഗങ്ങള്‍ ഉണ്ട്, പക്ഷേ അത് ഒരിക്കലും നിങ്ങളെ കൊതിപ്പിക്കില്ല, ചിലപ്പോള്‍ പേടിപ്പിച്ചേക്കാം, അല്ലെങ്കില്‍ അടുത്തതെന്ത് എന്ന സംശയത്തില്‍ നിങ്ങള്‍ സ്വയം മറന്നിരിക്കുകയായിരിക്കും.

Related Stories

The Cue
www.thecue.in