ജിമ്മിയുടെ കളികള്‍ ഇനി രണ്ട് സീസണ്‍ കൂടി; ‘ബെറ്റര്‍ കോള്‍ സോള്‍’ അഞ്ചാം സീസണ്‍ ഫെബ്രുവരിയില്‍

ജിമ്മിയുടെ കളികള്‍ ഇനി രണ്ട് സീസണ്‍ കൂടി; ‘ബെറ്റര്‍ കോള്‍ സോള്‍’ അഞ്ചാം സീസണ്‍ ഫെബ്രുവരിയില്‍

‘ബ്രേക്കിങ്ങ് ബാഡ്’ പ്രീക്വലായ ‘ബെറ്റര്‍ കോള്‍ സോള്‍’ ആറാം സീസണോടെ അവസാനിക്കും എന്ന് ഔദ്യോഗിക സ്ഥിരീകരണം. 13 എപ്പിസോഡുകളായിരിക്കും അവസാന സീസണില്‍ ഉണ്ടാവുക, അടുത്ത വര്‍ഷമായിരിക്കും റിലീസ്. സീരീസിന്റെ അഞ്ചാം സീസണ്‍ ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കെയാണ് ഇനി ഒരു സീസണ്‍ കൂടി മാത്രമേ എഎംസിയുടെ സൂപ്പര്‍ ഹിറ്റ് സീരീസ് ഉണ്ടായിരിക്കു എന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്.

ജിമ്മിയുടെ കളികള്‍ ഇനി രണ്ട് സീസണ്‍ കൂടി; ‘ബെറ്റര്‍ കോള്‍ സോള്‍’ അഞ്ചാം സീസണ്‍ ഫെബ്രുവരിയില്‍
ജെസി പിങ്ക്മാന്‍ ഈസ് ബാക്ക്; ‘ബ്രേക്കിംഗ് ബാഡ്’ മാജിക് ആവര്‍ത്തിച്ച് ‘എല്‍ കാമിനോ’ 

ടെലിവിഷന്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ റേറ്റിംഗ് കിട്ടിയ സീരീസുകളിലൊന്നായ ‘ബ്രേക്കിങ്ങ് ബാഡി’ന്റെ പ്രീക്വലാണ് ‘ബെറ്റര്‍ കോള്‍ സോള്‍’. ബ്രേക്കിങ്ങ് ബാഡ് ഒരുക്കിയ വിന്‍സ് ഗില്ലഗനും പീറ്റര്‍ ഗൗള്‍ഡും ചേര്‍ന്നാണ് സീരീസ് ക്രിയേറ്റ് ചെയ്തിരിക്കുന്നത്. ബ്രേക്കിങ്ങ് ബാഡിലെ തന്നെ സോള്‍ ഗുഡ്മാന്‍ എന്ന കഥാപാത്രത്തിന്റെ ആദ്യ കാല ജീവിതമാണ് സീരീസ് പറയുന്നത്.

ബ്രേക്കിങ്ങ് ബാഡ് സൃഷ്ടിച്ച പ്രേക്ഷകരെയും അല്ലാത്തവരെയും പൂര്‍ണമായും തൃപ്തിപ്പെടുത്തുന്ന സീരീസിന്റെ നീല് സീസണുകള്‍ ഇതുവരെ പുറത്തിറങ്ങിയിട്ടുണ്ട്. സീരീസില്‍ ജിമ്മി മക്ഗില്‍ എന്ന കഥാപാത്രം സോള്‍ ഗുഡ്മാന്‍ ആയി തീരുന്നത് വരെയാണ് ഇതുവരെ പറഞ്ഞത്, ബ്രേക്കിങ്ങ് ബാഡ് കണ്ടിട്ടുള്ള പ്രേക്ഷകര്‍ അതുകൊണ്ട് തന്നെ ബാക്കിയുള്ള ജിമ്മിയുടെ ജീവിതം എങ്ങനെയാകും എന്ന് കാത്തിരിക്കുകയാണ്. അഞ്ചാം സീസണ്‍ ഫെബ്രുവരിയില്‍ സ്ട്രീം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജിമ്മിയുടെ കളികള്‍ ഇനി രണ്ട് സീസണ്‍ കൂടി; ‘ബെറ്റര്‍ കോള്‍ സോള്‍’ അഞ്ചാം സീസണ്‍ ഫെബ്രുവരിയില്‍
BINGE WATCH : ഫിഞ്ചര്‍ ടച്ചോടെ ‘മൈന്‍ഡ്ഹണ്ടര്‍’ 

ബോബ് ഒഡെന്‍കിര്‍ക്ക് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സീരീസില്‍ ജൊനാഥന്‍ ബാങ്ക്‌സ്, റേയ സീഹോര്‍ണ്‍, പാട്രിക് ഫാബിയാന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബ്രേക്കിങ്ങ് ബാഡ് സീക്വലായി കഴിഞ്ഞ വര്‍ഷം എല്‍ കാമിനോ എ ബ്രേക്കിങ്ങ് ബാഡ് മൂവി വിന്‍സ് ഗില്ലിഗന്‍ ഒരുക്കിയതോടെയാണ് ബെറ്റര്‍ കോള്‍ സോളിന്റെ ചിത്രീകരണം വൈകിയത്.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

2015 ഫെബ്രുവരിയിലായിരുന്നു സീരീസിന്റെ ആദ്യ സീസണ്‍ പുറത്തിറങ്ങിയത്. 2018 ആഗസ്റ്റില്‍ നാലാം സീസണ്‍ പുറത്തിറങ്ങി. നെറ്റ്ഫ്‌ലിക്‌സാണ് സീരീസ് സ്ട്രീം ചെയ്യുക.

Related Stories

No stories found.
logo
The Cue
www.thecue.in